Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷങ്ങളായി കുഞ്ഞുങ്ങളില്ലാതിരുന്ന പ്രവാസി ദമ്പതികൾക്ക് ഒടുവിൽ ലഭിച്ചത് ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സയുടെ ഫലം; വയറിനുള്ളിൽ കുഞ്ഞിന്റെ അനക്കമില്ലെന്നായപ്പോൾ ഭയന്ന് അഞ്ജലിയും അശ്വിനും; പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി കണ്ടപ്പോൾ അടിയന്തര ശസ്ത്രക്രിയ; കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് മിനിറ്റുകൾക്കുള്ളിൽ മരണവും; കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ കുഞ്ഞ് മരിച്ചത് ചികിത്സ പിഴവ് കാരണമെന്ന് പരാതി നൽകി മാതാപിതാക്കൾ

വർഷങ്ങളായി കുഞ്ഞുങ്ങളില്ലാതിരുന്ന പ്രവാസി ദമ്പതികൾക്ക് ഒടുവിൽ ലഭിച്ചത് ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സയുടെ ഫലം; വയറിനുള്ളിൽ കുഞ്ഞിന്റെ അനക്കമില്ലെന്നായപ്പോൾ ഭയന്ന് അഞ്ജലിയും അശ്വിനും; പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി കണ്ടപ്പോൾ അടിയന്തര ശസ്ത്രക്രിയ; കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് മിനിറ്റുകൾക്കുള്ളിൽ മരണവും; കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ കുഞ്ഞ് മരിച്ചത് ചികിത്സ പിഴവ് കാരണമെന്ന് പരാതി നൽകി മാതാപിതാക്കൾ

എസ് രാജീവ്‌

തിരുവല്ല : ആറ്റു നോറ്റുണ്ടായ ആദ്യ കൺമണി ചികിത്സാ പിഴവ് മൂലം പ്രസവത്തെ തുടർന്ന്  മരിച്ചതായി പരാതി. കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കായംകുളം കണ്ടല്ലൂർ വൈക്കത്തുശേരിൽ അശ്വിന്റെ ഭാര്യ അഞ്ജലിയുടെ കുഞ്ഞാണ് മരിച്ചത്, ചികിത്സാ പിഴവ് ആരോപിച്ച് പിതാവ് അശ്വിനാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച പുലർച്ചെയാണ് അഞ്ജലിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കുഞ്ഞ് ഏതാനും മിനിറ്റുകൾക്കകം മരണപ്പെടുകയായിരുന്നു, അഞ്ജലി നാല് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിദേശത്തായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാതിരുന്നതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടിൽ ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിനായി ലക്ഷങ്ങൾ തന്നെ മുടക്കേണ്ടിയും വന്നു. ഒടുവിൽ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ അഞ്ജലി ഹഗർഭിണിയാവുകയും ചെയ്ത സന്തോഷത്തിലായിരുന്നു ദമ്പതികൾ. നീണ്ട കാത്തിിപ്പിന് ശേഷം ഗർഭിണിയായത്‌കൊണ്ട് തന്നെ വളരെ കരുതലോടെയാണ് ദമ്പതികൾ മുന്നോട്ട് പോയത്. എല്ലാ മാസവും മുടങ്ങാതെയുള്ള പരിശോധനകളും നടത്തിയിരുന്നു.ഇതിലൊന്നും തന്നെ കുട്ടിക്കോ അമ്മയ്‌ക്കോ യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുമില്ല.

ആദ്യകുട്ടിയായതുകൊണ്ട് തന്നെ വളരെ അധികം കരുതലെടുത്തിരുന്നു. മാത്രമല്ല കഴിഞ്ഞ നാല് മാസമായി അഞ്ജലി പൂർണ വിശ്രമത്തിലുമായിരുന്നു. ആരോഗ്യകാര്യങ്ങളിൽ കുടുംബം അതീവ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു. വരുന്ന ഓഗസ്റ്റ് 10 ആണ് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിൽ വയറിനുള്ളിൽ കുഞ്ഞിന്റെ അനക്കം അനുവപ്പെടുന്നില്ലെന്ന് അഞ്ജലി ഡോക്ടന്മാരോട് പറഞ്ഞിരുന്നു,

തുടർന്ന് നടത്തിയ പരിശോധനയിൽ കുഴപ്പമൊന്നും കണ്ടെത്താനായില്ലെന്നാണ് ഡോക്ടന്മാർ പറഞ്ഞു. പേടിക്കാൻ ഒന്നുമില്ല എന്ന് പറയുകയും ചെയ്തിരുന്നു.അഡ്‌മിറ്റായി നാല് ദിവസം കഴിഞ്ഞിട്ടും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അഞ്ജലിയെ ഒരു തവണ പോലും പരിശോധിച്ചില്ലെന്നും ബന്ധുക്കളിൽ നിന്നും പരാതി ഉയരുന്നുണ്ട്.

ഞായറാഴ്ച രാത്രിയോടെ ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് വരുന്നതായി കണ്ടതോടെയാണ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്, തുടർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അശ്വിന്റെ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തു, മൃതദേഹം കോട്ടയം മെഡിക്കൽ കോളേളിൽ ഡോക്ടന്മാരുടെ പ്രത്യേക സംഘം പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് തിരുവല്ല സിഐ പി.ആർ സന്തോഷ് പറഞ്ഞു മറുനാടൻ മലയാളിയോട് പറഞ്ഞു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP