Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലിനിക്കിലെ നേഴ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയപ്പോൾ എച്ച് ആർ ഡയറക്ടറായി; പ്രണയം മൂത്തപ്പോൾ വിവാഹത്തിലേക്ക് കാര്യങ്ങളെത്തണമെന്ന വാശി പിടിച്ചത് മുഖർജി; നിവർത്തിയില്ലാതെ സ്വന്തം പിസ്റ്റോളിൽ സഹ ജീവനക്കാരിയെ വെടിവച്ച് കൊന്ന് ഓംപ്രകാശ് ഡോക്ടറും സ്വയം നിറയൊഴിച്ചു; ഡൽഹി രോഹിണി നിർവാന നഴ്സിങ് ഹോം എംഡിയുടേയും സുഹൃത്തിന്റേയും മരണം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി; ദുരൂഹത അകറ്റാൻ കരുതലോടെയുള്ള അന്വേഷണത്തിന് ഡൽഹി പൊലീസ്

ക്ലിനിക്കിലെ നേഴ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയപ്പോൾ എച്ച് ആർ ഡയറക്ടറായി; പ്രണയം മൂത്തപ്പോൾ വിവാഹത്തിലേക്ക് കാര്യങ്ങളെത്തണമെന്ന വാശി പിടിച്ചത് മുഖർജി; നിവർത്തിയില്ലാതെ സ്വന്തം പിസ്റ്റോളിൽ സഹ ജീവനക്കാരിയെ വെടിവച്ച് കൊന്ന് ഓംപ്രകാശ് ഡോക്ടറും സ്വയം നിറയൊഴിച്ചു; ഡൽഹി രോഹിണി നിർവാന നഴ്സിങ് ഹോം എംഡിയുടേയും സുഹൃത്തിന്റേയും മരണം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴി; ദുരൂഹത അകറ്റാൻ കരുതലോടെയുള്ള അന്വേഷണത്തിന് ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ മരിച്ചത് ആശുപത്രി ഉടമയും അതേ ആശുപത്രിയിലെ എച്ച് ആർ മാനേജരും. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഡൽഹി രോഹിണി നിർവാന നഴ്സിങ് ഹോം എം.ഡി. ഡോക്ടർ ഓംപ്രകാശ് കുഖ്റേജ(65)യും സുഹൃത്തും എച്ച് ആർ ഡയറക്ടറുമായ സുദീപ്ത മുഖർജി(55)യുമാണ് മരിച്ചത്. .സുദീപ്തയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഓംപ്രകാശ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.

ഡൽഹി രോഹിണി നിർവാന നഴ്സിങ് ഹോം എം.ഡിയും ഇതേ ആശുപത്രിയിലെ ജോലിക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ബുധനാഴ്ച രാവിലെ രോഹിണി സെക്ടർ 13 ലെ വിജനമായ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കുഖ്റേജയുടെ വീട്ടിൽ നിന്ന് ഇരുന്നീറ് മീറ്റർ അകലത്തായിരുന്നു കാർ കിടന്നത്. കുഖ്‌റേജയുടെ ലൈസൻസുള്ള റിവോൾവറും കാറിൽ നിന്ന് കണ്ടെത്തി.

ഒരേ ആശുപത്രിയിൽ ജോലിചെയ്യുന്ന ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിവാഹിതനായ ഓംപ്രകാശും സുദീപ്തയും തമ്മിലുള്ള ബന്ധം ആരംഭിച്ചിട്ട് ഏറെനാളായിരുന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓംപ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികമായ കണ്ടെത്തൽ. രാത്രിയിൽ ഒരു വിവാഹ ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഓംപ്രകാശിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയ്ക്ക് കാഴ്ച ശക്തി കുറവാണ്. മകൻ ഇ എൻ ടി ഡോക്ടറും മകൾ ഇന്റീരിയർ ഡിസൈനറും. മുഖർജിയും ഭാര്യയും അമ്മയ്ക്കുമൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മകൻ ദുബായിലാണ്. ഓംപ്രകാശും മുഖർജിയും രാത്രിയിൽ കല്യാണ പാർട്ടിയിൽ പങ്കെടുത്തിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് ഇവിടെ നിന്ന് ഇരുവരും പോയത്. ഇതിന് ശേഷമുണ്ടായ തർക്കമാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ഓംപ്രകാശിന്റേത് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. വീട്ടിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെയാണ് ഇത്. നേരത്തെ ഇാൾ ഒരു ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ നേഴ്‌സായിരുന്നു മരിച്ച മുഖർജി. പുതിയ ആശുപത്രി തുടങ്ങിയപ്പോൾ നേഴ്‌സ് എച്ച് ആർ ഡയറക്ടറാകുകയായിരുന്നു. ഭരണപരമായ കാര്യങ്ങളെല്ലാം തീരുമാനിച്ചത് ഇവരായിരുന്നു.രോഹിണി സെക്ടർ 13ലെ വിജനമായ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ഡോക്ടർമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ കണ്ടെത്തിയത്.

ഓം പ്രകാശും സുദീപ്തയും തമ്മിൽ ഏറെ നാളത്തെ ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്ത ഓം പ്രകാശിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും വഴിതെളിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP