Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മറുപടികളും ഒത്തുനോക്കുമ്പോൾ മൂന്നിലധികം വൈരുദ്ധ്യം തെളിഞ്ഞാൽ കുരുക്കുമുറുകും; ചോദ്യപ്പട്ടികയിലെ ഒന്നിലധികം ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നാലും മുൾമുനയിലാകും; പീഡനം നടന്ന നാളിൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നും നിരപരാധിയെന്നും ആവർത്തിച്ച് ഫ്രാങ്കോ മുളയ്ക്കൽ; തൃപ്പുണിത്തുറ ഹൈടെക് സെല്ലിൽ മാരത്തൺ ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ അറസ്റ്റിലേക്ക് നീങ്ങുമോയെന്ന ആകാംക്ഷയോടെ മാധ്യമപ്പട

കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന്റെ മറുപടികളും ഒത്തുനോക്കുമ്പോൾ മൂന്നിലധികം വൈരുദ്ധ്യം തെളിഞ്ഞാൽ കുരുക്കുമുറുകും; ചോദ്യപ്പട്ടികയിലെ ഒന്നിലധികം ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നാലും മുൾമുനയിലാകും; പീഡനം നടന്ന നാളിൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നും നിരപരാധിയെന്നും ആവർത്തിച്ച് ഫ്രാങ്കോ മുളയ്ക്കൽ; തൃപ്പുണിത്തുറ ഹൈടെക് സെല്ലിൽ മാരത്തൺ ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ അറസ്റ്റിലേക്ക് നീങ്ങുമോയെന്ന ആകാംക്ഷയോടെ മാധ്യമപ്പട

അർജുൻ സി വനജ്

കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ നിരപരാധിയാണെന്ന് ആവർത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. മുൻകൂർ ജാമ്യാപേക്ഷയിൽ ബിഷപ്പ് ഉന്നയിച്ച അതേ നിലപാട് ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ വിശദീകരിച്ചു. തുടർന്നു 12 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ തുടരുകയാണ്. ജലന്ധറിൽ വച്ച് നടന്ന ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ബിഷപ്പ് പറഞ്ഞ മറുപടികളും കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ അന്വേഷിച്ച സംഘം ഇതിൽ വ്യക്തത വരുത്തുകയാണ്. പത്ത് വൈരുദ്ധ്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മൂന്നിലധികം വൈരുദ്ധ്യങ്ങൾ തെളിയിക്കപ്പെട്ടാൽ ബിഷപ്പിനെതിരേയുള്ള കുരുക്ക് മുറുകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

ആദ്യ പീഡനം നടന്ന ദിവസം 2016 മെയ്‌ 5ന് രാത്രി കുറവിലങ്ങാട് മഠത്തിൽ താൻ പോയിട്ടില്ലെന്നും തൊടുപുഴ ആശ്രമത്തിൽ പോയെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ കുറവിലങ്ങാട് ആശ്രമത്തിലെ സന്ദർശന രജിസ്റ്ററിൽ ബിഷപ്പ് അവിടെ എത്തിയതായുള്ള രേഖയും തൊടുപുഴ ആശ്രമത്തിലെ സന്ദർശന രജിസ്റ്ററിൽ ബിഷപ്പ് ഇവിടെ എത്തിയിട്ടില്ലെന്ന രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചതോടെ ആദ്യ വാദം പൊളിഞ്ഞു. ബിഷപ്പ് ആദ്യ പീഡന ദിവസം കന്യാസ്ത്രീ മഠത്തിൽ പോയതായി ഡ്രൈവറും സ്ഥിരീകരിച്ചു. നൂറ് ചോദ്യങ്ങളുടെ പട്ടികയ്ക്കാണ് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അന്തിമ രൂപം നൽകിയത്. ഈ പട്ടികയെ അടിസ്ഥാനപെടുത്തിയുള്ള ചോദ്യം ചെയ്യലാണ് തുടരുന്നത്. ഏതെങ്കിലും ഘട്ടത്തിൽ ഒന്നിലധികം ചോദ്യങ്ങളോട് ബിഷപ്പ് പ്രതികരിക്കാതിരിക്കുന്ന ഘട്ടത്തിൽ മാത്രമായിരിക്കും സർക്കാരുമായും നിയമവിദഗ്ധരുമായും ആലോചിച്ച് അറസ്റ്റിലേക്ക് കടക്കുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ.

തൃപ്പൂണിത്തുറയിലെ അത്യാധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. രാവിലെ 11.15 ഓടെ ആണ് പൊലീസ് എസ്‌കോർട്ടോടെ കേരള രജിസ്ട്രേഷൻ വാഹനത്തിൽ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്യാമറകളുടെ കണ്ണ് വെട്ടിക്കുന്നതിനായി ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന്റെ ഇരുവശങ്ങളിലേയും ഗ്ലാസുകൾ പ്രത്യേകമായി മറച്ചിരുന്നു. വാഹനത്തിൽ ബിഷപ്പും സഹോദരനും രണ്ടു പുരോഹതരും മാത്രമായിരുന്നു ഉണ്ടായിരുന്നു. പിന്നാലെയെത്തിയ വാഹനത്തിൽ ബിഷപ്പിന്റെ അഭിഭാഷകനുമെത്തി.

ക്രൈം ബ്രാഞ്ച് ഓഫിസിന്റെ ഒന്നാം നിലയിലാണ് ചോദ്യം ചെയ്യൽ കേന്ദ്രം. സൗണ്ട് പ്രൂഫ് മുറിയിൽ അഞ്ചു ക്യാമറകളുടെ മുന്നിലാണ് ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുന്നത്. തൊട്ടു സമീപത്തെ മുറിയിൽ ഓരോ ചോദ്യങ്ങളോടുമുള്ള ബിഷപ്പിന്റെ പ്രതികരണങ്ങളും ശരീര ഭാഷയും മുഖഭാവങ്ങളും അന്വേഷണ സംഘം പ്രത്യേക നിരീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തു നിന്നും ഡിജിപിക്ക് പോലും നേരിട്ട് ചോദ്യം ചെയ്യലിൽ പങ്കെടുക്കാൻ ഉതകുന്ന വീഡിയോ കോൺഫ്രൻസിങ് സംവിധാനവും സജീകരിച്ചിരുന്നു. അഞ്ചു ക്യാമറകളിൽ ആദ്യത്തെ മൂന്നെണ്ണം ബിഷപ്പിന്റെ അംഗചലനങ്ങൾ നിരീക്ഷിക്കുകയും മറ്റ് രണ്ടെണ്ണം ചോദ്യകർത്താവിന്റെയും ബിഷപ്പിന്റെയും ക്ലോസ് ഷോട്ടും റെക്കോർഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP