Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊളംബോയിൽ ആക്രമണം അഴിച്ചുവിടുംമുമ്പ് അൽ-ബാഗ്ദാദിയെ കണ്ട് അനുമതി വാങ്ങിയ ചിത്രങ്ങൾ പുറത്ത്; ക്രിസ്ത്യാനികളെ കൂട്ടക്കുരുതി ചെയ്യാൻ നടത്തിയ ഞെട്ടിക്കുന്ന തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങളും പുറത്ത്; ലോകത്തെ ഇല്ലാതാക്കാൻ ഐസിസ് മുന്നേറുന്നത് ഇങ്ങനെ

കൊളംബോയിൽ ആക്രമണം അഴിച്ചുവിടുംമുമ്പ് അൽ-ബാഗ്ദാദിയെ കണ്ട് അനുമതി വാങ്ങിയ ചിത്രങ്ങൾ പുറത്ത്; ക്രിസ്ത്യാനികളെ കൂട്ടക്കുരുതി ചെയ്യാൻ നടത്തിയ ഞെട്ടിക്കുന്ന തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങളും പുറത്ത്; ലോകത്തെ ഇല്ലാതാക്കാൻ ഐസിസ് മുന്നേറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കയിൽ ഞായറാഴ്ച ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഏറ്റെടുത്തതിന് പിന്നാലെ, സ്‌ഫോടനങ്ങൾക്ക് ഐസിസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. ശ്രീലങ്കയിൽ സ്‌ഫോടനങ്ങൾ നടത്തിയ ചാവേറുകൾ ഐസിസ് നേതാവ് അബൂ ബക്കർ അൽ ബാഗ്ദാദിയോട് വിധേയത്വം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളാണ് ഐസിസ് പുറത്തുവിട്ടത്. എട്ടു ചാവേറുകളും വട്ടംകൂടിനിന്ന് പരസ്പരം കൈകൾ കോർത്ത് അൽ-ബാഗ്ദാദിയോടുള്ള കൂറ് പ്രഖ്യാപിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പശ്ചാത്തലത്തിൽ ഐസിസിന്റെ കറുപ്പുകൊടിയുമുണ്ട്. ഒടുവിൽ ആകാശത്തേക്ക് വിരൽ ചൂണ്ടി ആക്രമമം പ്രഖ്യാപിക്കുന്നു.

ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരയിൽ പത്ത് ഇന്ത്യക്കാരുൾപ്പെടെ 320 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണമാണിത്. സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, വിദേശ പിന്തുണയിലല്ലാതെ അവർക്ക് ഇത്രയും വലിയ സ്‌ഫോടനം നടത്താനാവില്ലെന്ന് ഉറപ്പായിരുന്നു. ഒടുവിൽ ഇന്നലെ വൈകുന്നേരമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തത്.

ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തുകയെന്ന അൽ ബാഗ്ദാദിയുടെ നിർദ്ദേശമാണ് നടപ്പാക്കുന്നതെന്ന് ചാവേറുകൾ പറയുന്നു. ഐസിസിന്റെ അമാഖ് വാർത്താ ഏജൻസിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പറയുമ്പോഴും ദൃശ്യത്തിൽ എട്ടുപേരെ കാണാനുണ്ട്. ചിത്രത്തിന്റെ നടുവിലുള്ളത്. എൻ.ടി.ജെ. നേതാവ് മൗലവി സഹ്‌റാൻ ഹാഷിം ആണെന്നാണ് കരുതുന്നത്. അഞ്ചുവർഷമായി അൽ ബാഗ്ദാദി ഒരു ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇയാൾ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ലെങ്കിലും ഇപ്പോഴും ഐസിസിന്റെ നേതാവ് ഇയാൾതന്നെയാണ്.

അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യത്തെയും ശ്രീലങ്കയിലെ ക്രൈസ്തവരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമാഖ് ഏജൻസി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. അബു ഒബൈദ, അബു ബാര, അബു മുക്താർ എന്നിവരാണ് ആഡംബര ഹോട്ടലുകളായ ഷാങ്ഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിങ്‌സ്ബറി എന്നിവിടങ്ങളിൽ സ്‌ഫോടനം നടത്തിയത്. അബു ഹംസ, അബു ഖലീൽ, അബു മുഹമ്മദ് എന്നിവരാണ് കൊളംബോയിലെയും നെഗോംബോയിലെയും ബട്ടിക്കലോവയിലെയും ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം നടത്തിയതെന്നും അമാഖ് വ്യക്തമാക്കുന്നു. കൊളംബോയുടെ പ്രാന്തപ്രദേശത്ത് മൂന്ന് പൊലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഏഴാമൻ അബു അബ്ദുള്ളയാണെന്നും പത്രക്കുറിപ്പിലുണ്ട്.

ഇറാഖിലും സിറിയയിലുമുള്ള ഐസിസിന്റെ താവളങ്ങൾ പൂർണമായി തകർത്തുവെന്ന് അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യം അവകാശപ്പെടുമ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായി വലിയതോതിലുള്ള ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ഐസിസി്‌ന് സാധിക്കുന്നതെങ്ങനെയെന്നത് സുരക്ഷാ ഏജൻസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. അൽ ബാഗ്ദാദിയെ കണ്ടെത്താനാവാത്തതും ആശങ്കയേറ്റുന്നു. സിറിയയിലെ ബദിയ മരുഭൂമിയിലെവിടെയോ ആണ് ബാഗ്ദാദിയുള്ളതെന്നാണ് കരുതുന്നത്. ഇറാഖുമായി അതിർത്തി പങ്കിടുന്ന മരുഭൂമിയാണിത്. അതുകൊണ്ടുതന്നെ ബാഗ്ദാദിയുടെ നീക്കങ്ങൾ ഇരുരാജ്യങ്ങളിലുമായി നടക്കുന്നുവെന്നും കരുതുന്നു.

ചാവേറുകളിലൊരാളുടെ വർക്ക്‌ഷോപ്പിൽ നിർമ്മിച്ച ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നതിനും തെളിവ് ലഭിക്കിച്ചുണ്ട്. കൊളംബോയുടെ വടക്കുകിഴക്കുള്ള വെല്ലംപിറ്റിയയിലെ ഇൻഷാഫ് അഹമ്മദിന്റെ ഫാക്ടറിയിലാണ് ഇവ നിർമ്മിച്ചത്. ഇൻഷാഫും സ്‌ഫോടനത്തിൽ ചാവേറായി പങ്കെടുത്തിരുന്നു. വളരെ സാധാരണ നിലയിൽനിന്ന് വളർന്നുവന്ന ഇൻഷാഫ് ഇത്തരത്തിലൊരു ഹീനകൃത്യം ചെയ്തതെങ്ങനെയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഭാര്യാസഹോദരൻ അഷ്ഖൻ അലാംദീൻ പറഞ്ഞു. കുടുംബത്തിനാകെ ഇൻഷാഫ് മാനക്കേടുണ്ടാക്കിയെന്നും അഷ്ഖൻ പറഞ്ഞു.

സിനമൺ ഗ്രാൻഡ് ഹോട്ടലിലാണ് ഇൻഷാഫ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇൻഷാഫിന്റെ അച്ഛനെ പൊലീസ് അറസ്‌ററ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ തന്റെ ഭർത്താവും പങ്കെടുത്തുവെന്നറിഞ്ഞതോടെ, ഇൻഷാഫിന്റെ ഭാര്യയുടെ മനോനില തകരാറിലായെന്നും അഷ്ഖൻ പറഞ്ഞു. സാംബിയയിലേക്ക് ബിസിനസ് യാത്ര പോകുന്നുവെന്നുപറഞ്ഞാണ് വീട്ടിൽനിന്ന് ഇൻഷാഫ് ഇറങ്ങിയത്. നാലുമക്കളുടെ പിതാവുകൂടിയാണ് ഇയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP