Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പശുക്കൾ മോഷണം പോയ വിവരം പരസ്യമാക്കിയത് ശത്രുക്കളെ വർധിപ്പിച്ചു; പൊലീസ് ചോദ്യം ചെയ്ത യുവതി വേഷംമാറി നാട് വിടാൻ ശ്രമിച്ചു; മഠാധിപതി നടത്തിയിരുന്നത് വ്യാപകമായ പണമിടപാട്; പണം നൽകാനുള്ളവരും നിരീക്ഷണത്തിൽ; ഷിരൂർ മഠാധിപതിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത

പശുക്കൾ മോഷണം പോയ വിവരം പരസ്യമാക്കിയത് ശത്രുക്കളെ വർധിപ്പിച്ചു; പൊലീസ് ചോദ്യം ചെയ്ത യുവതി വേഷംമാറി നാട് വിടാൻ ശ്രമിച്ചു; മഠാധിപതി നടത്തിയിരുന്നത് വ്യാപകമായ പണമിടപാട്; പണം നൽകാനുള്ളവരും നിരീക്ഷണത്തിൽ; ഷിരൂർ മഠാധിപതിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത

രഞ്ജിത്ത് ബാബു

മംഗലൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമഠങ്ങളിൽപെട്ട ഷിരൂർ മഠാധിപതിയുടെ മരണത്തിലെ ദുരൂഹതക്ക് ശക്തിയേറുന്നു. ഷിരൂർ മഠത്തിലെ സി.സി. ടി.വി. ക്യാമറയിലെ ഡിജിറ്റൽ വീഡിയോ റിക്കോർഡർ അപ്രത്യക്ഷമായതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ ഫെബ്രുവരി മാസം ഷിരൂർ മഠത്തിലെ പശുക്കളെ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് ചില സി.സി.ടി.വി. ദൃശ്യങ്ങൾ ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥയുടെ കൈവശമുണ്ടായിരുന്നു. പശുക്കളെ മോഷണം പോയത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സ്വാമിജിക്ക് ശത്രുക്കളെ ഉണ്ടാക്കിയിരുന്നു. അതിനിടെ മഠാധിപതിയുടെ മരണം സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്ത യുവതി വേഷം മാറി നാട് വിടാൻ ശ്രമിച്ചതായും അവരെ വേണൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഉഡുപ്പി പൊലീസിന് കൈമാറിയതായും വിവരമുണ്ട്.

പൊലീസ് നിരീക്ഷണത്തിലിരിക്കുന്ന യുവതി പിടിയിലായതു സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസ് മേധാവി സ്ഥിരീകരിച്ചിട്ടില്ല. അഷ്ടമഠങ്ങളിൽ ഏറ്റവും കൂടുതൽ സ്വത്തുള്ളത് ഷിരൂർ മഠത്തിനാണ്. ഏതാണ്ട് 2200 ഏക്കർ ഭൂസ്വത്ത് മാത്രമായുണ്ട്. അതിന് പുറമേ നിരവധി കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും മഠത്തിന്റേതായുണ്ട്. ഇതിന്റെയെല്ലാം സമ്പൂർണ്ണ അധികാരം ഷിരൂർ മഠാധിപതിക്കാണ്. അതുകൊണ്ടു തന്നെ ലക്ഷ്മീവര തീർത്ഥക്ക് മുംബൈയിലും മറ്റുമുള്ള ചില റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ട്.

വ്യാപകമായി ധന ഇടപാടുകളും മഠാധിപതിക്കുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശ്വസിക്കുന്നവർക്ക് കയ്യയച്ച് സഹായം നൽകുന്ന സ്വഭാവക്കാരനായിരുന്നു സ്വാമിജി. എന്നാൽ ഇത് പലരും മുതലെടുത്തതായും സംശയിക്കുന്നു. സ്വാമിക്ക് പണം നൽകാനുള്ള ചിലർ ഇദ്ദേഹത്തിന്റെ മരണത്തിന്റെ പിറകിലുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. അഷ്ടമഠത്തിലെ സന്യാസിമാരിൽ ചിലർക്ക് ഭാര്യയും മക്കളുമുണ്ടെന്ന സ്വാമിയുടെ വെളിപ്പെടുത്തലും മറ്റ് മഠാധിപതികളുടെ ശത്രുത ക്ഷണിച്ചു വരുത്തിയിരുന്നു.

ഈ മാസം 16 ാം തീയ്യതി വനമഹോത്സവ പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതോടെയാണ് ലക്ഷ്മീവര തീർത്ഥക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായ ലക്ഷ്മീവര തീർത്ഥക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്ന് കണ്ടെത്തിയിരുന്നു. കീടനാശിനി അകത്ത് ചെന്നതിനാൽ വയറുവേദനയും ശ്വാസ തടസ്സവും രക്ത സമ്മർദ്ദവും മൂർച്ഛിച്ചാണ് 19 ാം തീയ്യതി അദ്ദേഹം മരണമടഞ്ഞത്.

സ്വാമിയുടെ മരണത്തിന് ശേഷം ഷോഡേ മഠാധിപതിക്കാണ് ഈ മഠത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സുബ്രഹ്മണ്യ ബട്ടും രണ്ട് പ്രാദേശിക പൂജാരിമാരുമാണ് മഠത്തിലെ നിത്യ പൂജകൾ ചെയ്തുവരുന്നത്. പൂർണ്ണമായും പൊലീസ് സംരക്ഷണത്തിലാണ് ഈ മഠം ഇപ്പോഴുള്ളത്. പൊലീസ് ഏർപ്പെടുത്തിയ രജിസ്ട്രറിൽ ഒപ്പിട്ട ശേഷം മാത്രമേ പൂജാരിമാർ അടക്കമുള്ള ജോലിക്കാർക്ക് ഇവിടെ പ്രവേശിക്കാനാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP