Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; ഹെയർ കളർ ചെയ്ത് നെയിൽ പോളിഷ് ഇട്ട പെൺകുട്ടി ഇതരസംസ്ഥാനക്കാരിയെന്ന നിഗമനത്തിൽ പൊലീസ്; വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ കൈ ഉയർന്നിരുന്നത് അക്രമിയെ ഉപദ്രവിക്കാൻ ആകാമെന്നും പൊലീസ്; കാണാതായ ഇതസംസ്ഥാന യുവതികളുടെ പട്ടിക പരിശോധിച്ച് പൊലീസ്

പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; ഹെയർ കളർ ചെയ്ത് നെയിൽ പോളിഷ് ഇട്ട പെൺകുട്ടി ഇതരസംസ്ഥാനക്കാരിയെന്ന നിഗമനത്തിൽ പൊലീസ്; വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ കൈ ഉയർന്നിരുന്നത് അക്രമിയെ ഉപദ്രവിക്കാൻ ആകാമെന്നും പൊലീസ്; കാണാതായ ഇതസംസ്ഥാന യുവതികളുടെ പട്ടിക പരിശോധിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയാറിൽ യുസി കോളേജിന് സമീപം അജ്ഞാത ജഡം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന സംശയത്തിൽ പൊലീസ്. മൃതദേഹത്തിൽ അക്രമം നടന്നതിന്റെ യാതൊരു ലക്ഷണവും ഇല്ല. സംശയം തോന്നുന്ന രീതിയിലുള്ള മുറിവുകളോ ഒന്നും തന്നെ ശരീരത്തിൽ ഇല്ല. തുണി വായിൽ തിരുകിയ നിലയിൽ കണ്ടെത്തിയത്‌കൊണ്ട് തന്നെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന നിഗമനത്തിലാണ് പൊലീസും. യുവതിക്ക് 35വയസിന് മുകളിൽ പ്രായം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

നാലു മുതൽ ഏഴുവരെ ദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുള്ളത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് കൈകളിലെയും കാലുകളിലെയും വിരലുകളിൽ നയിൽ പോളിഷ് ഇട്ടിട്ടുണ്ട്. വൃത്തിയായ നിരയൊത്ത പല്ലുകളാണുള്ളത്. ചുണ്ടിന് താഴെ കാക്കപ്പുള്ളികളുടെ രണ്ട് പാടുമുണ്ട്. മുടിക്ക് നിറം നൽകിയിട്ടുണ്ട്. മരണപ്പെട്ടത് ഇതര സംസ്ഥാനക്കാരിയാണെന്ന സംശയവും പൊലീസിനുണ്ട്.

40 കിലോയോളം ഭാരമുള്ള കല്ലിനൊപ്പമാണ് മൃതദ്ദേഹം വെള്ളത്തിൽ നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിരുന്നു.വെള്ളത്തിൽകിടന്ന് ചീർത്തപ്പോൾ കല്ലടക്കം മൃതദ്ദേഹം താഴ്ഭാഗത്തേയ്ക്ക് ഒഴുകിയെത്തിയെന്നാണ് പൊലീസ് കണക്കൂകൂട്ടൻ.
മുട്ടിന് താഴെ ഇറക്കമുള്ള പാന്റും ചുരിധാർ ടോപ്പുമായിരുന്നുവേഷം.പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയർകൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലാണ് ചീർത്തിട്ടിട്ടുള്ള മൃതദ്ദേഹം കാണപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടടുത്ത് വിൻസിഷ്യൻ സെമിനാരിക്ക് പിന്നിലെ കുളിക്കടവിലാണ് മൃതദ്ദേഹം കാണപ്പെട്ടത്.സെമിനാരിയിലെ അന്തേവാസികളിൽ ഏതാനും പേർ കുളിക്കാനെത്തിയപ്പോൾ തുണിക്കെട്ട് ശ്രദ്ധയിൽപ്പെടുകയായിരുന്നു.സൂക്ഷമ നിരീക്ഷണം നടത്തിയപ്പോൾ തുണിക്കെട്ടിനുള്ളിൽ നിന്നും കൈപുറത്തുകണ്ടു.തുടർന്ന് സെമിനാരിയിൽ നിന്നും ആലുവ പൊലീസിൽ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തി രാത്രി ജഡത്തിന് കാവൽ ഏർപ്പെടുത്തിയിരുന്നു.

ബലം പ്രയോഗിച്ച് തുണിവായിൽത്തിരുകി കയറ്റിയ ശേഷം മൂക്കുപൊത്തിപ്പിടിക്കുകയും എതിർത്തപ്പോൾ അക്രമി യുവതിയുടെ മുഖത്ത് മർദ്ദിച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം.ശരീരത്ത് മറ്റ് മുറിവുകളോ ചതവുകളോ ഇല്ല.ചുണ്ടിലും താടിയിലും കറുത്ത മറുക് കണ്ടെത്തിയിട്ടുണ്ട്.ഈ ലക്ഷണമുള്ള യുവതികളെ അടുത്ത സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായിട്ടുണ്ടോ എന്നുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP