Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം നടിച്ചു ചൂഷണം; കാമുകിയെ കാണാൻ രാത്രി വീട്ടിലുമെത്തി; കാമുകന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതും ശരണ്യ അറിഞ്ഞത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം തർക്കമായി; സ്വീകരിക്കാൻ കുഞ്ഞാണു തടസ്സമെന്നും ഇല്ലായിരുന്നെങ്കിൽ വിവാഹം കഴിക്കുമായിരുന്നു എന്നും പറഞ്ഞത് കാമുകിക്ക് സ്വന്തം കുഞ്ഞിന്റെ കൊലയ്ക്കുള്ള പ്രേരണയായി; തെളിവായി ചാറ്റും; തയ്യിലിലെ ക്രൂരതയിൽ നിധിൻ കുടുങ്ങുമ്പോൾ

പ്രണയം നടിച്ചു ചൂഷണം; കാമുകിയെ കാണാൻ രാത്രി വീട്ടിലുമെത്തി; കാമുകന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതും ശരണ്യ അറിഞ്ഞത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം തർക്കമായി; സ്വീകരിക്കാൻ കുഞ്ഞാണു തടസ്സമെന്നും ഇല്ലായിരുന്നെങ്കിൽ വിവാഹം കഴിക്കുമായിരുന്നു എന്നും പറഞ്ഞത് കാമുകിക്ക് സ്വന്തം കുഞ്ഞിന്റെ കൊലയ്ക്കുള്ള പ്രേരണയായി; തെളിവായി ചാറ്റും; തയ്യിലിലെ ക്രൂരതയിൽ നിധിൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞ കൊന്ന കേസിൽ നിധിനെ കുടുക്കിയത് വിശദമായ പൊലീസ് അന്വേഷണം. ശരണ്യയെ ഇയാൾ ശാരീരികമായും, സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സാഹചര്യതെളിവുകൾക്കൊപ്പം ഇരുവരും തമ്മിൽ നടത്തിയ വാട്‌സാപ്പ്, ഫേസ്‌ബുക്ക് ചാറ്റുകളിൽ നിന്നും നിർണായക തെളിവുകൾ അന്വേഷണത്തിന് ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കിൽ വിവാഹം കഴിച്ചെനെ എന്നതടക്കമുള്ള കാര്യങ്ങൾ ചാറ്റിംഗിൽ നിന്നും ലഭിച്ചെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പ്രേരണാ കുറ്റം ചുമത്തുന്നത്.

തയ്യിലിൽ വിയ്യാനെ കൊന്നത് അമ്മ ശരണ്യയായിരുന്നു. കൊലപാതകത്തിന് ശേഷം ഭർത്താവിനെ പ്രതിയാക്കാൻ ശരണ്യ നടത്തിയ നാടകം പൊളിച്ചായിരുന്നു അറസ്റ്റ്. ഇതിനിടെയാണ് വലിയന്നൂർ സ്വദേശി നിധിനിലേക്ക് അന്വേഷണം എത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് നിധിൻ. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭർത്താവ് പ്രണവും മൊഴിനൽകിയിരുന്നു. ശരണ്യയുടെ സ്വർണാഭരണങ്ങൾ നിധിൻ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.പ്രേരണയ്‌ക്കൊപ്പം ഗുഡാലോചനക്കുറ്റവും പ്രതിക്കുമേൽ ചുമത്തിയിട്ടുണ്ട്. കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാൻ വീട്ടിൽ പോയിരുന്നുവെന്ന് നിതിൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശരണ്യയെക്കൊണ്ട് ബാങ്കിൽ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാൾ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകൾ കാമുകന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൂന്നുദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് നിധിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യ കാമുകനെതിരെ മൊഴി നൽകി. സാഹചര്യതെളിവുകൾക്കൊപ്പം ഇരുവരും തമ്മിൽ നടത്തിയ വാട്‌സാപ്പ്, ഫേസ്‌ബുക്ക് ചാറ്റുകളിൽ നിന്നും നിർണായക തെളിവുകൾ അന്വേഷണത്തിന് ലഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭർത്താവ് പ്രണവും മൊഴിനൽകിയിരുന്നു. ശരണ്യയുടെ സ്വർണാഭരണങ്ങൾ നിധിൻ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഒരു വയസുകാരൻ വിയാനെ കടൽ ഭിത്തിയിലെ പാറക്കൂട്ടത്തിൽ എറിഞ്ഞാണ് അമ്മ കൊലപ്പെടുത്തിയത്.

കൊലപാതകത്തിൽ പങ്കില്ലെന്ന വിശ്വാസത്തിൽ ആദ്യഘട്ടത്തിൽ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച നിധിൻ കുടുങ്ങാൻ കാരണം നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി കണ്ട നിധിന്റെ ഫോട്ടോയായിരുന്നു. വിയാന്റെ സംസ്‌കാരം നടത്തിയതിനു തൊട്ടടുത്ത ദിവസം ശരണ്യയുമായി പൊലീസ് തയ്യിൽ കടപ്പുറത്തെ വീട്ടിൽ തെളിവെടുപ്പിന് എത്തിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ ശരണ്യയുടെ ബാഗിൽ നിന്നു നിധിനു വേണ്ടിയുള്ള ബാങ്ക് വായ്പയക്കായി തയാറാക്കിയ അപേക്ഷ, നികുതി അടച്ച രസീത്, നിധിന്റെ പാസ്‌പോർട്ടിന്റെ പകർപ്പ്, ഇയാളുടെ 2 ഫോട്ടോകൾ എന്നിവ ലഭിച്ചിരുന്നു. പൊലീസ് ഇവ പരിശോധിക്കുന്നതിനിടെയാണു നാട്ടുകാരനായ യുവാവ് അപ്രതീക്ഷിതമായി നിധിന്റെ ഫോട്ടോ കണ്ടത്.

ഫോട്ടോയിൽ കണ്ടയാളെ തലേന്ന് ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ കണ്ടതായി ഈ യുവാവ് നാട്ടുകാരോടു വെളിപ്പെടുത്തി. പുലർച്ചെ 1.30നു ശരണ്യയുടെ വീടിനു പിറകിലെ വഴിയിൽ ബൈക്കിൽ ഇയാൾ ഇരിക്കുന്നതു കണ്ടെന്നായിരുന്നു മൊഴി. പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് ഇതു സ്ഥിരീകരിച്ചു.ഇതിനു ശേഷം നിധിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചെങ്കിലും ആദ്യം ഹാജരായില്ല. തുടർന്നു വീണ്ടും നോട്ടിസ് നൽകി.സംഭവത്തിൽ പങ്കില്ലെന്ന രീതിയിൽ നിധിൻ ഉറച്ചു നിന്നതിനെ തുടർന്നു രണ്ടു ദിവസം ചോദ്യം ചെയ്തു വിട്ടയച്ചു. പിന്നീട് ശരണ്യയെയും നിധിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെ സിസിടിവി ദൃശ്യങ്ങളും പണമിടപാട് രേഖകളും മൊബൈൽ ചാറ്റ് വിവരങ്ങളും പൊലീസ് തെളിവായി കിട്ടി.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ശരണ്യയെ പ്രണയം നടിച്ചു നിധിൻ ചൂഷണം ചെയ്തു. ഒന്നര വർഷത്തെ പരിചയത്തിനിടെ ശരണ്യയുടെ ആഭരണങ്ങൾ കൈക്കലാക്കി. ബാങ്കിൽ നിന്നു വായ്പ എടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തു. ശരണ്യയെ കാണാനായി പലപ്പോഴും രാത്രി തയ്യിൽ കടപ്പുറത്തെ വീട്ടിലും എത്തി. ഇതിനിടെ നിധിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാനായി ഉദ്ദേശിക്കുന്നതായും ശരണ്യ അറിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം ഇതേച്ചൊല്ലി തർക്കമുണ്ടായി. ശരണ്യയെ സ്വീകരിക്കാൻ കുഞ്ഞാണു തടസ്സമെന്നും കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നും നിധിൻ പറഞ്ഞു. ഇതാണു കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ പ്രേരിപ്പിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

കാമുകനൊപ്പം ജീവിക്കാൻ ശരണ്യ തനിയെ നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ സംഭവത്തിന്റെ തലേദിവസം രാത്രി നിധിനെ പ്രദേശത്തു കണ്ടതായി നാട്ടുകാരിൽ ഒരാൾ പൊലീസിനു മൊഴി നൽകിയതാണു വഴിത്തിരിവായത്. കൊലപാതകം, ഗൂഢാലോചന, പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP