Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെ പാടിയതൊക്കെ നിർത്താം! കോളേജിലെ പ്രധാന ചടങ്ങുകളിൽ ഇനി ചൊല്ലാൻ അനുവദിക്കുക ഖുറാനിൽ നിന്നുള്ള സൂക്തങ്ങൾ മാത്രം; മറ്റുപ്രാർത്ഥനാഗാനങ്ങൾ അനുവദിക്കില്ല: കൊല്ലം അസീസിയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ സർക്കുലർ ഇറങ്ങിയത് ലെറ്റർ ഹെഡിൽ മെഡിക്കൽ സൂപ്രണ്ടിന്റെ പേരും ഒപ്പും സഹിതം; താലിബാൻ നയം ഇവിടെ നടപ്പാക്കാൻ നോക്കരുതെന്ന് കാട്ടി അവകാശ നിഷേധവിവാദം കത്തിച്ച് സോഷ്യൽ മീഡിയ; സർക്കുലർ വ്യാജമെന്ന് അസീസിയ അധികൃതർ മറുനാടനോട്

ഇതുവരെ പാടിയതൊക്കെ നിർത്താം! കോളേജിലെ പ്രധാന ചടങ്ങുകളിൽ ഇനി ചൊല്ലാൻ അനുവദിക്കുക ഖുറാനിൽ നിന്നുള്ള സൂക്തങ്ങൾ മാത്രം; മറ്റുപ്രാർത്ഥനാഗാനങ്ങൾ അനുവദിക്കില്ല: കൊല്ലം അസീസിയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ സർക്കുലർ ഇറങ്ങിയത് ലെറ്റർ ഹെഡിൽ മെഡിക്കൽ സൂപ്രണ്ടിന്റെ പേരും ഒപ്പും സഹിതം; താലിബാൻ നയം ഇവിടെ നടപ്പാക്കാൻ നോക്കരുതെന്ന് കാട്ടി അവകാശ നിഷേധവിവാദം കത്തിച്ച് സോഷ്യൽ മീഡിയ; സർക്കുലർ വ്യാജമെന്ന് അസീസിയ അധികൃതർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊല്ലം അസീസിയ മെഡിക്കൽ കോളേജിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രാർത്ഥനാ വിവാദം. അസീസിയ മെഡിക്കൽ കോളേജിലെ പ്രധാന ചടങ്ങുകളിൽ ഖുർആൻ സൂക്തങ്ങൾ മാത്രമേ പ്രാർത്ഥനയായി ആലപിക്കാൻ അനുവദിക്കൂ എന്ന സർക്കുലർ ആണ് വിവാദമായത്. കോൺവൊക്കേഷൻ, ഇൻഡക്ഷൻ സെറിമണി, പ്രധാന മീറ്റിങ്ങുകൾ എന്നിവയ്ക്ക് പ്രാർത്ഥന ആവശ്യമായി വരുമ്പോൾ ഖുറാൻ സൂക്തങ്ങൾ ചൊല്ലാൻ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് സർക്കുലറിലെ ഉള്ളടക്കം. മറ്റു മതങ്ങളുടെ പ്രാർത്ഥനകൾ അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ടിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

അസീസിയ മെഡിക്കൽ കോളേജിലെ പ്രൊഫസറും സർജറി വിഭാഗം വകുപ്പ് മേധാവിയുമായ ഡോക്ടർ മുഹമ്മദ് സലീമിന്റെ ഒപ്പും പെരുമുള്ള സർക്കുലറിലാണ് ഈ വിവാദ ഉള്ളടക്കം. ഉള്ളടക്കത്തിലെ ചൂടുകൊണ്ട് തന്നെ ഈ സർക്കുലർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. മതേതര ഇന്ത്യയിൽ ഇതുപോലൊരു നടപടി ലജജാകരമാണെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. താലിബാൻ നയം ഈ നാട്ടിൽ നടപ്പാക്കാൻ നോക്കരുതെന്നും ഇസ്ലാമിക രാജ്യങ്ങൾപോലും മറ്റു മതസ്ഥരുടെ പ്രാർത്ഥനക്ക് അനുവദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി രൂക്ഷമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ സർക്കുലർ വ്യാജമാണെന്നാണ് കോളജ് അധികൃതർ പറയുന്നത്.

മുസ്ലിം അനുശാസനങ്ങൾ ഉൾക്കൊള്ളുന്ന വളരെ ശക്തമായ സർക്കുലർ തന്നെയാണ് അസീസിയ മെഡിക്കൽ കോളേജ് ഇറക്കിയിട്ടുള്ളത്. സാധാരണ കോളെജിലെ പ്രധാന ചടങ്ങുകൾ നടക്കുമ്പോൾ പ്രാർത്ഥനാപരമായ കാര്യങ്ങളിൽ അങ്ങിനെ ഒരു പ്രത്യേക നിർദ്ദേശം ഇതുവരെ നല്കപ്പെട്ടിട്ടില്ല. സ്‌കൂളിലെ പ്രധാന മീറ്റിങ്ങുകൾ, ചടങ്ങുകൾ, കോൺവൊക്കേഷൻ, കുട്ടികളുടെ പ്രവേശനം നടക്കുമ്പോൾ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങളിൽ പ്രത്യേക ചിട്ടവട്ടങ്ങൾ ഇല്ലാതെയാണ് മുന്നോട്ടു പോകുന്നത്. അസീസിയ ഒരു മതന്യൂനപക്ഷ സ്ഥാപനം ആയതിനാൽ ഇത്തരം കാര്യങ്ങളിൽ ഒരു പ്രത്യേക അധികാരം സ്ഥപാനത്തിനുണ്ട്. അതിനാൽ ഖുറാനിലുള്ള പ്രാർത്ഥനകൾ ഇത്തരം ചടങ്ങുകളിൽ ഈ ഘട്ടം മുതൽ നിർബന്ധമായി നടപ്പിലാക്കുകയാണ്.

അസീസിയ മെഡിക്കൽ കോളേജിലെ പ്രധാന ചടങ്ങുകളിൽ ഇനി മുതൽ ഖുറാനിൽ നിന്നുള്ള പ്രാർത്ഥനകൾ നിർബന്ധിതമായി നടപ്പിലാക്കും. മറ്റു മതങ്ങളിൽ നിന്നുള്ള പ്രാർത്ഥനകൾക്ക് ഈ ഘട്ടത്തിൽ വിലക്കുണ്ടാകും. അസീസിയയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ഇനി ബാധകമാകും. ഇതാണ് വിവാദ ഉത്തരവിലുള്ളത്. സോഷ്യൽ മീഡിയയിൽ ഈ സർക്കുലർ വൈറൽ ആയപ്പോഴാണ് മറുനാടൻ മലയാളി അസീസിയ മെഡിക്കൽകോളെജ് അധികൃതരോട് ഈ കാര്യം തിരക്കിയത്. ഇത്തരം ഒരു സർക്കുലർ ഇറങ്ങിയതായി പറഞ്ഞു കേൾക്കുന്നതായും ഇങ്ങിനെയൊരു സർക്കുലർ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നുമാണ് അസീസിയ പബ്ലിക് റിലേഷൻസ് വിഭാഗം മറുനാടനോട് പ്രതികരിച്ചത്.

ഒടുവിൽ ബന്ധപ്പെട്ട അസീസിയ സിഇഒ മറുനാടന് മുന്നിൽ ഈ സർക്കുലർ നിഷേധിക്കുകയാണ് ചെയ്തത്. ഇത്തരം ഒരു സർക്കുലറെ ഇറങ്ങിയിട്ടില്ല. അത് ഒരു വ്യാജസർക്കുലർ ആണ്. ഈ സർക്കുലറിനെക്കുറിച്ച് അറിയില്ല-സിഇഒ മനോജ് പറഞ്ഞു. സർക്കുലർ വ്യാജം എന്ന് പറഞ്ഞു അസീസിയ അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും മെഡിക്കൽ സൂപ്രണ്ടിന്റെ പേരും ഒപ്പുമുള്ള അസീസിയ ലെറ്റർ ഹെഡിൽ ഇറങ്ങിയ സർക്കുലർ ആണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP