Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യാറിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ; ഫോണിൽ സംസാരിച്ചിരുന്ന ദിവ്യ ആറ്റിലേക്ക് ചാടിയത് എന്തിന്? എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സർവ്വത്ര ദുരൂഹത; മൃതദേഹം കണ്ടെത്തിയത് 10 കിലോമീറ്റർ അകലെ നിന്ന്

നെയ്യാറിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ; ഫോണിൽ സംസാരിച്ചിരുന്ന ദിവ്യ ആറ്റിലേക്ക് ചാടിയത് എന്തിന്? എഞ്ചിനീയറിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സർവ്വത്ര ദുരൂഹത; മൃതദേഹം കണ്ടെത്തിയത് 10 കിലോമീറ്റർ അകലെ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാർ ഡാം: നെയ്യാറിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ആര്യങ്കോട് മൂന്നാറ്റിൻ മുക്ക് കടവിൽ നിന്നാണ് കണ്ടെത്തിയത് . നെയ്യാർ ഡാം മൈലക്കരയിൽ മുകുന്ദറ പാലത്തിനു മുകളിൽ നിന്നുമാണ് ഞായറാഴ്ച വിദ്യാർത്ഥിനി നെയ്യാറിൽ ചാടിയത് .ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം .തേവൻകോട് വിഷ്ണു ഭവനിൽ ശിവൻ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ (20) യുടെ മൃത ദേഹമാണ് കണ്ടെത്തിയത് .

ഞായറാഴ്ച വൈകുന്നേരമാണ് പെൺകുട്ടി നെയ്യാറിലേക്ക് ചാടിയത്. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി എന്തിനാണ് ആറ്റിലേക്ക് ചാടിയത് എന്തിനാണെന്ന് വീട്ടുകാർക്ക് അറിയില്ല. പൊലീസിനും ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഫോൺ ഉപേക്ഷിച്ച ശേഷമാണ് കുട്ടി ആറ്റിലേക്ക് ചാടിയത്. ഈ ഫോണിൽ പെൺകുട്ടി ആരോടാണ് അവസാനമായി സംസാരിച്ചതെന്നും മറ്റ് ഫോൺവിളി വിശദാംശങ്ങളും പരിശോധിക്കുമെന്ന് നെയ്യാർഡാം എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മുതൽ നടത്തിയ തിരച്ചിൽ ചൊവാഴ്ച രാവിലെ വരെയും ഫലം കണ്ടിരുന്നില്ല.നെയ്യാർ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാൽ ശക്തിയായ ഒഴുക്കായിരുന്നു .ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു .സ്‌കൂബ ടീം എത്തിയിരുന്നു എങ്കിലും ആറ്റിൽ ഇറങ്ങി മുങ്ങി തപ്പുന്നതിനു തടസ്സം നേരിട്ടിരുന്നു .ഒടുവിൽ കാട്ടാക്കട തഹസിൽധാർ ജയകുമാർ ,നെയ്യാർ ഡാം എസ് ഐ സുനിൽ എന്നിവർ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെടുകയും തുടർന്ന് ഷട്ടറുകൾ അടക്കുകയും ചെയ്ത ശേഷം തിങ്കളാഴ്ച വൈക്കുന്നേരം ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തുന്നത് വരെ തെരച്ചിൽ നടത്തിയിരുന്നു.

തുടർന്ന് ഇന്ന് രാവിലെയും തെരച്ചിൽ ഉണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ച വൈകുന്നേരം അണക്കെട്ട് തുറന്നതിനാൽ ദിവ്യയെ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നു .ആശങ്കയ്ക്ക് വഴിമാറി പന്ത്രണ്ടു മണിയോടെ മണ്ടപത്തിൻകടവ് മൂന്നറ്റിന്മുക്ക് നിന്നുമാണ് കണ്ടെത്തിയത് സംഭവ ദിവസം പലത്തിനു സമീപത്തു നിന്നും മൊബൈൽ ഫോണും ചെരിപ്പും വാച്ചും പൊലീസ് കണ്ടെടുതിരുന്നു .കള്ളികാട് അഗ്‌നിശമനസേന ,നെയ്യാർ ഡാം പൊലീസ് നാട്ടുകാർ എന്നിവർ ആണ് രക്ഷപ്രവര്തനതിനു നേതൃത്വം നൽകിയത് തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ചവറയിൽ നിന്നുള്ള സ്‌കൂബ ടീം തെരച്ചിലിനായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP