Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിമുറിയിൽ തെന്നിവീണാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞത് മാനക്കേട് ഭയന്ന്; അങ്കമാലി കറുകുറ്റിയിലെ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; സത്യം പുറത്തു വന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ; ഏതാനും ദിവസങ്ങളായി കുട്ടി മാനസിക പ്രശ്‌നങ്ങൾ കാണിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി; ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതം

കുളിമുറിയിൽ തെന്നിവീണാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞത് മാനക്കേട് ഭയന്ന്; അങ്കമാലി കറുകുറ്റിയിലെ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; സത്യം പുറത്തു വന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ; ഏതാനും ദിവസങ്ങളായി കുട്ടി മാനസിക പ്രശ്‌നങ്ങൾ കാണിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി; ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതം

മറുനാടൻ ഡെസ്‌ക്‌

അങ്കമാലി: കറുകുറ്റിയിൽ പതിനൊന്ന് വയസുകാരി അമ്മയുടെ വീട്ടിൽ വച്ച് മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. സംഭവം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് തൃശ്ശൂർ കോടാലി സ്വദേശിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി കുളിമുറിയിൽ തെന്നിവീണതാണെന്നാണ് ബന്ധുക്കൾ ആദ്യം അറിയിച്ചത്. മാനക്കേട് ഭയന്നാണ് കുട്ടിയുടെ വീട്ടുകാർ യാഥാർത്ഥ്യം മറച്ച് വെച്ചതെന്നും പൊലീസ് അറിയിച്ചു.

കുട്ടി വീണെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും കഴുത്തിന് പിന്നിൽ കയർ മുറുകിയ പാട് കണ്ട് സംശയം തോന്നിയ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെയുണ്ടായ അന്വേഷണത്തിൽ പൊലീസും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തി. മാതാപിതാക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കുട്ടിയുടെ മരണം കഴുത്തിൽ കയർ മുറുകിയാണെന്ന് വ്യക്തമായി.

ഇതോടെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യുകയും കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കുട്ടി കുറച്ചുദിവസമായി ചില മാനസിക പ്രശ്‌നങ്ങൾ കാണിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മാനക്കേട് ഭയന്നാണ് ആത്മഹത്യയാണെന്ന വിവരം മറച്ചുവച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP