Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്ത് നഴ്‌സിങ് തട്ടിപ്പു കേസ് ഒതുക്കി വർഗീസ് ഉതുപ്പിനെ രക്ഷിക്കാൻ അണയറയിൽ നീക്കം സജീവം; പരാതി ഉന്നയിച്ചവരെ കൊണ്ട് പരാതി പിൻവലിക്കാൻ സമ്മർദ്ദം; സഹായം വാഗ്ദാനവുമായി രംഗത്തെത്തിയത് യാക്കോബായ സഭാംഗമായ പ്രമുഖ വ്യവസായി

കുവൈത്ത് നഴ്‌സിങ് തട്ടിപ്പു കേസ് ഒതുക്കി വർഗീസ് ഉതുപ്പിനെ രക്ഷിക്കാൻ അണയറയിൽ നീക്കം സജീവം; പരാതി ഉന്നയിച്ചവരെ കൊണ്ട് പരാതി പിൻവലിക്കാൻ സമ്മർദ്ദം; സഹായം വാഗ്ദാനവുമായി രംഗത്തെത്തിയത് യാക്കോബായ സഭാംഗമായ പ്രമുഖ വ്യവസായി

കൊച്ചി:ഏറെ കോളിളക്കം സൃഷ്ടിച്ച നഴ്‌സിങ്ങ് തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുന്നതായി സൂചന. കേസിലെ പ്രധാന പ്രതിയായ യാക്കോബായ സഭ കമാൻഡർ വർഗീസ് ഉതുപ്പിനെ പിടികൂടാൻ ഇത് വരെ സി ബി ഐക്ക് കഴിയാത്ത സാഹചര്യത്തിലാണ് പരാതികൾ ഒത്തുതീർത്ത് കേസ് തേയ്ച്ച് മായ്ച്ച് കളയാൻ ഉതുപ്പിനോട് അടുപ്പമുള്ളവർ ശ്രമം തുടങ്ങിയത്. കുവൈത്തിലേക്ക് നഴ്‌സ് ജോലിക്കായി വിസ നൽകി ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന പരാതി ലഖൂകരിക്കുക എന്നതാണ് ഇപ്പോഴത്തെ നീക്കം. യാക്കോബായ സഭയിലെ ഒരു പ്രമുഖ വ്യവസായിയുമാണ് കേരളത്തിൽ നിന്ന് ഉതുപ്പിന് വേണ്ട സഹായം നൽകുന്നതെന്നും ഇവരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരാതിക്കാരായ ചിലരെ മധ്യസ്ഥർ മുഖാന്തിരം സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വർഗീസ് ഉതുപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചിരുന്നു.25 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ സമയം വേണമെന്ന് ഉതുപ്പിന്റെ അഭിഭാഷകൻ തന്നെയാണ് ആവശ്യപ്പെട്ടത്. സിബിഐ ഈ വാദത്തെ എതിർക്കാൻ മുതിരാതിരുന്നതും ശ്രദ്ദേയമായി.തട്ടിപ്പ് കേസിൽ പ്രതിയായി ഇത്രയും ദിവസം പിന്നിട്ടിട്ടും ഇത് വരെ അന്വേഷണവുമായി സഹകരിക്കാനോ തന്റെ വ്യക്തിപരമായ വിവരങ്ങൾ നൽകുവാനോ ഉതുപ്പ് തയ്യാറായിട്ടില്ലെന്ന് സിബിഐ കോടതിയിൽ മുൻപ് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. കേസ് ഹവാല ഇടപാടുകളിലേക്കും മറ്റും അന്വേഷണം നീങ്ങുമെന്ന് ഉറപ്പായതോടെയാണ് കുവൈത്തിലുണ്ടായിരുന്ന വർഗീസ് ഉതുപ്പ് നാട്ടിലേക്ക് വരാതെ ഒളിച്ചുകളി ആരംഭിച്ചത്.

ഇൻകം ടാക്‌സ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടാൻ വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരുന്നതിനിടെയാണ് ഇയാൾ ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. തുടക്കത്തിൽ ബിജെ പി നേതാവ് പി എസ് ശ്രീധരൻ പിള്ള ഹാജരാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും നേതൃത്വം വിലക്കിയതോടെ പിള്ള പിന്മാറി. മറ്റൊരു അഭിഭാഷകനാണ് ഉതുപ്പിനായി ഇപ്പോൾ കോടതിയിൽ ഹാജരാകുന്നത്. കേസിലെ ചില പരാതിക്കാരെ നേരിൽ കണ്ട് കേസ് എങ്ങിനെയെങ്കിലും ഒതുക്കിയാൽ നികുതി സംബന്ധിച്ച കേസ് മാത്രമേ ഉതുപ്പിനെതിരെ ഉണ്ടാകുകയുള്ളൂ.

ഇത് പിഴയൊടുക്കി അവസാനിപ്പിക്കാമെന്നാണ് ഉതുപ്പിന്റെ കണക്കുകൂട്ടൽ. പരാതികൾ പലതും രഹസ്യ സ്വഭാവമുള്ളതിനാൽ പരാതിക്കാരന്റെ വിശദവിവരങ്ങൾ ലഭിക്കാനും ഇവർക്ക് സമയമെടുക്കുന്നുണ്ട്. പരാതി നൽകാൻ സാധ്യതയുള്ളവരെ നേരിട്ട് ചെന്ന് കണ്ട് കേസ് ഒതുക്കാനാണ് പീാഴത്തെ ശ്രമമെന്നാണ് സൂചന. അതേസമയം ഉതുപ്പ് കേസിൽ തങ്ങൾ ഒരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ലെന്നാൻ 'സിബിഐ വൃത്തങ്ങൾ ഇപ്പോഴും വിശദീകരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ പ്രൊട്ടക്ടർ ഓഫ് എമിഗ്രേറ്റ്‌സിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഉതുപ്പിന്റെ ജാമ്യാപേക്ഷയും കോടതി തള്ളുമെന്നാണ് സി ബി ഐ കണക്കുകൂട്ടുന്നത്.

പിന്നെയും നാട്ടിലേക്ക് വരാതെ ഒളിച്ചുകളിച്ചാൽ ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും നീക്കമുണ്ട്. ഇന്റെർപോളിന്റെ സഹായത്തോടെ ഇയാളെ പിടിക്കാനും സിബിഐ ശ്രമിച്ചേക്കും. എന്തായാലും ഈ സമയം കൊണ്ട് കേസ് ഒതുക്കൽ നടന്നില്ലെങ്കിൽ ഉതുപ്പിന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP