Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമിഴ്‌നാട്ടിൽ പഠിക്കുന്ന 17കാരി വീട്ടിൽ എത്തിയത് കോവിഡിൽ ലോക്ഡൗൺ എത്തിയപ്പോൾ; പ്രണയവുമായി ബന്ധപ്പെട്ട ചർച്ച അമ്മയുമായി വഴക്കായപ്പോൾ രണ്ടും കൽപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങി; സഞ്ചാരവിലക്കിന്റെ കാലത്ത് പ്രണയക്കരുത്തി പെൺകുട്ടി അതിർത്തി കടന്ന് എത്തിയത് തമിഴ്‌നാട്ടിലെ തേവരാത്ത്; മൊബൈൽ ഫോൺ ട്രെയ്‌സ് ചെയ്ത് വിദ്യാർത്ഥിനിയെ പിടികൂടിയത് കാമുകന്റെ അടുത്ത് നിന്നും; സാനിറ്റസറും മാസ്‌കും കൈയുറയുമായി എത്തി നെടുങ്കണ്ടം പൊലീസ് പൊളിച്ച ഒളിച്ചോട്ടക്കഥ

തമിഴ്‌നാട്ടിൽ പഠിക്കുന്ന 17കാരി വീട്ടിൽ എത്തിയത് കോവിഡിൽ ലോക്ഡൗൺ എത്തിയപ്പോൾ; പ്രണയവുമായി ബന്ധപ്പെട്ട ചർച്ച അമ്മയുമായി വഴക്കായപ്പോൾ രണ്ടും കൽപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങി; സഞ്ചാരവിലക്കിന്റെ കാലത്ത് പ്രണയക്കരുത്തി പെൺകുട്ടി അതിർത്തി കടന്ന് എത്തിയത് തമിഴ്‌നാട്ടിലെ തേവരാത്ത്; മൊബൈൽ ഫോൺ ട്രെയ്‌സ് ചെയ്ത് വിദ്യാർത്ഥിനിയെ പിടികൂടിയത് കാമുകന്റെ അടുത്ത് നിന്നും; സാനിറ്റസറും മാസ്‌കും കൈയുറയുമായി എത്തി നെടുങ്കണ്ടം പൊലീസ് പൊളിച്ച ഒളിച്ചോട്ടക്കഥ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: കൊറോണക്കാലത്തും ഒളിച്ചോട്ടത്തിന് കുറവില്ല. വീട്ടിൽ പ്രശ്‌നമുണ്ടായാൽ എന്തുവില കൊടുത്തും കാമുകന്റെ അടുത്ത് എത്തും. സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള വിലക്കുകൾ പോലും അതിന് വിലങ്ങ് തടിയല്ല. അമ്മയോട് പിണങ്ങി തമിഴ്‌നാട്ടിലെ കാമുകന്റെ വീട്ടിലേക്ക് കടന്ന വിദ്യാർത്ഥിനിയെ(17) തിരികെ എത്തിച്ച് നെടുങ്കണ്ടം പൊലീസ് തിരിച്ചെത്തിച്ചത് ഭഗീരഥ പ്രയത്‌നത്തിലൂടെയാണ്.

ലോക് ഡൗൺ തിരക്കിനിടയിൽ, തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പൊലീസ് പെൺകുട്ടിയെ മടക്കിയെത്തിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടിൽ നിന്നും കാമുകന്റെ വീട് തേടി ഇറങ്ങിയത്. യുവതിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിനെ പരിശോധനയ്ക്ക് നിയോഗിച്ചു. ഇതോടെയാണ് ഒളിച്ചോട്ട വഴി കണ്ടെത്തിയത്.

മൊബൈൽ ടവർ പരിശോധനയിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ തേവാരം മേഖലയിൽ ഉള്ളതായി കണ്ടെത്തി. തുടർന്ന് തമിഴ്‌നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെൺകുട്ടി താമസിക്കുന്ന മേഖല കണ്ടെത്തി. കാമുകനൊപ്പമായിരുന്നു കുട്ടി. കേരള പൊലീസ് എത്തിയാൽ മാത്രമേ പെൺകുട്ടിയെ കൈമാറാനാവൂ എന്ന് തേവാരം പൊലീസ് അറിയിച്ചു. ലോക് ഡൗണായതിനാൽ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങി നെടുങ്കണ്ടം പൊലീസ് നടപടി തുടങ്ങി.

പെൺകുട്ടിയെ കൊണ്ടു വരാൻ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്‌ഐ പ്രകാശ്, ഉദ്യോഗസ്ഥരായ സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി. കോവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സാനിറ്റൈസർ, മാസ്‌ക്, കൈയുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് പോയത്. തുടർന്ന് ഇന്നലെ പുലർച്ചെ പെൺകുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു.

വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. തമിഴ്‌നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥിനി ലോക്ഡൗണിനെ തുടർന്നാണ് വീട്ടിൽ തിരിച്ച് എത്തിയത്. വിദ്യാർത്ഥിനിയുടെ ആൺസുഹൃത്തിനെ കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പെൺകുട്ടി സ്വയം വീട്ടിൽ നിന്ന് ഇറങ്ങിയതിനാൽ കാമുകനെതിരെ കേസെടുക്കാൻ പറ്റില്ല. പീഡനം നടന്നതിനും തെളിവില്ല. അതുകൊണ്ട് തന്നെ കാമുകൻ പോക്‌സോ കേസിൽ നിന്ന് തത്കാലം രക്ഷപ്പെട്ടു.

പ്രണയത്തെ അമ്മ ചോദ്യം ചെയ്തതാണ് മകളെ പ്രകോപിപ്പിച്ചത്. കോവിഡുകാലത്ത് മകൾക്ക് ഒരിടത്തും പോകാനാകില്ലെന്നും കരുതി. ഇതാണ് പെൺകുട്ടി പൊളിച്ചത്. ചോദ്യം ചെയ്യലിലൂടെ എങ്ങനെയാണ് യുവതി ഒളിച്ചോടിയതെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP