Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദമാമിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മലയാളികൾ അറസ്റ്റിലായി; ഒറ്റുകൊടുത്തതെന്ന് ആരോപണം വന്നപ്പോൾ പ്രവാസി വ്യവസായിയുടെ നെടുമങ്ങാട്ടെ വീട് ആക്രമിച്ച് കത്തിച്ച് ജയിലിലായവരുടെ ബന്ധുക്കളുടെ പ്രതികാരം; സംഭവത്തിൽ അറസ്റ്റിലാകാൻ ഇനിയും പ്രതികൾ; അറസ്റ്റിലായവർ ജാമ്യത്തിൽ ഇറങ്ങി പുറത്തും; പ്രവാസി വ്യവസായി ഷിയാസിന്റെ വീട് കത്തിച്ച കേസ് ഒത്തുതീർക്കാൻ ശ്രമമെന്ന് ആരോപണം

ദമാമിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മലയാളികൾ അറസ്റ്റിലായി; ഒറ്റുകൊടുത്തതെന്ന് ആരോപണം വന്നപ്പോൾ പ്രവാസി വ്യവസായിയുടെ നെടുമങ്ങാട്ടെ വീട് ആക്രമിച്ച് കത്തിച്ച് ജയിലിലായവരുടെ ബന്ധുക്കളുടെ പ്രതികാരം; സംഭവത്തിൽ അറസ്റ്റിലാകാൻ ഇനിയും പ്രതികൾ; അറസ്റ്റിലായവർ ജാമ്യത്തിൽ ഇറങ്ങി പുറത്തും; പ്രവാസി വ്യവസായി ഷിയാസിന്റെ വീട് കത്തിച്ച കേസ് ഒത്തുതീർക്കാൻ ശ്രമമെന്ന് ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രവാസി വ്യവസായി ആനാട് മൂഴി ഷിയാസിന്റെ നെടുമങ്ങാടുള്ള വീട് കത്തിച്ച കേസ് തേച്ചുമാച്ച് കളയാൻ ശ്രമിക്കുന്നതായി ആരോപണം. കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായെങ്കിലും ഇനിയും പ്രതികൾ കുടുങ്ങാനുണ്ട്. കൊല്ലം പെരിനാട് കണ്ടച്ചിറ സീനാ ഭവനിൽ ജെ.ജെറിൻ ജോർജ്ജ് (22), സഹോദരൻ ജിതിൻ ജോർജ്ജ് (19), തൃക്കോവിൽവട്ടം മുഖത്തല പോസ്റ്റോഫീസ് പരിധിയിൽ കുറുവണ്ണ ഷീലാ നിവാസിൽ എം.വിഘ്‌നേഷ് (വിക്കി-23), ആയൂർ അമ്പലംകുന്ന് അരുൺ ഭവനിൽ ആർ.അനുരാജ് (22) എന്നിവരാണ് അറസ്റ്റിലായത്. പക്ഷെ ഇനിയും പ്രതികൾ ഈ കേസിൽ കുടുങ്ങാനുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ നീക്കമില്ലാ എന്നാണ് ഷിയാസ് ആരോപിക്കുന്നത്.

ഫെബ്രുവരി അഞ്ചിനാണ് നെടുമങ്ങാട് മൂഴിയിലുള്ള ഷിയാസിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഒരു സംഘം വീട് പൂർണമായും ചുട്ടെരിച്ച് നശിപ്പിച്ചത്. ഭാര്യ ആശുപത്രിയിലും കുട്ടികൾ വീടിനു അകത്ത് ഉണ്ടാകാതിരുന്നതുകൊണ്ടും മാത്രമാണ് ഷിയാസിന്റെ കുടുംബം വധശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്നത്. അമ്പത് ലക്ഷത്തോളം രൂപ ഷിയാസിന് വീട് കത്തിക്കലിന് തുടർന്ന് നഷ്ടമായിട്ടുണ്ട്. വീട് ഇനി പൂർണമായും പുതുക്കിപ്പണിയേണ്ട ഘട്ടത്തിലുമാണ്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ കുടുങ്ങാനുള്ള കാര്യം വ്യക്തമാകുന്നത്. ഇവരെ അറസ്റ്റ് ചെയ്യാതെ കേസ് തേച്ചു മായ്ച്ചു കളയാൻ ശ്രമം നടക്കുന്നതായാണ് പ്രവാസി വ്യവസായി ഷിയാസ് മറുനാടനോട് പറഞ്ഞത്. ഈ തേച്ച് മായ്ച്ചു കളയലിന്റെ ഭാഗമായി ഒരു കോടി രൂപയുമായി പ്രതികളുടെ ബന്ധുക്കൾ തന്നെ കാണാൻ വന്നതായും എന്നാൽ ഭാര്യയേയും മക്കളെയും കൊല്ലാനുള്ള ശ്രമവുമായി വന്നു തന്റെ സർവസ്വവവുമായ വീട് ചുട്ടെരിക്കുകയും അതിലുള്ള മുഴുവൻ സാധനങ്ങളും കത്തിക്കുകയും ചെയ്ത പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഷിയാസ് ആവശ്യപ്പെടുന്നത്.

തനിക്ക് ഒരു മുൻപരിചയവും ഇല്ലാത്ത കൂട്ടം ഗുണ്ടകൾ ചേർന്നാണ് ഷിയാസിന്റെ വീട് ഫെബ്രുവരി അഞ്ചിന് കത്തിച്ചു കളഞ്ഞത്. ഫെബ്രുവരി അഞ്ചിന് രാത്രി ഷിയാസിന്റെ വീട് ആക്രമിച്ച ശേഷം അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ തുറന്നുവീട്ട് തീ കത്തിക്കുകയായിരുന്നു സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഷിയാസിന്റെ ഭാര്യയും കുട്ടികളും വധശ്രമത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു. തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടന്നിട്ടും പൊലീസ് ഈ കേസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുന്നു എന്നാണ് ഷിയാസിന്റെ ആരോപണം. പ്രതികളുടെ ബന്ധുക്കൾ ഒരു കോടി രൂപയുമായി കാണാൻ വന്നപ്പോൾ ഈ കേസ് ഇല്ലാതാക്കാൻ താനില്ലെന്ന് അവരെ അറിയിച്ചിരുന്നു. പക്ഷെ കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടേണ്ട നെടുമങ്ങാട് പൊലീസും ഈ കേസ് ഒത്തുതീർക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് ഷിയാസ് പറയുന്നത്. ഇത് മനസിലാക്കിയാണ് വീട് ആക്രമിച്ച് കത്തിച്ചു കളഞ്ഞ കേസ് ഇല്ലാതാക്കാൻ പൊലീസ് ശ്രമിക്കുന്നതായി ഷിയാസ് ആരോപണം ഉന്നയിക്കുന്നത്.

വീട് കത്തിക്കലിന് സൗദി ബന്ധം; കേസ് ഇല്ലാതാക്കാൻ ചരട് വലിക്കുന്നത് സൗദി കേന്ദ്രമാക്കിയവർ: ഷിയാസ്

സൗദി ദമാമിൽ ഒരു കേസുമായി ബന്ധപ്പെട്ട് ചില മലയാളികൾ ജയിലിൽ കഴിയുന്ന വൈരാഗ്യമാണ് വീട് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് ഷിയാസ് മറുനാടനോട് പറഞ്ഞത്. ഇവർ സൗദിയിൽ അറസ്റ്റിലായതിനു കാരണം ഷിയാസ് ആണെന്ന് പറഞ്ഞാണ് വീട് കയറി ആക്രമണവും വീട് കത്തിക്കലും നടന്നത്. ഈ കേസിൽ പ്രതികളുടെ ആവശ്യവും പൊലീസിന്റെ ആവശ്യവും ഒന്നാണ്. ഈ കേസ് ഒത്തുതീർക്കണം. പക്ഷെ ഒത്തുതീർക്കാൻ ഞാൻ തയ്യാറല്ല. പ്രക്ഷേ പ്രതികളെ പിടിക്കാൻ പൊലീസും തയ്യാറല്ല. ഇതാണ് നടക്കുന്നത്-ഷിയാസ് പറയുന്നു. വീട് മാത്രമല്ല ബൈക്ക്, കാറ് തുടങ്ങിയ വീടിനൊപ്പം ഉണ്ടായിരുന്ന മുഴുവൻ കത്തി നശിച്ചു.

ശരിക്കും ഗുണ്ടകൾ ആയവരാണ് വീട് കയറി ആക്രമണം നടത്തിയത്. ഈ ഗുണ്ടകൾ സൗദി ദമാമിൽ അറസ്റ്റിലായവർ അയച്ചതാണ് എന്നാണ് മനസിലായത്. സൗദി ദമാമിൽ അറസ്റ്റിലായ മലയാളികളുമായി എനിക്ക് ഒരു ബന്ധവുമില്ല. എനിക്ക് ബഹറിനിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. അത് തൽക്കാലത്തേക്ക് ഞാൻ ഒരു സുഹൃത്തിനു കൈമാറി. അവൻ സ്‌പോൺസർക്ക് നൽകാനുള്ള പണം നൽകിയില്ല. സ്‌പോൺസർ പറഞ്ഞപ്പോൾ ഈ പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് മുങ്ങി. സ്‌പോൺസർ കേസ് കൊടുത്തു. ഇയാൾ ഒളിവിലാണ്.

എനിക്ക് സൗദി ദമാമിലും ബിസിനസ് ഉണ്ട്. അവിടത്തെ വിസയുമുണ്ട്. ദമാമിൽ നിയമപരമല്ലാത്ത ചില കാര്യങ്ങളുടെ പേരിൽ ചിലർ അറസ്റ്റിലായി. അറസ്റ്റിലായപ്പോൾ ഒളിവിലുള്ള എന്റെ സുഹൃത്ത് പറഞ്ഞു പ്രചരിപ്പിച്ചു. ഞാൻ ഒറ്റുകൊടുത്തതിനെ തുടർന്നാണ് ഈ മലയാളികൾ അറസ്റ്റിലായത് എന്ന്. ഇത് അറസ്റ്റിലായവരുടെ ബന്ധുക്കൾ ഏറ്റെടുത്തു. ഇപ്പോൾ ഞാൻ കേസിൽ നിന്നും അവരെ ഒഴിവാക്കി നൽകണം എന്നാണ് അവരുടെ ആവശ്യം. അത് എനിക്കെങ്ങനെ കഴിയും. സൗദി പൊലീസിന്റെ നിയമപരമായ നടപടിയിൽ എനിക്ക് എങ്ങിനെ ഇടപെടാൻ കഴിയും. മുൻപ് എന്റെ സുഹൃത്ത് നടത്തിയ കുപ്രചരണത്തിൽ അറസ്റ്റിലായവരുടെ ബന്ധുക്കൾ വീണു പോയതാണ്. ഇതിൽ ഞാൻ നിരപരാധിയാണ്. ആ മലയാളികളെ എനിക്ക് അറിയില്ല. ഞാൻ ഒറ്റുകൊടുത്തിട്ടുമില്ല. പക്ഷെ ഈ കുപ്രചരണം കാരണം ചിലർ എന്റെ വീട് കത്തി നശിപ്പിച്ചു. ഇപ്പോൾ എന്റെ വീട് കത്തിച്ച കേസും മലയാളികൾ സൗദിയിൽ അറസ്റ്റിലായ കേസും ഞാൻ ഒത്തുതീർക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം-ഷിയാസ് പറയുന്നു.

ഷിയാസിന്റെ വീട് കത്തിച്ച കേസിനെക്കുറിച്ച് വിവരമില്ല. മുൻ അന്വേഷണ ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. താനിപ്പോൾ പുതുതായി ചാർജ് എടുത്തതാണ്. അതിനാൽ കേസിനെക്കുറിച്ച് അറിയില്ല. ഫയൽ പഠിച്ചശേഷം ഷിയാസിനെ വിളിച്ച് അന്വേഷിക്കും. എന്തായാലും ഷിയാസിന്റെ വീട് കത്തിച്ച കേസിൽ സത്വര അന്വേഷണം തന്നെ നടത്തും. പ്രതികൾ പിടികൂടാനുണ്ടെങ്കിൽ പിടികൂടുക തന്നെ ചെയ്യും-നെടുമങ്ങാട് സി ഐ രാജേഷ്‌കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP