Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹുദൈവാരാധന ആരോപിച്ച് ജാറങ്ങൾ തകർക്കൽ ആഗോള ഭീകര സംഘങ്ങളുടെ രീതി; യമനിലെ സൂഫി വര്യന്റെ നാടുകാണി ജാറം തകർത്തത് ഐഎസ് ആഹ്വാന പ്രകാരമോ? ശിർക്ക് ആരോപിച്ച് ജാറം പൊളിച്ച് വാഴ നട്ട കേസിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പൊലീസ്; പലതവണ മഖ്ബറ തകർക്കാൻ പദ്ധതിയിട്ടതിന് പടിയിലായത് പോപ്പുലർ ഫ്രണ്ടിലൂടെ മുജാഹിദ് വിസ്ഡം വിഭാഗത്തിൽ എത്തിയ അനീഷ്; ഗൾഫിലേക്ക് മുങ്ങിയ ഷാജഹാനായി ലുക്ക് ഔട്ട് നോട്ടീസ്

ബഹുദൈവാരാധന ആരോപിച്ച് ജാറങ്ങൾ തകർക്കൽ ആഗോള ഭീകര സംഘങ്ങളുടെ രീതി; യമനിലെ സൂഫി വര്യന്റെ നാടുകാണി ജാറം തകർത്തത് ഐഎസ് ആഹ്വാന പ്രകാരമോ? ശിർക്ക് ആരോപിച്ച് ജാറം പൊളിച്ച് വാഴ നട്ട കേസിൽ തീവ്രവാദ ബന്ധം തള്ളിക്കളയാതെ പൊലീസ്; പലതവണ മഖ്ബറ തകർക്കാൻ പദ്ധതിയിട്ടതിന് പടിയിലായത് പോപ്പുലർ ഫ്രണ്ടിലൂടെ മുജാഹിദ് വിസ്ഡം വിഭാഗത്തിൽ എത്തിയ അനീഷ്; ഗൾഫിലേക്ക് മുങ്ങിയ ഷാജഹാനായി ലുക്ക് ഔട്ട് നോട്ടീസ്

എംപി റാഫി

മലപ്പുറം: ജാറം തകർത്ത കേസിൽ അറസ്റ്റിലായ പ്രതി മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇയാൾ ആർ.എസ്.എസുമായി നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ മഖ്ബറ (കെട്ടി പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ ) തകർത്ത സംഭവത്തിൽ അറസ്റ്റിലായ വഴിക്കടവ് ആനമറി സ്വദേശി മുളയങ്കായി അനീഷ് (37 ) മുമ്പ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നുവെന്ന വിവരം മറുനാടൻ മലയാളിക്ക് ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ തീവ്ര സലഫി ആശയക്കാരനായിരുന്നു അനീഷ്. ജാറങ്ങൾ ബഹുദൈവാരധനയുടെ കേന്ദ്രങ്ങളാണെന്നും ഇവ തകർക്കപ്പെടണമെന്നുമാണ് അനീഷിന്റെ വിശ്വാസം. ഈ തീവ്ര ആശയങ്ങൾ നാടുകാണി ജാറം തകർക്കുന്നതിലേക്ക് എത്തുകയായിരുന്നു. കേസിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടക്കുമ്പോൾ കൂടുതൽ സംശയങ്ങളുള്ളതായും വഴിക്കടവ് സംഭവത്തിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

നേരത്തെ പോപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യിൽ സജീവമായിരുന്ന അനീഷ് പിന്നീട് മുജാഹിദ് ഔദ്യോഗിക വിഭാഗമായ കെ.എൻ.എമ്മിൽ നിന്നും പിളർന്ന വിസ്ഡം ഗ്രൂപ്പിൽ ചേരുകയായിരുന്നു. ഈ സംഘടന വീണ്ടും പിളർന്ന് സക്കരിയ സ്വലാഹിഗ്രൂപ്പ് രൂപപ്പെട്ടപ്പോൾ ഇവരോടൊപ്പം ചേർന്നു. എന്നാൽ വിസ്ഡം വിഭാഗത്തിന്റെ പരിപാടികളിലും യോഗങ്ങളിലും അനീഷ് പങ്കെടുത്തിരുന്നു. മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ പള്ളിയിലാണ് അനീഷ് സ്ഥിരമായി പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങൾ അനീഷ് സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

പോപ്പുലർഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നപ്പോഴും ശേഷവും അനീഷ് സലഫി ആശയക്കാരനായിരുന്നു. 2014ൽ പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർ.എസ്.എസ് -പോപ്പുലർ ഫ്രണ്ട് സംഘർഷത്തിൽ അനീഷ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ ആർ.എസ്.എസ് ആക്രമണത്തിൽ അനീഷിന് വെട്ടേൽക്കുകയും ചെയ്തു. ഈ കേസ് ഇപ്പോഴും നടന്നു വരികയാണ്. വഴിക്കടവ് ജാറം തകർത്ത സംഭവത്തിന് ശേഷം കൃത്യം നടത്തിയത് സംഘ്പരിവാർ ആണെന്ന തരത്തിൽ പോപ്പുലർഫ്രണ്ട്, സലഫി അനുകൂലികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇത് സംഭവം വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായാണ് സംശയിക്കുന്നത്.

എന്നാൽ പ്രതികൾ രണ്ട് തീവ്ര സലഫി ആശയക്കാരാണെന്ന് പുറത്തായതോടെ ഇവരെ ന്യായീകരിച്ച് ഒറ്റപ്പെട്ട പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം സോഷ്യൽ മീഡിയാ പോസ്റ്റുകൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ജാറം തകർത്ത സംഭവത്തിൽ മറ്റ് ഇടപെടലോ ബന്ധങ്ങളോ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ആഗോള തീവ്രവാദ സംഘങ്ങളുടെ രീതിയാണ് ശിർക്ക് (ബഹുദൈവാരാധന)ആരോപിച്ച് ജാറങ്ങൾ തകർക്കൽ. രാജ്യത്തെ നിരോധിത സംഘടനയായ ഐ.എസ് അടക്കമുള്ള ഭീകരവാദ സംഘങ്ങൾ ജാറങ്ങളും മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളും തകർക്കാൻ ആഹ്വാനം ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള തീവ്രവാദ സംഘങ്ങളുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

കേസിലെ മറ്റൊരു പ്രധാന പ്രതിയും അനീഷിന്റെ തൊഴിലാളിയുമായ വഴിക്കടവ്, മാമാങ്കര സ്വദേശി അത്തിമണ്ണിൽ ഷാജഹാൻ (24)നെ പിടികൂടിയാൽ കേസിൽ കൂടുതൽ വഴിത്തിരിവ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് സൗദിഅറേബ്യയിൽ പോയിരുന്ന ഷാജഹാൻ വിസിറ്റിങ് വിസയിലാണ് ഇപ്പോൾ യു.എ.ഇയിലേക്ക് കടന്നത്. ഒക്ടോബർ 9ന് കരിപ്പൂർ വിമാനത്താവളം വഴി യു.എ.ഇയിലേക്ക് കടന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു മാസത്തെ വിസിറ്റിങ് വിസയിലാണ് ഇയാൾ ദുബായിൽ പോയത്. അവിടെ വെച്ച് വിസ കാലാവതി പുതുക്കിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഷാജഹാനെ നാട്ടിലെത്തിക്കാനുള്ള നീ്ക്കങ്ങൾ പൊലീസ് തുടങ്ങി.

ഇയാൾക്കെതിരെയുള്ള ലൂക്ക് ഔട്ട് നോട്ടീയും തയ്യാറായിട്ടുണ്ട്. ഷാജഹാനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാറം തകർത്ത മൂന്ന് ദിവസങ്ങളിലും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തി. ഷാജഹാന് വിദേശ യാത്രചെയ്യാൻ സഹായിച്ചവരെ കുറിച്ചും അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലയിൽ വഴിക്കടവ്- ഗുഡല്ലൂർ സ്റ്റേറ്റ് ഹൈവേയിൽ അതി വിജനമായ വനത്തിനോട് ചേർന്ന് പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജാറമാണ് 2017 സെപ്തംതംബർ മാസത്തിൽ 7, 19 ,29 തിയ്യതികളിൽ തകർത്തത്.

ഇതിൽ 29 ന് നടന്ന അക്രമത്തിൽ തെങ്ങ്, വാഴ തൈകൾ നടുകയും മുളക് പൊടി വിതറുകയും ഒരു കുപ്പിയിൽ ജാറത്തെ കളിയാക്കുന്ന ഒരു കത്ത് എഴുതി തൂക്കുകയും ചെയ്തിരുന്നു. ,തുടർച്ചയായി 3 പ്രാവശ്യം ആക്രമണം ഉണ്ടായതിനെ തുടർന്ന് ഒരു വിഭാഗം ജനങ്ങൾ വലിയ തോതിൽ പ്രക്ഷോഭവും പ്രതിഷേധവും തുടങ്ങിയിരുന്നു. , വർഗ്ഗീയ സംഘട്ടനങ്ങളിലേക്കും ചേരിതിരിവിനും ഇടയാക്കുക വഴി വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇടയാക്കാമായിന്ന സംഭവം, കാര്യമായ തെളിവുകളോ മൊബൈൽ സിഗ്ന ലോ ലഭ്യമല്ലാത്ത വനം പാതയിലായതിനാൽ അന്വേഷണത്തെയും വഴിമുട്ടിച്ചു. അന്വേഷണ സംഘത്തിന് ഏറെ ശ്രമകരവും ,വലിയ സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നു.

രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് വഴിക്കടവ് നാടുകാണിചുരം മഖാം 3 പ്രാവശ്യം പൊളിച്ച് നശിപ്പിച്ച കേസുകൾക്ക് അന്വേഷണ സംഘം തുമ്പുണ്ടാക്കിയത്. 2009 ലും വഴിക്കടവ് മഖാം പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് ഖബർ തകർക്കുന്നതിനിടെ നാല് മുജാഹിദ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. യമനിൽ നിന്ന് അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ മുഹമ്മദ് സ്വാലിഹ് എന്ന സൂഫി വര്യന്റേതാണ് നാടുകാണി ചുരത്തിലെ മഖ്ബറ. യമനിൽ നിന്നെത്തിയ സംഘം കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് നിര്യാതരായെന്നാണ് ചരിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP