Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

13 വർഷം മുൻപ് പോർച്ചുഗലിലെ റിസോർട്ടിൽ നിന്നും കാണാതെ പോയ മഡാലിൻ മെക്കയിനെ തട്ടിക്കൊണ്ടുപോയത് ജർമ്മൻകാരനായ ബാലപീഡകൻ; ശതകോടികൾ വാരിയെറിഞ്ഞുള്ള അന്വേഷണത്തിനൊടുവിൽ മഡാലിൻ കൊല്ലപ്പെട്ടെന്ന നിഗമനത്തെലേക്ക് നീങ്ങി പൊലീസ്; പ്രതി ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന 43 കാരനെന്നും സൂചന

13 വർഷം മുൻപ് പോർച്ചുഗലിലെ റിസോർട്ടിൽ നിന്നും കാണാതെ പോയ മഡാലിൻ മെക്കയിനെ തട്ടിക്കൊണ്ടുപോയത് ജർമ്മൻകാരനായ ബാലപീഡകൻ; ശതകോടികൾ വാരിയെറിഞ്ഞുള്ള അന്വേഷണത്തിനൊടുവിൽ മഡാലിൻ കൊല്ലപ്പെട്ടെന്ന നിഗമനത്തെലേക്ക് നീങ്ങി പൊലീസ്; പ്രതി ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന 43 കാരനെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

2007-ൽ പോർച്ചുഗലിലെ പറൈയ ഡ ലലിലേക്ക് ഒരു വിനോദയാത്രയ്ക്ക് പോയപ്പോൾ അത് ഒരിക്കലും തീരാത്ത നൊമ്പരങ്ങളാകും തരിക എന്ന് ജെറി മെക്കാനും കേറ്റ് മെക്കാനും ഒരിക്കലും ഓർത്തിട്ടുണ്ടാകില്ല. മറ്റു രണ്ട് മക്കളോടൊപ്പം അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മൻഡാലിൻ മെക്കാനേയും ഹോട്ടൽ അപ്പർട്ട്മെന്റിലെ മുറിയിൽ ഉറക്കി കിടത്തിയിട്ട് സുഹൃത്തുക്കളുമൊത്ത് റസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാൻ പോയതാണ് ആ ദമ്പതിമാർ. തിരിച്ചെത്തിയപ്പോൽ മാഡി എന്ന് വിളിക്കുന്ന മാൻഡലിനെ കാണാനില്ല. ഒരു കുട്ടിയുമായി ഒരാൾ രാത്രി നടന്നു പോകുന്നത് കണ്ടു എന്ന് അവരുടെ ഒരു സുഹൃത്ത് പൊലീസിനെ അറിയിച്ചു.

ഹോട്ടലിൽ നിന്നും ഒരല്പം മാറി താമസിക്കുന്ന റോബർട്ട് മ്യുറൽ എന്ന പ്രോപ്പർട്ടി ബിൽഡറേയുാണ് ആദ്യം പോർച്ചുഗീസ് പൊലീസ് സംശയിക്കുന്നത്. എന്തായാലും അയാളെ കേസുമായി ബന്ധിപ്പിക്കാൻ കാതലായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. നീണ്ട ഒരു വർഷത്തെ അന്വേഷണത്തിനു ശേഷം മ്യുറലിനെ കുറ്റവിമുക്തനാക്കിയെങ്കിലും യഥാർത്ഥ പ്രതിയെ പിടികൂടാനായില്ല. കേസ് എഴുതിത്ത്തള്ളുകയും ചെയ്തു.മാൻഡലിൽ മരിച്ചിരിക്കും എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്.

2012-ൽ സ്‌കോട്ട്ലൻഡ് യാർഡ് കേസ് വീണ്ടും അന്വേഷിക്കുവാൻ പോർച്ചുഗൽ പൊലീസിനോട് അഭ്യർത്ഥിച്ചെങ്കിലും തെളിവില്ലെന്ന കാരണത്താൽ അവർ അത് നിരാകരിക്കുകയായിരുന്നു. പിന്നീട് 2013 ൽ സ്‌കോട്ട്ലൻഡ് യാർഡ് കേസിന്റെ അന്വേഷണം പുനരാരംഭിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന 38 പേരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. 2014-ൽ ബ്രിട്ടീഷ് ഓഫീസർമാർ പോർച്ചുഗലിൽ എത്തുകയും പോർച്ചുഗീസ് പൊലീസിനൊപ്പം അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2015 ആയപ്പോഴേക്കും ഈ കേസിന്റെ അന്വേഷണത്തിനായി ബ്രിട്ടീഷ് സർക്കാർ 10 മില്ല്യൺ പൗണ്ട് ചെലവാക്കിയിരുന്നു. 2016-ൽ അന്നത്തെ തെരേസാ മാ സർക്കാർ വീണ്ടുമൊരു 95,000 പൗണ്ട് കൂടി ഇതിലേക്ക് അനുവദിക്കുകയും ചെയ്തു. പിന്നീട് 2017-ൽ 85,000 പൗണ്ടും 2018 - ൽ 1,50,000 പൗണ്ടും ഈ കേസ്ന്വേഷണത്തിനായി ചെലവഴിച്ചു. ഇതിനിടയിൽ കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും രോഷമുയർന്നിരുന്നു.

അങ്ങനെ നീണ്ടുപോയ ഒരു കേസിനാണ് ഇപ്പോൾ ഒരു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്ക് നീണ്ടകാലത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന 43 കാരനായ ഒരു ജർമ്മൻകാരനാണ് മാഡിയുടെ തിരോധാനത്തിന് പിന്നിൽ എന്നാണ് ഇപ്പോൾ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നത്. മാഡിയെ കാണാതെയാകുന്ന 2007 മെയ്‌ 3 ന് അയാൽ പറൈയ ഡ ലസിൽ ഉണ്ടായിരുന്നു.ഇയാൾ ഒരു ബാല പീഡകനാണെന്നും പെൺകുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിൽ രണ്ട് കേസുകളിൽ ശിക്ഷ ലഭിച്ച ആളാണെന്നും ഒരു ജർമ്മൻ സ്റ്റേറ്റ് പ്രോസിക്യുട്ടർ സ്ഥിരീകരിച്ചു.

കുട്ടിയെ കാണാതായ കാലയളവിൽ അയാൾ ലസിൽ ഉണ്ടായിരുന്നതായും വിവിധ റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ട ചെറിയ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ അക്കാലയളവിൽ അയാൾക്ക് മയക്ക് മരുന്ന് വില്പനയും വീടുകളും ഹോട്ടലുകളും കൊള്ളയടിക്കലുമായിരുന്നു തൊഴിൽ എന്നായിരുന്നു പിന്നീട് തെളിഞ്ഞത്. അപ്പാർട്ട്മെന്റിലേക്ക് കൊള്ളനടത്താനെത്തിയ അയാൾ കുട്ടിയുമായി കടന്ന് കളഞ്ഞിരിക്കാം എന്നാണ് ഇപ്പോൾ പൊലീസ് കരുതുന്നത്.

കുട്ടിയെ കാണാതായ കാലയളവിൽ അയാൾ അവിടെ ജീവിച്ചിരുന്നതായും കുട്ടിയുടെ തിരോധാനത്തോടെ അയാൾ അവിടം വിട്ടതായും പൊലീസ് പറയുന്നു. മാത്രമല്ല അയാളുടെ പേരിലുണ്ടായിരുന്ന കാർ, കുട്ടിയെ കാണാതായ ദിവസം ജർമ്മനിയിൽ മറ്റൊരാളുടെ പേരിൽ റീ റെജിസ്ട്രേഷൻ നടത്തിയതായും കണ്ടെത്തി. പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തി ഒരു വെള്ളക്കാരനാണെന്നും, ജർമ്മൻ കാരനാണെന്നും, ഇപ്പോൾ മറ്റൊരു കേസിൽ ജർമ്മൻ ജയിലിൽ ആണെന്നും മാത്രമേ പൊലീസ് വെളിപ്പെടുത്തുന്നുള്ളു. കുട്ടി മരണമടഞ്ഞു എന്നും അവർ പറയുന്നു.

എന്നെങ്കിലും തങ്ങളുടെ മകളെ കാണാനാവുമെന്ന പ്രതീക്ഷയിലിരിക്കുന്ന മാഡിയുടെ മാതാപിതാക്കൾ ഒരു ഞെട്ടലോടെയാണ് ഈ വാർത്ത ശ്രവിച്ചത്. മകൾ മരിച്ചുവെന്ന് വിശ്വസിക്കാൻ ഇപ്പോഴും അവർ തയ്യാറാല്ല. ഇതൊരു കൊലപാതകകേസായി പരിഗണിച്ച് മുന്നോട്ട് പോകാനാണ് ജർമ്മൻ പൊലീസിന്റെ തീരുമാനമെങ്കിലും, മൃതദേഹം ലഭിക്കുന്നതുവരെ തങ്ങളുടെ മകൾ മരിച്ചു എന്ന് വിശ്വസിക്കാൻ മാതാപിതാക്കൾ തയ്യാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP