Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടുക്കി ജില്ലയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിക്കുന്നു; എട്ട് മാസത്തിനുള്ളിൽ ഹൈറേഞ്ചിൽ റിപ്പോർട്ട് ചെയ്തത് 16 ആത്മഹത്യകൾ; പുറത്ത വരാത്ത ആത്മഹത്യ ശ്രമങ്ങൾ നിരവധി; കാരണം തേടി പൊലീസ് അലയുമ്പോൾ വില്ലൻ കൊലയാളി ഗെയ്മുകളോ? സാമൂഹ്യ മാധ്യമങ്ങളിലെ മരണഗ്രൂപ്പുകൾ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്

ഇടുക്കി ജില്ലയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിക്കുന്നു; എട്ട് മാസത്തിനുള്ളിൽ ഹൈറേഞ്ചിൽ റിപ്പോർട്ട് ചെയ്തത് 16 ആത്മഹത്യകൾ; പുറത്ത വരാത്ത ആത്മഹത്യ ശ്രമങ്ങൾ നിരവധി; കാരണം തേടി പൊലീസ് അലയുമ്പോൾ വില്ലൻ കൊലയാളി ഗെയ്മുകളോ? സാമൂഹ്യ മാധ്യമങ്ങളിലെ മരണഗ്രൂപ്പുകൾ നിരീക്ഷിക്കാനൊരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ജില്ലയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ കൂടിവരുന്നവെന്ന് കണക്കുകൾ കഴിഞ്ഞ 8 മാസത്തിനിടെ ജില്ലയിൽ ജീവനൊടുക്കിയതു 16 വിദ്യാർത്ഥികൾ ആണ് !. മരണ കാരണം തേടി പൊലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം തുടങ്ങി. 11 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികളാണ് വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്തത്. പല മരണങ്ങൾക്കും കാരണം ദുരൂഹമാണതാനും. കുട്ടികൾ ആത്മഹത്യ ചെയ്യുന്നതുമായി ഓൺലൈൻ കൊലയാളി ഗെയ്മുകൾക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോ എന്നും അന്വേഷിക്കുന്നതിനായി പ്രത്യേക സൈബർ വിഭാഗത്തെ നിയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ അസ്വാഭാവിക മരണങ്ങളെ കുറിച്ചു പൊലീസ് അന്വേഷണത്തിലാണ്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും, മാനസിക സംഘർഷങ്ങളുമാണ് കുരുന്ന് മനസുകളെ തകർക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുറത്തു വരാത്ത ആത്മഹത്യാ ശ്രമങ്ങളുടെ കണക്ക് കൂടി ചേർക്കുമ്പോൾ ആണ് സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാവുക.മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവൽക്കരിക്കുന്ന പേജുകളും ഗ്രൂപ്പുകളും സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന വിദ്യാർത്ഥികൾ സംസ്ഥാനത്ത് ഉണ്ടെന്നു സമീപകാലത്തു പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം തൊടുപുഴ മേഖലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ സഹപാഠികളായ 3 വിദ്യാർത്ഥിനികൾ ജീവനൊടുക്കിയിരുന്നു.

വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നത് ആണെന്നു ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി.ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകളിൽ നിന്നു റിപ്പോർട്ട് തേടും. സ്‌കൂളുകളെയും സാമൂഹിക പ്രവർത്തകരെയും യോജിപ്പിച്ച് സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസും ആത്മഹത്യകളെക്കുറിച്ചു പഠനവും നടത്തും. സർക്കാരിനും, ബാലാവകാശ കമ്മിഷനും റിപ്പോർട്ട് നൽകുമെന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളെക്കുറിച്ച് വ്യാപക പരാതികൾ ലഭിച്ചതിനെത്തുടർന്നു ജില്ലാ സൈബർ വിഭാഗം നിരീക്ഷണം ആരംഭിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നിരീക്ഷണത്തിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിന്റെ മേൽനോട്ടത്തിലാണു സൈബർ വിഭാഗത്തിന്റെ നിരീക്ഷണം. സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളുടെ പ്രേരണയിൽപെട്ട് വയനാട്ടിൽ കൗമാരക്കാർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP