Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

135 പവൻ സ്വർണവും പോക്കറ്റ് മണിയായി മൂന്ന് ലക്ഷവും നൽകിയത് കുറഞ്ഞ് പോയി; കടം തീർക്കാൻ പണം ഇനിയും വേണമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 5 ലക്ഷം; വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ തുടങ്ങിയ പീഡനത്തിൽ മനം നോന്ത് ആത്മഹത്യ; സ്മിതയുടെ ആത്മഹത്യയിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനായ ഭർത്താവിനും മാതാവിനും 9 വർഷം ശിക്ഷ

135 പവൻ സ്വർണവും പോക്കറ്റ് മണിയായി മൂന്ന് ലക്ഷവും നൽകിയത് കുറഞ്ഞ് പോയി; കടം തീർക്കാൻ പണം ഇനിയും വേണമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 5 ലക്ഷം; വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ തുടങ്ങിയ പീഡനത്തിൽ മനം നോന്ത് ആത്മഹത്യ; സ്മിതയുടെ ആത്മഹത്യയിൽ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനായ ഭർത്താവിനും മാതാവിനും 9 വർഷം ശിക്ഷ

പി നാഗരാജ്

തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിൽ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനും മാതാവിനും 9 വർഷം വീതം കഠിന തടവനുഭവിക്കാനും അമ്പതിനായിരം രൂപ വീതം പിഴയൊടുക്കാനും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ആറു മാസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി ജോൺസൺ ജോൺ ഉത്തരവിട്ടു. പിഴത്തുക പീഡനത്തിനിരയായി മരണപ്പെട്ട സ്മിതയുടെ ഏക മകൾക്ക് നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ട പരിഹാര ഫണ്ടിൽ നിന്നും മകളുടെ ഭാവി നന്മക്കായി മതിയായ തുക നൽകാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി യോടും കോടതി ഉത്തരവിട്ടു.

പ്രതികളായ വട്ടപ്പാറ പള്ളിവിള വീട്ടിൽ പത്മനാഭൻ നായരുടെ മകനും നഗരത്തിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനുമായ പത്മകുമാർ ( 40 ) , മാതാവ് ശ്യാമള ( 60 ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.ചെമ്പഴന്തി ഞാണ്ടൂർക്കോണം മൂഴിത്തലക്കൽ സ്മിത ഭവനിൽ ശശിധരൻ നായരുടെ മകൾ സ്മിത. എസ് . നായരാണ് ആത്മഹത്യ ചെയ്തത്.2004 ൽ വിവാഹ സമയത്ത് വധുവിനെ അണിയിച്ചിരുന്ന 135 പവൻ സ്വർണ്ണാഭരണങ്ങളും വരന് പോക്കറ്റ് മണിയായി നൽകിയ 3 ലക്ഷം രൂപയും പത്മകുമാറിന് സ്വകാര്യ സ്‌കൂളിൽ ജോലി കിട്ടിയ വകയിലുള്ള കടം തീർക്കുന്നതിനും സ്വന്തം പേരിൽ വസ്തു വാങ്ങുന്നതിനുമായി ഉപയോഗിച്ച ശേഷം 5 ലക്ഷം രൂപ കൂടുതൽ സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിൽ മനംനൊന്ത് സ്മിത ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

ആറ്റിങ്ങൽ ഡിവൈഎസ്‌പി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി ഡോ. റ്റി. ഗീനാകുമാരി ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 33 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകളും 12 ലക്ഷ്യം വകകൾ തൊണ്ടി മുതലായും കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP