Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ

വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദുബായിലെ പെൺവാണിഭ സംഘങ്ങൾക്കു വേണ്ടി യുവതികളെ കടത്തിയ കേസിലെ മുഖ്യപ്രതിയായ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷ് വാണിഭത്തിലൂടെ ഉണ്ടാക്കിയത് കോടികളാണ്. ദാരിദ്രത്താൽ വലയുന്ന സത്രീകളെ മോഹന വാഗ്ദാനങ്ങളിൽ വീഴ്‌ത്തിയായിരുന്നു തട്ടിപ്പുകൾ.

വീട്ടുജോലിക്കെന്ന പേരിൽ വ്യാജ പാസ്പോർട്ടിൽ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ ലൈംഗിക വൃത്തിക്ക് ഉപയോഗിക്കുകയും ചെയ്താണ് സുരേഷ് സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ദുബായിൽ അൽ വാസി സ്റ്റുഡിയോ നടത്തുകയായിരുന്നു സുരേഷ്. ന്യൂഡൽഹി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി പ്രധാന വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സുരേഷിന്റെ നേതൃത്വത്തിൽ യുവതികളെ കടത്തിയിരുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ യുവതികൾക്ക് 20000 രൂപ മുകളിൽ ശമ്പളമുള്ള വീട്ടുജോലി വാഗ്ദാനം ചെയ്യും. യുവതികളെ തേടിപ്പിടിച്ച് റിക്രൂട്ട് ചെയ്യാൻ സ്ത്രീകുൾ ഉൾപ്പെടെ കേരളത്തിലുടനീളം ഏജന്റുമാരുണ്ട്. വ്യാജ പാസ്പോർട്ടിൽ ദുബായിൽ എത്തി കുറച്ചുദിവസം കഴിയുമ്പോൾ യുവതികൾ സെക്സ് റാക്കറ്റിന്റെ ഭാഗമാകും.

ഗൾഫിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ത്രീകളുടെ മൊബൈൽ ഫോണും പാസ്പോർട്ടും വാങ്ങിവയ്ക്കും. കരച്ചിലോ ബഹളമോ ഉണ്ടാക്കിയാൽ നാട്ടിലുള്ള സംഘാംഗങ്ങളെ കൊണ്ട് വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തും. അതോടെ ഭയപ്പെട്ട് സ്ത്രീകളൊതുങ്ങും. മുഖ്യനടത്തിപ്പുകാരിയും രണ്ടാംപ്രതിയുമായ ലിസി സോജന്റെ കസ്റ്റഡിയിലാണ് സ്ത്രീകളെ താമസിപ്പിച്ചിരുന്നത്. ഗൾഫിൽ വേശ്യാവൃത്തി കുറ്റകരമായതിനാൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചാണ് ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിക്കുക. ഒരു തവണ ലൈംഗിക ബന്ധത്തിലേർപ്പെടാൻ 50 ദിർഹമാണ് ഫീസ്. പണം ഇടനിലക്കാരനാണ് വാങ്ങുക. തിരക്കേറിയ ദിവസങ്ങളിൽ 30 മുതൽ 50 ആളുകളുടെ കൂടെ വരെ ശരീരം പങ്കിടേണ്ടി വരും. വിശ്രമത്തിനോ ഭക്ഷണം കഴിക്കാനോ സമയം കൊടുക്കില്ല.

50 ദിർഹത്തിന്റെ പകുതി കമ്മിഷനായി സംഘം എടുക്കും. ബാക്കി ഇരുപത്തിയഞ്ചിന്റെ പകുതി യാത്ര, ഭക്ഷണം മരുന്ന് എന്നിവയുടെ പേരിലും കവരും. 12.5 ദിർഹമാണ് ഇരകൾക്ക് കിട്ടുക. ആ പണവും കൈവശം വയ്ക്കാനാവില്ല. ആർത്തവ സമയത്ത് സ്ത്രീകളെ താമസിപ്പിക്കുന്നത് ഗോഡൗൺ എന്ന് വിളിപ്പേരുള്ള കെട്ടിടത്തിലാണ്. ആവശ്യക്കാരുണ്ടെങ്കിൽ ഗുളിക കഴിപ്പിച്ചും അല്ലാതെയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കും. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായ ശാരീരിക പീഡനങ്ങളാണ് സുരേഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയിരുന്നത്. ഇങ്ങനെ ക്രൂര പീഡനത്തിന് ഇരയായവരാണ് രക്ഷപ്പെട്ട് നാട്ടിലെത്തി പൊലീസിൽ പരാതി നൽകിയതും ഇവർ കുടുങ്ങിയതും.

ദുബായിൽ അൽ വാസി സ്റ്റുഡിയോയുടെ മറവിലാണ് കെ.വി.സുരേഷ് പെൺവാണിഭവും പണമിടപാടുകളും നടത്തിയിരുന്നത്. അജ്മാനിലും ഷാർജയിലും സുരേഷിന്റെ ഉടമസ്ഥതയിലുള്ള അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരിയാണ് രണ്ടാംപ്രതി ലിസി സോജൻ. അനിൽകുമാർ, ബിന്ദു, ശാന്ത എന്നീ ഏജന്റുമാർ വഴിയാണ് ലിസി സോജൻ യുവതികളെ വിദേശത്തേക്ക് കടത്തിയിരുന്നത്. ഇവർക്ക് എല്ലാവിധ സഹായവും ചെയ്ത് നൽകിയത് സേതുലാലാണ്. മസ്‌കറ്റിൽ നിന്നും തിരുവനന്തപുരത്തേക്കു മടങ്ങിയ യുവതി മതിയായ യാത്രാരേഖകൾ കൈവശമില്ലാത്തതിനാൽ മുംബൈ വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതാണു കേസിനു വഴിത്തിരിവായത്. ഈ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് സമാന അവസ്ഥയിൽ വഞ്ചിതരായ ഒട്ടേറെ യുവതികളുടെ വിവരവും സുരേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യക്കടത്തും പെൺവാണിഭവും പുറത്തറിഞ്ഞത്.

അന്വേഷണം ഏറ്റെടുത്ത സിബിഐ, സുരേഷ് കടത്തിക്കൊണ്ടുപോയ എട്ടു യുവതികളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു വിവരം ശേഖരിച്ചിരുന്നു. അജ്മാനിലും ഷാർജയിലും ഇയാൾ പെൺവാണിഭ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇന്റർപോൾ, ദുബായ് പൊലീസ് എന്നിവരുടെ സഹകരണത്തോടെ മുഴുവൻ തെളിവുകളും ശേഖരിച്ചു കുറ്റപത്രം സമർപ്പിക്കുകയായിരുന്നു സിബിഐ. കസിൽ ഏഴു പ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. കേസിൽ 16 പ്രതികളാണുണ്ടായിരുന്നത്. അവശേഷിക്കുന്ന ഒമ്പതു പേരിൽ ആറു പേരെ കോടതി വെറുതെവിട്ടു. രണ്ടു പേരെ മാപ്പുസാക്ഷികളാക്കിയിരുന്നു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.

ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്ക് 10 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയുംനാലു മുതൽ ആറു വരെ പ്രതികൾക്ക് ഏഴ് വർഷം തടവും അമ്പതിനായിരും രൂപ പിഴയും ഏഴാം പ്രതിക്ക് 10 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ സിബിഐ കോടതി കഴിഞ്ഞയാഴ്ച പുർത്തിയാക്കിയിരുന്നു. വ്യാജ യാത്രാരേഖകൾ ചമച്ച് മലയാളി യുവതികൾ അടക്കമുള്ളവരെ പെൺവാണിഭത്തിനായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. പെൺവാണിഭ സംഘത്തിന്റെ പക്കൽനിന്നും രക്ഷപ്പെട്ട കഴക്കൂട്ടം സ്വദേശിനിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

കെ.വി സുരേഷ്, ലിസി സോജൻ, സേതുലാൽ, അനിൽകുമാർ, ബിന്ദു, ശാന്ത, എ.പി മനീഷ്, സുധർമ്മൻ, വർഗീസ് റാഫേൽ, പി.കെ കബീർ, സിറാജ്, പി.എ റഫീഖ്, എസ്. മുസ്തഫ, താഹിറ എന്നിവരെയാണ് പ്രതിചേർത്തിരുന്നത്. പ്രേബാസിക്യുഷൻ സാക്ഷികളായി 73 പേരെയും പ്രതിഭാഗം സാക്ഷികളായി ഏഴു പേരെയും വിസ്തരിച്ചിരുന്നു. 50 രേഖകളും കോടതി പരിശോധിച്ചിരുന്നു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മനുഷ്യക്കടത്ത്. വിമാനത്താവളത്തിലെ ജീവനക്കാരുടെയും എമിഗ്രേഷൻ വിഭാഗത്തിലെ ജീവനക്കാരുടെയും ഒത്താശയോടെയായിരുന്നു സ്ത്രീകളെ അനധികൃതമായി വിദേശത്തേക്ക് കടത്തിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. 2013ൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. പിന്നീടാണ് സിബിഐ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP