Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

350 അംഗങ്ങളുള്ള സി.ഒ.ടി കുടുബത്തിലെ വോട്ടുകൾ മുന്നൂറിലധികവും സിപിഎമ്മിന്; പാർട്ടി വിട്ടിട്ടും നസീറിന്റെ സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കാൻ അണികൾക്ക് സിപിഎം വിലക്കുമില്ല; സ്വന്തം ചേട്ടൻ ഇപ്പോഴും തലശ്ശേരിയിലെ എൽസി അംഗം; അക്രമം പാർട്ടി അറിവോടെയെങ്കിൽ പി ജയരാജൻ എന്തിന് ആശുപത്രിയിൽ പോയി കാണണം? മുൻ തീപ്പൊരി നേതാവിന് നേരെ ഉണ്ടായ അക്രമം സിപിഎമ്മിനേയും സിഒടി കുടുംബത്തേയും തെറ്റിക്കാനുള്ള ആസൂത്രണമോ; തലശ്ശേരിയിൽ നസീറിനെ വെട്ടിയതിലെ ദുരൂഹത മാറുന്നില്ല

350 അംഗങ്ങളുള്ള സി.ഒ.ടി കുടുബത്തിലെ വോട്ടുകൾ മുന്നൂറിലധികവും സിപിഎമ്മിന്; പാർട്ടി വിട്ടിട്ടും നസീറിന്റെ സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കാൻ അണികൾക്ക് സിപിഎം വിലക്കുമില്ല; സ്വന്തം ചേട്ടൻ ഇപ്പോഴും തലശ്ശേരിയിലെ എൽസി അംഗം; അക്രമം പാർട്ടി അറിവോടെയെങ്കിൽ പി ജയരാജൻ എന്തിന് ആശുപത്രിയിൽ പോയി കാണണം? മുൻ തീപ്പൊരി നേതാവിന് നേരെ ഉണ്ടായ അക്രമം സിപിഎമ്മിനേയും സിഒടി കുടുംബത്തേയും തെറ്റിക്കാനുള്ള ആസൂത്രണമോ; തലശ്ശേരിയിൽ നസീറിനെ വെട്ടിയതിലെ ദുരൂഹത മാറുന്നില്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: സി.ഒ.ടി. നസീറിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സിപിഎം. വിട്ട് കിവീസ് എന്ന പേരിൽ സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു പോന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിക്കാൻ സിപിഎം. തയ്യാറാവുമോ? സിപിഎം. അനുകൂലികളടക്കം നസീർ ചെയർമാനായ കിവീസിൽ പ്രവർത്തിക്കുന്നതിന് പാർട്ടി വിലക്കേർപ്പെടുത്തിയിരുന്നുമില്ല. സിപിഎം. സ്ഥാനാർത്ഥിയായി വടകരയിൽ മത്സരിക്കുന്ന പി.ജയരാജന് എതിരായുമല്ല സി.ഒ.ടി. നസീർ വടകരയിൽ മത്സരിച്ചതും. എന്നാൽ നസീർ തലശ്ശേരിയിലെ കുടുംബ വോട്ട് പിടിച്ചെടുത്താൽ നേരിയ തോതിലെങ്കിലും ജയരാജന് വിനയാകുമെന്ന് കരുതുന്നവരുമുണ്ട്.

പാർട്ടിയേയും നസീറിന്റെ കുടുംബത്തേയും തെറ്റിക്കാൻ മറ്റേതെങ്കിലും ശക്തികൾ അക്രമത്തിന് പിറകിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. തലശ്ശേരിയിൽ 350 ഓളം അംഗങ്ങളുള്ള പ്രശസ്തമായ കുടുംബമാണ് സി.ഒ.ടി.എന്ന പേരിലറിയപ്പെടുന്നത്. അതിൽ മഹാഭൂരിപക്ഷവും സിപിഎം. കാരും ശേഷിക്കുന്നവർ കോൺഗ്രസ്സും മുസ്ലിം ലീഗുമായി പ്രവർത്തിക്കുന്നവരാണ്. സിപിഎം. നെ സംബന്ധിച്ച് ഈ കുടുംബം ഒരു അസറ്റായാണ് കരുതുന്നത്. അങ്ങിനെയുള്ള കുടുംബത്തിലെ ഒരാളെ വകവരുത്താൻ പാർട്ടി തയ്യാറാകുമോ എന്ന ചർച്ചയും തലശ്ശേരിയിൽ നടക്കുന്നുണ്ട്.

സിപിഎം. ലോക്കൽ കമ്മിറ്റി അംഗം സി.ഒ.ടി. സുബൈർ മുതൽ എസ്.എഫ്.ഐ, ഡി.വൈ. എഫ്.ഐ എന്നീ പോഷക സംഘടനകളിലും സി.ഒ.ടി. കുടുംബക്കാർ അംഗങ്ങളായുണ്ട്. സി.ഒ.ടി. നസീർ അക്രമിക്കപ്പെട്ട സംഭവത്തിൽ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കുടുംബത്തിലുള്ളവരെ ചൊടിപ്പിച്ചിട്ടുണ്ട്. കൊതുകിനെ കൊല്ലാൻ തോക്കെടുക്കണോ എന്ന കോടിയേരിയുടെ പ്രയോഗമാണ് അതിന് കാരണമായത്. നസീർ വടകരയിൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ ഉയർത്തിയ മുദ്രാ വാക്യങ്ങൾ സിപിഎം. ന്റെ അപ്രീതിക്ക് കാരണമായിരുന്നു. മാറ്റിക്കുത്തിയാൽ മാറ്റം കാണാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നസീർ പ്രവർത്തനം തുടങ്ങിയത്. അക്രമരാഷ്ട്രീയത്തിനെതിരെ നസീറിന്റെ പ്രചാരണവും ശ്രദ്ധേയമായിരുന്നു. അക്രമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് പറഞ്ഞ് നസീർ ആശയ പരമായി സിപിഎമം. നെ എതിർക്കുകയും ചെയ്തു.

അക്രമരാഷ്ട്രീയത്തിനെതിരെയായിരുന്നു നസീറിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ മുഖ്യ വിഷയം. ഇതൊക്കെ കാരണമായാലും നസീറിനെ അക്രമിച്ചത് ആരാണെന്നതിനെക്കുറിച്ച് ഇതുവരേയും വ്യക്തത വന്നിട്ടില്ല. വൈകീട്ട് പള്ളി പിരിഞ്ഞ സമയത്താണ് അക്രമം നടന്നത്. അക്രമിക്കപ്പെട്ട സ്ഥലം സി.സി.ടി.വി. വലയത്തിലായിരുന്നു. അക്രമികൾ തെറി പറഞ്ഞു കൊണ്ടാണ് നസീറിനു മേൽ ചാടി വീണതും അക്രമിച്ചതും. ഇതെല്ലാം കണ്ണൂർ രാഷ്ട്രീയത്തിലെ ഇതര അക്രമങ്ങളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. അതുകൊണ്ടു തന്നെ അക്രമികൾ ആരാണെന്നതിനെക്കുറിച്ച് ഇതുവരേയും വ്യക്തമായിട്ടില്ല. സിപിഎം. നെതിരെ ഇതര രാഷ്ട്രീയ കക്ഷികൾ ആരോപണുന്നയിക്കുമ്പോഴും പാർട്ടിയോട് ഇത്രയേറെ ഇഴുകി ചേർന്ന ഒരു കുടുംബത്തിലെ അംഗത്തെ ഇങ്ങിനെ അക്രമിക്കാൻ അവർ ഒരുമ്പെടുമോ എന്നതും ചർച്ചാ വിഷയമാവുകയാണ്.

കോഴിക്കോട്: ഇക്കഴിഞ്ഞ ശനിയാഴ്ച തലശ്ശേരി പുതിയസ്റ്റാൻഡിന് സമീപത്ത് വച്ച് അജ്ഞാത സംഘം വെട്ടി പരിക്കേൽപ്പിച്ച സിഒടി നസീറിനെ പി ജയരാജൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. നസീറിനെ അക്രമിച്ചതിൽ സിപിഎമ്മിന് ഒരു പങ്കുമില്ല എന്ന് അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷപനേയും നസീറിനേയും സന്ദർശിക്കാനാണ് താൻ കോഴിക്കോട് എത്തിയതെന്ന് ജയരാജൻ പറഞ്ഞു. നസീറിനെ അക്രമിച്ചത് സിപിഎം ആണെന്ന് പറയുന്നത് ശരിയല്ലെന്നും അത്തരത്തിൽ ഒരു മൊഴി താൻ പൊലീസിന് നൽകിയിട്ടില്ലെന്ന് നസീർ സ്ഥിരീകരിച്ചുവെന്നും ജയരാജൻ കോഴിക്കോട് പറഞ്ഞു.

നസീറിനെ പാർട്ടി പുറത്താക്കിയെന്ന് പറയുന്നത് ശരിയല്ല എന്നും ജയരാജൻ പറഞ്ഞു. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്ന സമയത്ത് അതിൽ അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹിക പശ്ചാത്തലം കൂടി പൂരിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇത് ഒരു മതനിരപേക്ഷ പ്രസ്ഥാനത്തിന് ചേർന്നതല്ല എന്ന നിലപാട് സ്വീകരിച്ച് വ്യക്തിപരമായി എതിർപ്പ് പ്രകടിപ്പിച്ചാണ് നസീർ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോയത് എന്നും പി. ജയരാജൻ പറയുന്നു. താൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് സംഭവമെന്നും പിജെ പറയുന്നു. ഇപ്പോൾ നസീറിനെ കാണാൻ വന്നത് വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്നതുകൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു.

നസീറിനെ വെട്ടിപരിക്കേൽപ്പിച്ചവരെ അറസ്റ്റ് ചെയ്യാൻ വേണ്ട നടപടികൾ വേഗത്തിലാക്കണം എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല അത് സിപിഎമ്മിനും പ്രത്യേകിച്ച് തന്റെ തലയ്ക്കും കെട്ടി വയ്ക്കുന്നത് ശരിയല്ലെന്നും അത് കോൺഗ്രസ് നടത്തുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയാണ് ഈ വിഷയം കൂടുതലായി ഉന്നയിക്കുന്നത്. എന്നാൽ മുല്ലപ്പള്ളിയോ മാധ്യമങ്ങളോ ഇതിനെ കുറിച്ച് നസീറിനോട് ചോദിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും ജയരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP