Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം രൂക്ഷമായപ്പോൾ പെറു സ്വദേശിക്കെതിരെ ഖത്തർ കോടതിയെ സമീപിച്ച് മലയാളി വ്യവസായി; കേസ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ പെറു സ്വദേശി മുക്കത്ത് എത്തി; ഗുണ്ടകളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറി കുട്ടികളെ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയും; രാജ്യം വിടും മുൻപ് പൊക്കാനുറച്ച് കേരള പൊലീസും

ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം രൂക്ഷമായപ്പോൾ പെറു സ്വദേശിക്കെതിരെ ഖത്തർ കോടതിയെ സമീപിച്ച് മലയാളി വ്യവസായി; കേസ് പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ പെറു സ്വദേശി മുക്കത്ത് എത്തി; ഗുണ്ടകളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറി  കുട്ടികളെ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിയും; രാജ്യം വിടും മുൻപ് പൊക്കാനുറച്ച് കേരള പൊലീസും

എം മനോജ് കുമാർ

കോഴിക്കോട്: പ്രവാസി വ്യവസായിയെ പെറു സ്വദേശിയും ഗുണ്ടകളും മുക്കം കൊടിയത്തൂരിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി മുക്കം പൊലീസ്. പെറു സദേശി ഇന്ത്യ വിടും മുൻപ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നത്. മലയാളികൾ അടങ്ങിയ ഗുണ്ടകൾ ഒപ്പമുണ്ടായിരുന്നു എന്ന പ്രവാസി വ്യവസായിയുടെ പരാതിയും പൊലീസ് ഗൗരവമായി എടുത്തിയിട്ടുണ്ട്. പെറു സ്വദേശി കേരളത്തിൽ വരുകയും മലയാളികളായ ഗുണ്ടാ സംഘത്തെ ഒപ്പം കൂട്ടുകയും ചെയ്ത സംഭവം ഗൗരവകരമായാണ് കാണുന്നതെന്ന് മുക്കം പൊലീസ് മറുനാടനോട് പറഞ്ഞു.

പ്രവാസി വ്യവസായിയായ ഹസീൻ പറമ്പിലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പെറു സ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം എത്തി തോക്കു കാട്ടി ഭീഷണിപ്പെടുത്തിയത്. രണ്ടു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഹസീൻ പറമ്പിലിന്റെ പരാതി ലഭിച്ചപ്പോഴാണ് മുക്കം പൊലിസ് അന്വേഷണം തുടങ്ങിയത്. പെറു സ്വദേശി മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതിനെതിരെ ഖത്തറിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച അഞ്ചംഗ സംഘത്തോടൊപ്പം പെറു സ്വദേശി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഹസീന്റെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തത്.

സംഭവത്തെക്കുറിച്ച് മുക്കം പൊലീസ് പറയുന്നത് ഇങ്ങിനെ:
.
പെറു സ്വദേശിയായ ഡാനിബോൾ ക്വൂവസ് ആൽബരസും ഹസീനും തമ്മിൽ അടുപ്പമുണ്ട്. ഇവരുടെ കമ്പനിയുടെ ഉടമസ്ഥാവകാശ പ്രശ്നത്തെക്കുറിച്ച് ഇവർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. കമ്പനി കേസിൽ ഈ അടുത്ത് ഖത്തർ കോടതി വിധി പറയും. ഈ കേസിൽ ഹസീന് വിജയം ലഭിക്കും എന്നാണ് ഹസീൻ അവകാശപ്പെടുന്നത്. ഈ കേസിൽ നിന്ന് പിൻവാങ്ങാനും പ്രശ്‌നങ്ങൾ തീർക്കാനും ആവശ്യപ്പെട്ടാണ് പെറു സ്വദേശി വീട്ടിലെത്തിയത്. ഇയാളുടെ കൂടെ മലയാളം സംസാരിക്കുന്ന ആളുകളുമുണ്ടായിരുന്നു. ഇവർ ഗുണ്ടകൾ എന്നാണ് ഹസീൻ പറയുന്നത്. വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. മകളെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. ആദ്യം പെറു സ്വദേശി തോക്കുകാട്ടി ഭീഷണിപ്പെടുത്തി എന്നൊക്കെ പറഞ്ഞെങ്കിലും പിനീടുള്ള പരാതിയിൽ തോക്ക് എന്ന പരാമർശം ഒഴിവാക്കി. എന്തായാലും വീട്ടിലെത്തി ഭീഷണിപെടുത്തിയിട്ടുണ്ട്. അതിനാൽ ഞങ്ങൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പെറു സ്വദേശി ഇന്ത്യ വീടുമുൻപ് അറസ്റ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്-മുക്കം പൊലീസ് പറയുന്നു.

ഖത്തറിൽ ഇന്ധന വിതരണ മേഖലയിലാണ് ഹസീനും പെറു സ്വദേശിയും ഉള്ളത്. വിവിധ ഘട്ടങ്ങളിലായി ഇയാൾ മൂന്നു കോടിയിലധികം രൂപ ഹസീനിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ട്. എന്നാൽ തിരികെ നൽകിയില്ല. പറഞ്ഞ അവധിയെല്ലാം കഴിഞ്ഞ ശേഷം തുക തിരികെ പിടിക്കാൻ ഹസീൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ഹസീൻ ഖത്തർ പൊലിസിൽ പരാതി നൽകിയത്. പരാതിയിൽ അനുകൂല നടപടി ഉണ്ടാകുമെന്ന അവസ്ഥ ആയതോടെ ഡാനിബോൾ ക്വൂവസ് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് ഹസീൻ ആരോപിക്കുന്നത്. ഇവർ വീട്ടിലെത്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് ബഹളമായപ്പോൾ . ഹസീൻന്റെ ബന്ധുക്കൾ ഓടിയെത്തിയതോടെയാണ് ഇവർ രക്ഷപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP