Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോശം ഭക്ഷണം വിളമ്പുന്ന കാര്യം എത്ര പറഞ്ഞാലും കേട്ട ഭാവമില്ല; ഉപ്പുമാവിൽ നിന്ന് പുഴു ലഭിച്ചത് പറഞ്ഞപ്പോഴും മൈൻഡ് ചെയ്തില്ല; ഇന്നലെ ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പിയ പൊരിച്ചമീനിലും പുഴു; സഹികെട്ടപ്പോൾ കാലിക്കറ്റ് സർവ്വകലാശാലയിൽ വിസിയെ ഉപരോധിച്ച് വനിത ഹോസറ്റലിലെ കുട്ടികൾ

മോശം ഭക്ഷണം വിളമ്പുന്ന കാര്യം എത്ര പറഞ്ഞാലും കേട്ട ഭാവമില്ല; ഉപ്പുമാവിൽ നിന്ന് പുഴു ലഭിച്ചത് പറഞ്ഞപ്പോഴും മൈൻഡ് ചെയ്തില്ല; ഇന്നലെ ഉച്ചയ്ക്ക് ഊണിനൊപ്പം വിളമ്പിയ പൊരിച്ചമീനിലും പുഴു; സഹികെട്ടപ്പോൾ കാലിക്കറ്റ് സർവ്വകലാശാലയിൽ  വിസിയെ ഉപരോധിച്ച് വനിത ഹോസറ്റലിലെ കുട്ടികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷണത്തിൽ സ്ഥിരം പുഴുക്കൾ. പരാതി കെടുത്ത് മടുത്ത് വിദ്യാർത്ഥിനികൾ വി സിയെ ഉപരോധിച്ചു. ദിവസങ്ങൾക്ക് മുമ്പ് പ്രഭാത ഭക്ഷണത്തിലെ ഉപ്പുമാവിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തോടൊപ്പം കിട്ടിയ മീനിലാണ് വീണ്ടും പുഴുക്കളെ കണ്ടെത്തിയത്. കാലിക്കറ്റ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്തിനെ തുടർന്ന് യുഡിഎസ്എഫ്, എസ് എഫ് ഐ വിദ്യാർത്ഥികൾ സർവകലാശാലാ വൈസ് ചാൻസലറെ ഉപരോധിച്ചു.സർവകലാശാലയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുമ്പും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടും തുടർനടപടി കൈ കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർ സർവ്വകലാശാല വൈസ് ചാൻസലറെ ഉപരോധിച്ചത്.

ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിയുടെ ഭക്ഷണത്തിൽ ഇഴജന്തുവിനെ കണ്ടതിനെ തുടർന്നാണ് പ്രതിഷേധവും ഉപരോധവും തുടങ്ങിയത്. മുമ്പും ഇത്തരത്തിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുള്ളതാണ്. വൈസ് ചാൻസലർ ഉപരോധിച്ച നേതാക്കളുമായി അദ്ദേഹവുമായി ചർച്ച നടത്തി തുടർനടപടി കൈ കൊള്ളാമെന്ന് രേഖാമൂലമുള്ള ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഹോസ്റ്റൽ സേഫ്റ്റി കമ്മറ്റിയിൽ ഹോസ്റ്റൽ സിക്രട്ടറിമാരെ കുടി ഉൾപ്പെടുത്തും. മെസ്സിന്റെ ചുമതല ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് എൽപ്പിക്കാനും തീരുമാനമായി.

കാലിക്കറ്റ് സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിൽ കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴു കാണുന്നത് സ്ഥിരമായതായി കുട്ടികൾ പറയുന്നു. കുട്ടികൾക്കു നൽകിയ പ്രഭാത ഭക്ഷണത്തിലെ ഉപ്പുമാവിലാണ് ഇതിന് മുമ്പു പുഴുവിനെ കണ്ടെത്തിയത്. അതും ആദ്യ സംഭവമല്ലെന്നും അതിനു മുമ്പും സമാനമായ രീതിയിൽ ഭക്ഷണത്തിൽപുഴുക്കളെ കണ്ടെത്തിയിരുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. അന്ന് ക പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റലിനുള്ളിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു. സമരത്തെ തുടർന്ന് ഹോസ്റ്റൽ ചുമതലയുള്ള അധികാരികളുമായി നടത്തിയ ചർച്ചയിൽ ഭക്ഷണം പാകം ചെയ്ത ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

മുമ്പും ഇത്തരത്തിൽ പരാതിയുണ്ടായപ്പോൾ പി.വി സിയടക്കമുള്ള അധികാരികളെ ഉപരോധിക്കൽ സമരം വരെ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.കൂടാതെ വൃത്തിഹീനമായ മെസ്സ് അന്തരീക്ഷവും ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കളുമാണ് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നതെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.

ഉപ്പുമാവ് അടക്കമുള്ള വിവിധ ഭക്ഷണങ്ങളാണ് ഓരോ ദിവസവും കാലിക്കറ്റ് സർവകലാശാലയിലെ ലേഡീസ് ഹോസ്റ്റലിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.മുമ്പും പലതതവണ വൃത്തിഹീനമായ ഭക്ഷണം ലഭിച്ചിട്ടും പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെ കുട്ടികൾ വിഷയത്തിൽ തീരുമാനമാകുംവരെ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കളുമാണ് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നതെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടത് ഗൗരവമായി പരിശോധിക്കുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP