Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖത്തറിൽ അനാശാസ്യത്തിന് പിടിയിലായപ്പോൾ രക്ഷിക്കാനെത്തി അക്‌ബർ ഷാ രണ്ടാം ഭർത്താവായി; ആജീവനാന്ത വിലക്കുമായി ബഹ്‌റൈനിലെത്തിയപ്പോൾ തോഴിയേയും കിട്ടി; ഷമീനയുമായി ചേർന്ന് യുവാക്കളെ ബ്ലാക് മെയിൽ ചെയ്ത് സുഖജീവതം നയിച്ചു; തലശ്ശേരിയിലെ എൻജിനിയർക്ക് സംശയമായത് നാടകത്തിന് ശേഷമുള്ള പ്രതികളുടെ ഒരുമിച്ചുള്ള യാത്ര; വൈത്തരിക്കാരി നസീമ തട്ടിപ്പിന്റെ റാണി

ഖത്തറിൽ അനാശാസ്യത്തിന് പിടിയിലായപ്പോൾ രക്ഷിക്കാനെത്തി അക്‌ബർ ഷാ രണ്ടാം ഭർത്താവായി; ആജീവനാന്ത വിലക്കുമായി ബഹ്‌റൈനിലെത്തിയപ്പോൾ തോഴിയേയും കിട്ടി;  ഷമീനയുമായി ചേർന്ന് യുവാക്കളെ ബ്ലാക് മെയിൽ ചെയ്ത് സുഖജീവതം നയിച്ചു; തലശ്ശേരിയിലെ എൻജിനിയർക്ക് സംശയമായത് നാടകത്തിന് ശേഷമുള്ള പ്രതികളുടെ ഒരുമിച്ചുള്ള യാത്ര; വൈത്തരിക്കാരി നസീമ തട്ടിപ്പിന്റെ റാണി

മറുനാടൻ മലയാളി ബ്യൂറോ

കൊടുങ്ങല്ലൂർ: നാടകത്തിന് ശേഷം സദാചാര പൊലീസ് ചമഞ്ഞെത്തിയവരുമായി ഒരുമിച്ചുള്ള കാർ യാത്ര നടത്തിയതാണ് നസീമയെ കുടുക്കിയതെന്ന് വ്യക്തം. തലശ്ശേരിക്കാരനായ യുവാവിനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിന് തുമ്പുണ്ടായതും അതി നാടയീമായാണ്. ഈ കേസിൽ യുവാവിനെ പൂട്ടിയിട്ട് മർദിക്കുകയും യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയിൽ ചെയ്ത് പണംതട്ടുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ ദമ്പതിമാരും അറസ്റ്റിലായി.

ഒന്നാംപ്രതി വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ (റാണി നസീമ-30), ഇവരുടെ മൂന്നാം ഭർത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പിൽ അക്‌ബർഷാ (33) എന്നിവരെയാണ് പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നസീമയാണ് സംഭവത്തിലെ പ്രധാന സൂത്രധാരകയെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ സഹായത്തോടെയായിരുന്നു എല്ലാം നസീമ ചെയ്തത്. സംഭവശേഷം രണ്ടായിപ്പിരിഞ്ഞ സംഘം തൃശ്ശൂരും വയനാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു. കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഗൂഡല്ലൂരിൽവച്ചാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട യുവതിയടക്കം നാലുപേരെ തൃശ്ശൂർ എൽത്തുരുത്തിൽനിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഷമീനയും നസീമയും ദീർഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എൻജിനീയർ കാര്യങ്ങൾ തുറന്നുപറഞ്ഞതും കള്ളി വെളിച്ചത്താകാൻ സഹായിച്ചെന്നു പൊലീസ് പറഞ്ഞു. നാലു വർഷം ഖത്തറിലും ബഹ്റൈനിലും ജോലി ചെയ്ത നസീമ ഒരു വർഷം മുമ്പ് ഖത്തറിൽ വെച്ച് പരിചയപ്പെട്ടയാളാണ് അക്‌ബർ ഷാ. അവിടെ നസീമ അനാശാസ്യത്തിന് പിടിയിലായപ്പോൾ ജയിലിൽനിന്ന് ഇറക്കിയത് ഇയാളാണ്. ഖത്തറിൽ ആജീവനാന്ത വിലക്കിലായ നസീമ പിന്നീട് ബഹ്‌റൈനിൽ ജോലി നേടി. ഒരു മാസം മുമ്പ് ഇരുവരും നാട്ടിലെത്തി കൊടുങ്ങല്ലൂരിൽ ഫ്‌ളാറ്റെടുത്ത് താമസിച്ചുവരികയായിരുന്നു. ഖത്തറിൽനിന്ന് ആജീവനാന്ത വിലക്ക് കിട്ടിയ നസീമ ബഹ്റൈനിൽ ജോലി നേടി. ഒരുമാസം മുൻപ് ഇരുവരും നാട്ടിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഖത്തറിൽ വച്ചുതന്നെയാണ് നസീമ രണ്ടാം പ്രതി ഷമീനയുമായി പരിചയപ്പെടുന്നത്. ഷമീനയെ കാണിച്ച് പലരേയും നസീമ തട്ടിച്ചിട്ടുണ്ട്. അയ്യായിരം രൂപ വരെ നസീമ കമ്മീഷനായി മാത്രം ഇടാക്കുമത്രെ. കുറേനാളുകളായി നസീമയുമായി അടുപ്പത്തിലുള്ള തലശ്ശേരി സ്വദേശിയായ യുവാവിന് ഷമീനയുടെ ഫോട്ടോ വാട്സ് ആപ്പിലൂടെ നസീമ കാണിച്ചുകൊടുത്തു. പതിനായിരം രൂപ നൽകിയാൽ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാ് കൊടുങ്ങല്ലൂരിൽ യുവാവിനെ വരുത്തിയത്. ചന്തപ്പുരയിൽ കാത്തുനിന്നിരുന്ന ഷമീന യുവാവിന്റെ കാറിൽ കയറി അപ്പാർട്ട്മെന്റിലെത്തി വിശ്രമിക്കുന്നതിനിടയിലാണ് പുറത്ത് മാറിനിന്നിരുന്ന സംഘം സദാചാരപൊലീസ് ചമഞ്ഞ് മുറിയിലെത്തിയത്. ഷമീന ഇവരെ പരിചയമില്ലാത്ത വിധത്തിൽ അഭിനയിക്കുകയായിരുന്നു.

യുവാവിനെയും ഷമീനയെയും ചേർത്ത് ഇവർ ഫോട്ടോകൾ എടുക്കുകയും മൂന്നുലക്ഷം രൂപ തന്നില്ലെങ്കിൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസംതന്നെ നസീമയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാമെന്ന ഉറപ്പിലാണ് ഇവർ യുവാവിനെ വിട്ടയച്ചത്. ഈ സമയമത്രയും നസീമയും ഷമീനയും കരഞ്ഞു കാലുപിടിച്ച് അഭിനയിക്കുകയായിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് കാറിൽ കയറി പോയി. ഇതു കണ്ടപ്പോഴാണ് തലശ്ശേരിക്കാരന് കുന്നതു കണ്ടപ്പോഴാണ് പരാതിക്കാരൻ ചതിക്കപ്പെട്ടത് അറിയുന്നത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് കള്ളി പുറത്തായത്.

നാലുവർഷം മുമ്പ് പരിചയപ്പെട്ട കൊടുങ്ങല്ലൂർക്കാരി സസീമയുടെ ചതി കണ്ണൂർ സ്വദേശിയായ എൻജിനീയർക്ക് അപ്പോഴാണ് മനസ്സിലായത്. നസീമയെ പരിചയപ്പെട്ടതിന് പിന്നാലെ നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. ഈയിടെ നസീമയുടെ വാട്സാപ് പ്രൊഫൈൽ എൻജീനിയർ നോക്കിയപ്പോൾ കൂടെ ഒരു യുവതിയെ കണ്ടു. ഈ സുന്ദരിയേയും പരിചയപ്പെടണമെന്ന ആഗ്രഹമെത്തി. ഇതോടെ നസീമയെ യുവാവ് ഫോൺ വിളിച്ചു. ഇതോടെ തട്ടിപ്പിന്റെ സാധ്യതകൾ യുവതി മനസ്സിലാക്കി. എൻജിനീയറുടെ മോഹം പണമാക്കി മാറ്റാൻ തന്ത്രങ്ങൾ ഒരുക്കി. കൊടുങ്ങല്ലൂരിലേക്ക് അതിമോഹക്കാരനെ വിളിച്ചു വരുത്തി.

സദാചാര പൊലീസിന്റെ ആക്രമണത്തിനിടെ ഫോണെടുത്ത് പൊലീസിനെ വിളിക്കാൻ നോക്കിയപ്പോഴും അടി കിട്ടി. ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ അക്കൗണ്ടിൽ ഇടണമെന്നും ഇല്ലെങ്കിൽ കാർ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് എൻജിനീയർ സമ്മതിച്ചു. പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എങ്ങനെയെങ്കിലും പണം കൊടുക്കൂവെന്ന് സസീമയും ഷെമീനയും പറഞ്ഞു. ഇല്ലെങ്കിൽ ഞങ്ങളുടെ ഭാവിയും പ്രശ്നമാകുമെന്ന് അവർ പറഞ്ഞു. അങ്ങനെ സീൻ ശാന്തമായി.

കള്ളത്തരം മനസ്സിയാതോടെ എല്ലാം കഴിഞ്ഞ് യുവാവ് നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. എൻജിനീയറെ വിളിച്ചുവരുത്തി സദാചാര നാടകം കളിച്ച് കാറും ലക്ഷക്കണക്കിന് രൂപയും തട്ടാനുള്ള ഗൂഢാലോചനയും ഇതോടെ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP