Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയായപ്പോൾ മുതൽ കഞ്ചാവ് കടത്തൽ ബന്ധങ്ങൾ; ആദ്യകാലത്ത് ബിസിനസ് നടത്തിയത് സംശയം തോന്നാതിരിക്കാൻ കാറിൽ യുവതികളേയും കൂട്ടി; പിടിയിലായ സുഹൃത്തിന്റെ വിധവയായ അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു; മദീന നവാസ് സ്വന്തം കാര്യസാധ്യത്തിനായി എന്തും ചെയ്യുന്ന തന്ത്രശാലിയായ കുറ്റവാളിയെന്ന് പൊലീസ്

പ്രായപൂർത്തിയായപ്പോൾ മുതൽ കഞ്ചാവ് കടത്തൽ ബന്ധങ്ങൾ; ആദ്യകാലത്ത് ബിസിനസ് നടത്തിയത് സംശയം തോന്നാതിരിക്കാൻ കാറിൽ യുവതികളേയും കൂട്ടി; പിടിയിലായ സുഹൃത്തിന്റെ വിധവയായ അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു; മദീന നവാസ് സ്വന്തം കാര്യസാധ്യത്തിനായി എന്തും ചെയ്യുന്ന തന്ത്രശാലിയായ കുറ്റവാളിയെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

ഈരാറ്റുപേട്ട: നിരവധി കഞ്ചാവുകേസുകളിലും, പോസ്‌കോ, കുബേര കേസുകളിലും പ്രതിയായ ഈരാറ്റുപേട്ട വഞ്ചാങ്കൽ വീട്ടിൽ മദീന നവാസ് എന്നറിയപ്പെടുന്ന നവാസ് (35)നെ കാപ്പ നിയമ പ്രകാരം കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റുചെയ്തത്.എസ് ഐ അനുരാഗ് എം എച്ച്, എ എസ് ഐ ഷാബുമോൻ ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടി അറസ്റ്റു രേഖപ്പെടുത്തിയത്.തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റ്ിലാണിപ്പോൾ.

പിതാവ് ഇബ്രാഹീം മദീനഹോട്ടൽ എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു.ബാപ്പയോടൊപ്പം ഹോട്ടലിലാണ് നവാസ് ചെറുപ്പകാലത്ത് കൂടുതൽ സമയവും ചിലവഴിച്ചിരുന്നത്.ഈ വഴിക്ക് കിട്ടിയ ബന്ധങ്ങളാണ് കഞ്ചാവ് കടത്തിലേയ്ക്ക് ഇയാളെ അടുപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.പ്രായമായപ്പോൾ തമിഴ്‌നാട്ടിൽ നിന്നും കിലോക്കണക്കിന് കഞ്ചാവെത്തിക്കാൻ പലവിധ മാർഗ്ഗങ്ങൾ നവാസ് പയറ്റിയിരുന്നെന്നാണ് പോലാീസ് -എക്സൈസ് അധികൃതരുടെ കണ്ടെത്തൽ.

വർഷങ്ങൾക്ക് മുമ്പ് അടുപ്പക്കാരായ യുവതികളെ കാറിൽ ഒപ്പമിരുത്തിയായിരുന്നു കഞ്ചാവ് കടത്തെന്നും ഇത് പൊലീസിനും എക്സൈസിനും മനസ്സിലായി എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ശൈലി മാറ്റിപ്പിടിക്കുകയായിരുന്നു.പിന്നീട് വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇയാൾ കഞ്ചാവ് കടത്തിന് ഉപോഗിച്ചിരുന്നു എന്നാണ് പൊലീസും എക്സൈസിനും ലഭിച്ച വിവരം.ഒരിക്കൽ കഞ്ചാവ് കടത്തിന് താൻ ഒപ്പം കൂട്ടിയ യുവിനെ ഇയാൾ തന്നെ വിവരം നൽകി എക്സൈസിനെ കൊണ്ട് പിടിപ്പിച്ചെന്നും ഇയാളുടെ മാതാവിനെയും രണ്ട് സഹോദരിമാരെയും ഇയാൾ ലൈംഗികമായി പിടപ്പിക്കുകയും ചെയ്തെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജയിലിലായ മകനെ രക്ഷിക്കാമെന്ന് വ്ശ്വസിപ്പിച്ചാണ് വിധവയായ വീട്ടമ്മയായ നവാസ് പാട്ടിലാക്കിയതെന്നും തുടർന്ന് ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും മറ്റൊരുമകളെയും ഇയാൾ പീടിപ്പിക്കുകയായിരുന്നെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാട് നടത്തിവന്നിരുന്ന ഇയാളും മാതാവും കുബേര കേസ്സിലും പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP