Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നക്സൽ വർഗീസിന്റെ രക്തസാക്ഷി ദിനം ആചരിക്കാൻ നക്സൽ-മാവോവാദി സംഘടനകളുടെ നീക്കം; പരസ്യമായ യോഗങ്ങളോ പ്രകടനങ്ങളോ നടത്താതെ അനുഭാവികൾക്കിടയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം; പ്രചാരണ നോട്ടീസ് വിതരണം ചെയ്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാൻ മാവോ സംഘടനകളും; വർഗീസിനെ ധീരനായ പോരാളിയാക്കി നോട്ടീസുകൾ

നക്സൽ വർഗീസിന്റെ രക്തസാക്ഷി ദിനം ആചരിക്കാൻ നക്സൽ-മാവോവാദി സംഘടനകളുടെ നീക്കം; പരസ്യമായ യോഗങ്ങളോ പ്രകടനങ്ങളോ നടത്താതെ അനുഭാവികൾക്കിടയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം; പ്രചാരണ നോട്ടീസ് വിതരണം ചെയ്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാൻ മാവോ സംഘടനകളും; വർഗീസിനെ ധീരനായ പോരാളിയാക്കി നോട്ടീസുകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രമുഖ നക്സൽ നേതാവായിരുന്ന വർഗ്ഗീസിന്റെ രക്തസാക്ഷി ദിനാചരണം വിവിധ നക്സൽ-മാവോവാദി സംഘടനകൾ ആചരിക്കുന്നു. പരസ്യമായ യോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനേക്കാൾ ഉപരിസംഘടനാ അനുഭാവികൾക്കിടയിൽ പ്രചാരണ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം നൽകിയിരിക്കുന്നത്. പോരാട്ടത്തിന്റെ ബാനറിൽ കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കീഴ്പ്പള്ളിയിൽ ആദിവാസി വിമോചന മുന്നണിയാണ് പൊതു പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട്ടും നക്സൽ മാവോ വാദികൾ പ്രചാരണവും കൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. മലബാർ ജില്ലകളിൽ നിന്നും പ്രധാന പ്രവർത്തകർ കോഴിക്കോട്ടേക്ക് എത്തിച്ചേരും. 1971 ഫെബ്രുവരി 18 ന് തിരുനെല്ലി കാട്ടിൽ വച്ചാണ് വർഗ്ഗീസ് കൊല ചെയ്യപ്പെട്ടത്. അടിയോരുടെ ഉടയോൻ എന്ന് ആദിവാസികളടങ്ങുന്ന ജനത വിളിച്ചു പോന്ന വർഗ്ഗിസിന്റെ രക്തസാക്ഷി ദിനം നക്സൽ സംഘടനകൾ വിവിധ ഗ്രൂപ്പുകളായാണ് ആചരിക്കുന്നത്. വർഗ്ഗീസ് രക്തസാക്ഷി ദിനം എന്ന ശീർഷകത്തിൽ മലയോര ഗ്രാമങ്ങളിൽ പ്രചാരണ നോട്ടീസ് വിതരണം ചെയ്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമവും നക്സൽ മാവോ സംഘടനകൾ നടത്തുന്നുണ്ട്.

കേരളത്തിലെ എക്കാലത്തേയും പാവപ്പെട്ടവരുടെ ധീരനായ പോരാളി, ആദിവാസികളുടേയും മുഴുവൻ ദരിദ്രരുടേയും കണ്ണിലുണ്ണി, കേരളത്തിലെ ചെഗുവേരയെന്ന് കവികളാലും ബുദ്ധിജീവികളാലും വാഴ്‌ത്തപ്പെട്ടവൻ വർഗ്ഗീസ്, എന്നു തുടങ്ങിയ പ്രചരണങ്ങളാണ് നക്സൽ അനുകൂല സംഘടനകൾ നടത്തുന്നത്. വയനാടൻ മലമടക്കുകളിൽ കമ്യൂണിസ്റ്റ് സായുധ വിപ്ലവത്തിന്റെ ഇടിമുഴക്കം വർഗ്ഗീസിന്റെ നേതൃത്വത്തിൽ കാണിച്ചു കൊടുത്തു. വർഗ്ഗീസും മറ്റ് സഖാക്കളും മാവോയിസ്റ്റ് ആകുന്നതിന് മുമ്പ് വയനാട്ടിലെ ജനസംഖ്യയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ആദിവാസികൾക്ക് പണിയെടുത്താൽ കൂലി ലഭിക്കുമായിരുന്നില്ല. ബഹുഭൂരിപക്ഷം ആദിവാസികളും അടിമകൾക്ക് സമാനമായിരുന്നു.

പണിയെടുത്താൽ കൂലി കിട്ടണമെന്ന അന്ത്യശാസനം വകവെക്കാതെ കുളയട്ടകളായ ജന്മിമാരെ വർഗ്ഗീസും മറ്റ് സഖാക്കളും തോക്കിന്റെ സംഗീതം കൊണ്ട് ഉന്മൂലനം ചെയ്തു. വയനാട്ടിലും പുറത്തും ആദിവാസികൾക്കും ദരിദ്രർക്കും അതോടെ പണിയെടുത്താൽ കൂലി കിട്ടുന്ന അവസ്ഥ സംജാതമായി. ഇതെല്ലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച പ്രചാരണ നോട്ടീസിൽ എടുത്തു കാട്ടുന്നു. സിപിഐ, സിപിഎം തിരുത്തൽ വാദത്തിൽ നിന്നുള്ള തികഞ്ഞ വേർപെടലും യഥാർത്ഥ കമ്യൂണിസ്റ്റ് വിപ്ലവ സത്തയുടെ മേന്മയുടെ ഫലമാണ്. വർത്തമാന ഇന്ത്യ പുത്തൻ കൊളോണിയൽ ദല്ലാൾ മുതലാളിത്ത രാജ്യമാണ്.

ചുവപ്പെന്നോ കാവിയെന്നോ ത്രിവർണ്ണമെന്നോ പച്ചയെന്നോ കറുപ്പെന്നോ വ്യത്യാസമില്ലാതെ മുഴുവൻ പാലിമെന്ററി പാർട്ടികളും അഴിമതിയിലും വ്യക്തിപരമായ നേട്ടങ്ങളിലും മുങ്ങി കുളിച്ചിരിക്കയാണ്. മാർക്സിസം ലെനിനിസത്തിന്റെ ചുട്ടു പൊള്ളുന്ന ഉച്ചകോടിയാണ് മാവോയിസം. ഊട്ടിഉടയ്ക്കപ്പെട്ട തുടയെല്ലുകളും തച്ചുതകർക്കപ്പെട്ട നെഞ്ചിൻ കൂടുകളും ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളും തടവറകളിലും കാടുകളിലും വയലേലകളിലും കശാപ്പു ചെയ്യപ്പെട്ട വിപ്ലവകാരികൾ! അവർ പ്രഖ്യാപിക്കുന്നു മഹത്തായ നക്സൽബാരിയുടെ പാത വിപ്ലവത്തിന്റെ ചുവന്ന പാത. സമരവേദിയുടെ പേരിലാണ് പ്രധാന മലയോരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP