Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഊഞ്ഞാലാടുന്നതിനിടയിൽ എട്ടുവയസ്സുകാരി കഴുത്ത് കുരുങ്ങി മരിച്ച സംഭവം കൊലപാതകമോ ആത്മഹത്യയോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധന റിപ്പോർട്ട്; ശ്വാസം മുട്ടി മരിച്ചത് കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നും പൊലീസിന് സംശയം; ദുരൂഹത മാറാതെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൊലപാതകം

ഊഞ്ഞാലാടുന്നതിനിടയിൽ എട്ടുവയസ്സുകാരി കഴുത്ത് കുരുങ്ങി മരിച്ച സംഭവം കൊലപാതകമോ ആത്മഹത്യയോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്; ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പരിശോധന റിപ്പോർട്ട്; ശ്വാസം മുട്ടി മരിച്ചത് കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നും പൊലീസിന് സംശയം; ദുരൂഹത മാറാതെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൊലപാതകം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഗുണ്ടുമലയിൽ 8 വയസ്സുകാരി മരണപ്പെട്ട സംഭവത്തിൽ ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ പ്രാഥമീക പോസ്റ്റുമോർട്ടിൽ സ്ഥിരീകരണമില്ല. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പരിശോധനകളിൽ വ്യക്തമായി.സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തുള്ള പൊലീസ് തെളിവെടുപ്പ് തുടരുന്നു.ബന്ധുക്കളും അടുപ്പക്കാരുമടക്കം നിരവിധി പേരെ പൊലീസ് ചോദ്യം ചെയ്തെന്നും നിലവിൽ സംഭവത്തിൽ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലന്നും ഉടുമ്പൻചോല സി ഐ അനിൽ ജോർജ്ജ് .

ഊഞ്ഞാലാടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് ഗുണ്ടുമല അപ്പർഡിവിഷനിൽ താമസിച്ചിരുന്ന കണ്ണൻ ദേവൻ കമ്പിനിയിലെ ഫീൽഡ് ഓഫീസർ ജയപ്രകാശിന്റെ ഏക മകൾ അൻപരസ്സ് മരണപ്പെട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. മൂന്നാറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചെന്നായിരുന്നു മുത്തശ്ശിയും ബന്ധുവും പൊലീസിനെ അറിയിച്ചിരുന്നത്.

എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ബന്ധു എന്നിവരെ സംഭവത്തിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തിരുന്നു

മുത്തശ്ശി ബന്ധുവിനെയാണ് ആദ്യം വിവരം അറിയിച്ചത്. മൂന്നാർ ഡിവൈഎസ്‌പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഡിഎച്ച്പി ഗുണ്ടുമല ലോവർ ഡിവിഷനിലുള്ള വീട്ടിന് മുമ്പിലെ ഊഞ്ഞാലിൽ കുട്ടിയെ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗുണ്ടുമലയിലെ കമ്പനി ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റിനും മേൽനടപടികൾക്കും ശേഷം മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.

ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ടെങ്കിലും ഇത് ഊഞ്ഞാലിൽ അടിയപ്പോഴാണോ ആരെങ്കിലും കഴുത്തിൽ കയർ മുറുക്കിയപ്പോഴാണോ എസംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് മരണത്തൽ ദുരൂഹത വർദ്ധിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP