Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫും ഇൽഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കൾ; വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തു കൊണ്ട് ഇൻഷാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...?

പഞ്ചനക്ഷത്ര ഹോട്ടലിൽ സ്വയം പൊട്ടിത്തെറിച്ച ഇൻഷാഫും ഇൽഹാമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കൾ; വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തു കൊണ്ട് ഇൻഷാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തു; സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...?

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ഞായറാഴ്ച കടുത്ത ഭീകരാക്രമണം നടത്തി 321 പേരുടെ മരണത്തിന് വഴിയൊരുക്കിയ ഭീകര സഹോദരന്മാരുടെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്ത് വന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ പൊട്ടിത്തെറിച്ച ഇൻഷാഫ് ഇബ്രാഹിമും ഇൽഹാം ഇബ്രാഹിമും കോടീശ്വരനായ ബിസിനസുകാരന്റെ മക്കളാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

വീട് പരിശോധിക്കാൻ എത്തിയപ്പോൾ മൂന്ന് കുട്ടികളെയും മൂന്ന് ഓഫീസർമാരെയും തീർത്തുകൊണ്ട് ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യയും മരണം തെരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ട്. ഈ വിധത്തിൽ ജിഹാദി ആക്രമണങ്ങൾ നടത്തി സ്വർഗത്തിൽ എത്താൻ കൊല നടത്തുന്നവരുടെ മനഃശാസ്ത്രം ആര് കണ്ടെത്തും...? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇതിനിടെ ലോകത്തിന് മുന്നിൽ ഉയരുന്നുണ്ട്.

ശ്രീലങ്കയിലെ ലക്ഷ്വറി ഫൈവ് സ്റ്റാർ ഹോട്ടലായ ഷൻഗ്രി-സിന്നമൺ ഗ്രാൻഡ് ഹോട്ടൽസിൽ കൂട്ടക്കൊല നടത്തിയ ഈ സഹോദരങ്ങൾ മില്യണയറായ സുഗന്ധവ്യജ്ഞന വ്യാപാരിയുടെ മക്കളാണെന്നും ഇവർ കൊളംബോയിൽ നല്ല രീതിയിൽ വിദ്യാഭ്യാസം നേടിയവരാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എട്ട് ബ്രിട്ടീഷ് ടൂറിസ്റ്റുകളടക്കം 41 വിദേശികളുടെ ജീവനാണ് ആക്രമണത്തിൽ പൊലിഞ്ഞിരിക്കുന്നത്. ഇവരിൽ മൂന്ന് പേർ കുട്ടികളുമാണ്. ആക്രമണത്തിന് ശേഷം കൊളംബോയുടെ നൈബർഹുഡിലുള്ള ഇവരുടെ ആഡംബര വസതി പൊലീസ് പരിശോധന നടത്തിയപ്പോൾ ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യ ഫാത്തിമയാണ് സ്വയം പൊട്ടിത്തെറിച്ച് തന്റെ മൂന്ന് മക്കളെയും മൂന്ന് ഓഫീസർമാരെയും വധിച്ച് ജിഹാദിയായിത്തീർന്നിരിക്കുന്നത്.

ചാവേറായി പൊട്ടിത്തെറിച്ച ഇൻഷാഫും നല്ലൊരു ബിസിനസുകാരനും കോപ്പർ ഫാക്ടറിയുടെ ഉടമയുമായിരുന്നു. ഈ ഫാക്ടറിയിലൂടെയാണ് അയാൾ ആത്മഹത്യാ ബോംബുകൾ നിർമ്മിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ 500ൽ അധികം പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഷൻഗ്രി ലാ ഹോട്ടലിൽ അതിഥികൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ഇൽഹാം സ്വയം പൊട്ടിത്തെറിച്ച് ചാവേറാക്രമണം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിന് മുമ്പ് പുറത്ത് വന്ന ഫൂട്ടേജിൽ ഒരു ചർച്ചിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഒരു പെൺകുട്ടി ബോംബുകൾ വ്യത്യസ്ത രീതിയിൽ ധരിച്ച് നീങ്ങുന്നത് വെളിപ്പെട്ടിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഭീകരർ ഏറ്റെടുക്കുകയും ആക്രമികൾക്ക് തങ്ങളുമായി ബന്ധമുള്ളതിന്റെ ഫൂട്ടേജ് പുറത്ത് വിടുകയും ചെയ്തിരുന്നു. സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ധരിച്ച ഈ സഹോദരങ്ങൾ ഹോട്ടലുകളിലേക്ക് നടന്ന് കയറുകയും അവിടെ അതിഥികൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ പോയി സ്വയം പൊട്ടിത്തെറിച്ച് കൂട്ടക്കൊല നടത്തുകയുമായിരുന്നു. സ്വയം ആത്മഹത്യാ ബോംബായി പൊട്ടിച്ചിതറുന്നതിന് മുമ്പ് ഇൻഷാഫ് പരിഭ്രാന്തിയോടെ ഹോട്ടലിലൂടെ നീങ്ങുന്ന ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്.

ഇവിടെ ഭക്ഷണം കഴിക്കുന്നവർക്കടുത്ത് നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഇൻഷാഫ് ചുറ്റിപ്പറ്റി നിൽക്കുന്നത് ഈ ക്യാമറാ ദൃശ്യങ്ങളിൽ കാണാം. ഹോട്ടലിലെ തിരക്കേറിയ ടാപ്രോബാൻ റസ്റ്റോറന്റിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.ഇതിന് മുമ്പത്തെ ഫൂട്ടേജിൽ ഇൽഹാമും ബോംബറാകാൻ ഒരുങ്ങിയ മറ്റൊരാളും ഹോട്ടലിലെ റസ്റ്റോറന്റിലെ ലിഫ്റ്റിൽ കയറുന്നത് വെളിപ്പെട്ടിരുന്നു.

ബാക്ക് പാക്കുകളുള്ള ഇവർ രണ്ട് പേരും തങ്ങൾ നടത്താൻ പോകുന്ന ഓപ്പറേഷനുകളെ കുറിച്ച് ചർച്ച ചെയ്യുന്നതും ഈ ഫൂട്ടേജിൽ കാണാം. തുടർന്ന് ഈ ബോംബർമാർ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതും കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP