Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാത്രി ലൈംഗിക ബന്ധത്തിന് വിസ്സമിതിച്ച ഭാര്യയെ കടന്നാക്രമിച്ചു; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കൊടും ക്രൂരതയും; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നപ്പോൾ വീണ്ടും അറസ്റ്റിന് ഉത്തരവ്; ഒടുവിൽ ഗജൻ നിലമ്പൂർ പൊലീസിന്റെ പിടിയിൽ; ഒളിവിൽ പോയതുകൊടും ക്രൂരതയ്ക്ക് ശിക്ഷ ഇളവ് ലഭിച്ച പ്രതി

രാത്രി ലൈംഗിക ബന്ധത്തിന് വിസ്സമിതിച്ച ഭാര്യയെ കടന്നാക്രമിച്ചു; മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്ന് കൊടും ക്രൂരതയും; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നപ്പോൾ വീണ്ടും അറസ്റ്റിന് ഉത്തരവ്; ഒടുവിൽ ഗജൻ നിലമ്പൂർ പൊലീസിന്റെ പിടിയിൽ; ഒളിവിൽ പോയതുകൊടും ക്രൂരതയ്ക്ക് ശിക്ഷ ഇളവ് ലഭിച്ച പ്രതി

ജംഷാദ് മലപ്പുറം

മലപ്പുറം: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭർത്താവ് വീണ്ടും അറസ്റ്റിൽ. യുവതി മരണപ്പെട്ട സംഭവത്തിൽ കോടതി വിധി വന്നപ്പോൾ ഒളിവിൽ പോയ ഭർത്താവിനെ നിലമ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ഗുഡല്ലൂർ അത്തിപ്പാളി സാമിദാസന്റെ മകൻ ഗജൻ (47)നെയാണ് പ്രത്യേക അന്വേഷണ സംഘം വഴിക്കടവിൽ വെച്ച് അറസ്റ്റ് ചെയ്തത്.

1999 ഏപ്രിൽ ഒന്നിന് രാത്രി 11 മണിക്കാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യ സിന്ധുവിനൊപ്പം അമരമ്പലം പുഞ്ചയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു ഗജൻ. ശാരീരിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ ശേഷം മുങ്ങിയ പ്രതിയെ 2001 ജൂൺ 18ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2004 സെപ്റ്റംബർ 10 ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി പ്രതിയെ പത്തു വർഷം കഠിന തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതി അപ്പീൽ സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് ഒഴിവാക്കിയ ഹൈക്കോടതി മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്ന കുറ്റം ചുമത്തി ശിക്ഷ മൂന്നു വർഷമായി ചുരുക്കി.

2018 ഡിസംബർ അഞ്ചിനായിരുന്നു ഈ വിധി. എന്നാൽ ജാമ്യത്തിലായിരുന്ന പ്രതി വിധിയുടെ അടിസ്ഥാനത്തിൽ കീഴടങ്ങാതെ ഒളിവിൽ പോകുകയായിരുന്നു. തുടർന്നാണ് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിലമ്പൂർ എസ് ഐ ജയചന്ദ്രൻ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കെ എം ഷാഫി പന്ത്രാല, അജീഷ് സി എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP