Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കാൻ ഇതാ വീണ്ടും ഒരു ബലാത്സംഗ വാർത്ത; റെയിൽവേ സ്റ്റേഷനിലേക്ക് അതിരാവിലെ നടന്ന് പോയ ബ്രിട്ടീഷ് യുവതിയെ ഗോവയിൽ വച്ച് അപരിചിതൻ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് മോഷണം നടത്തി സ്ഥലം വിട്ടു

ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കാൻ  ഇതാ വീണ്ടും ഒരു ബലാത്സംഗ വാർത്ത; റെയിൽവേ സ്റ്റേഷനിലേക്ക് അതിരാവിലെ നടന്ന് പോയ ബ്രിട്ടീഷ് യുവതിയെ ഗോവയിൽ വച്ച് അപരിചിതൻ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് മോഷണം നടത്തി സ്ഥലം വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ വർഷം ഗോവയിൽ വച്ച് ഐറിഷ് ബാക്ക്പാക്കറായ യുവതി കഴിഞ്ഞ വർഷം ഗോവയിൽ വച്ച് ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട സംഭവത്തിന്റെ നാണക്കേടിൽ നിന്നും ഇന്ത്യ മുക്തമാകുന്നതിന് മുമ്പ് മറ്റൊരു ബലാത്സംഗ വാർത്ത ഗോവയിൽ നിന്ന് തന്നെ എത്തിയിരിക്കുന്നു. ഇന്നലെ രാവിലെ മൂന്ന് മണിക്ക് ഗസ്റ്റ്ഹൗസിൽ നിന്നും റെയിൽവേസ്റ്റേഷനിലേക്ക് നടന്ന് പോകവെ 48കാരിയായ ബ്രിട്ടീഷ് ടൂറിസ്റ്റാണ് ബലാത്സംഗത്തിനും മോഷണത്തിനും വിധേയയായിരിക്കുന്നത്. ഒരു അപരിചിതൻ ഇവരെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഇവരുടെ പക്കലുണ്ടായിരുന്ന വിലയേറിയ വസ്തുക്കൾ അടിച്ച് മാറ്റി സ്ഥലം വിട്ടുവെന്നാണ് റിപ്പോർട്ട്.

തിവിം റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി കണകൊണയിലെ തന്റെ ഗസ്റ്റ് ഹൗസിൽ നിന്നും പോയ ബ്രിട്ടീഷുകാരിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ട്രെയിൻ വൈകുമെന്നറിഞ്ഞപ്പോൾ ഇവർ ഒരു മൈൽ അകലെയുള്ള തന്റെ താമസസ്ഥലത്തേക്ക് തിരിച്ച് നടക്കുമ്പോഴായിരുന്നു ദാരുണമായി അവർ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഗസ്റ്റ്ഹൗസിലേക്ക് നടക്കവെ പാലോലെം ബീച്ചിലെത്തിയ വേളയിൽ ആക്രമി റോഡ് സൈഡിലെ പാടത്തേക്ക് ഈ ബ്രിട്ടീഷുകാരിയെ നിർബന്ധിച്ച് കൊണ്ട് പോവുകയും കണ്ണിൽ ഇടിച്ച് തളർത്തി ബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്ന് ബാഗുകൾ മോഷ്ടിച്ച് സ്ഥലം വിടുകയുമായിരുന്നു.

തുടർന്ന് ഈ സ്ത്രീ തന്റെ ഒരു സുഹൃത്തിനൊപ്പം ഷെൽട്ടറിൽ അഭയം പ്രാപിക്കുകയും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം പറയുകയുമായിരുന്നു. 19 മാസങ്ങൾക്ക് മുമ്പായിരുന്നു ഐറിഷ് ബാക്ക് പേക്കറായ ഡാനിയെലെ മാക് ലൗഗ്ലിൻ (28) ഗോവയിൽ ബലാത്സംഗത്തിന് വിധേയയായി വധിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഗോവയിൽ സ്ഥിരം സന്ദർശനം നടത്തി വന്ന ബ്രിട്ടീഷ് സ്ത്രീയാണ് ഇന്നലെ ബലാത്സംഗത്തിന് മോഷണത്തിനും ഇരയായിരിക്കുന്നതെന്നാണ് പൊലീസ് ഇൻസ്പെക്ടറായ പ്രഷാൽ ദേശായി വെളിപ്പെടുത്തുന്നത്.

നോർത്ത് ഗോവ ജില്ലയിലെ തിവിം റെയിൽവേ സ്റ്റേഷനിലേക്ക് കണകൊണയിൽ നിന്നും പോകുന്നതിനിടയിലാണ് സ്ത്രീ ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ആക്രമിച്ച് തളർത്തി കുറ്റിച്ചെടികൾക്കിടയിൽ വച്ചാണ് അപരിചിതൻ ബലാത്സംഗം ചെയ്തിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളങ്ങളും തെളിവുകളും വിശദമായി പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ വിദേശികൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വൻ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP