Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശമ്പളം വന്നപ്പോൾ അക്കൗണ്ടിലെ ബാലൻസ് തുക പരിശോധിച്ച അധ്യപിക ഞെട്ടി..! അക്കൗണ്ടിലുണ്ടായിരുന്ന പണത്തിൽ ഒറ്റയടിക്ക് കുറവു വന്നത് 19700 രൂപ; പരിശോധിച്ചപ്പോൾ വ്യക്തമായത് താനറിയാതെ ആരോ പണം തട്ടിയെടുത്തെന്ന്; അഷറഫ ടീച്ചർക്ക് വിനയായത് വേരിഫിക്കേഷന്റെ പേരിലെത്തിയ ഫോൺവിളി; എസ്‌ബിഐ ക്രെഡിറ്റ് കാർഡുപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പിൽ പരാതി നൽകി

ശമ്പളം വന്നപ്പോൾ അക്കൗണ്ടിലെ ബാലൻസ് തുക പരിശോധിച്ച അധ്യപിക ഞെട്ടി..! അക്കൗണ്ടിലുണ്ടായിരുന്ന പണത്തിൽ ഒറ്റയടിക്ക് കുറവു വന്നത് 19700 രൂപ; പരിശോധിച്ചപ്പോൾ വ്യക്തമായത് താനറിയാതെ ആരോ പണം തട്ടിയെടുത്തെന്ന്; അഷറഫ ടീച്ചർക്ക് വിനയായത് വേരിഫിക്കേഷന്റെ പേരിലെത്തിയ ഫോൺവിളി; എസ്‌ബിഐ ക്രെഡിറ്റ് കാർഡുപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പിൽ പരാതി നൽകി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ പണമിടപാട് തട്ടിപ്പ്. വിതുര പെരിങ്ങമല സ്വദേശിനിയായ അദ്ധ്യാപികയുടെ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 19700 രൂപയാണ് തട്ടിയെടുത്തത്. ശമ്പളം വന്നതിന് ശേഷം അക്കൗണ്ടിലെ ബാലൻസ് തുക പരിശോധിക്കുന്നതിനിടയിലാണ് പണം നഷ്ടപെട്ട വിവരം അദ്ധ്യാപിക തിരിച്ചറിയുന്നത്. അക്കൗണ്ട് ബാലൻസിൽ വലിയ തുകയുടെ കുറവ് കണ്ടെത്തിയതോടെയാണ് സംശയം തോന്നിയ പെരിങ്ങമല എയ്ഡഡ് സ്‌കൂൾ അദ്ധ്യാപികയായ അഷറഫയ്ക്കാണ് പണം നഷ്ടപ്പെട്ടത്.

പണം നഷ്ടപ്പെട്ടതിന് പിന്നാലെ ഇവർ ബാങ്കിൽ എത്തി സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ട് തവണയായി ഓൺലൈൻ ഷോപ്പിങ്ങ് നടത്തി പണം പിൻവലിച്ചത്. 9900,9800 എന്നിങ്ങനെയാണ് ഓരോ തവണയും പിൻവലിച്ചത്. ഒരിക്കൽ പോലും ക്രെഡിറ്റ് കാർഡ് താൻ ഉപയോഗിക്കുന്നതിന് മുൻപാണ് പണം ഇത്തരത്തിൽ നഷ്ടമായതെന്ന് അഷറഫ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. ക്രെഡിറ്റ കാർഡ് എടുക്കുന്നതിനായി ഇക്കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഏപ്രിൽ മാസത്തോടെ ക്രെഡിറ്റ് കാർഡ് ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു വെരിഫിക്കേഷൻ കോൾ വരുമെന്ന് ഏജന്റ് പറഞ്ഞിരുന്നു.

കാർഡ് കയ്യിൽ കിട്ടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഡൽഹി എസ്‌ബിഐ ആസ്ഥാനത്ത് നിന്നും വിളിക്കുകയാണ് എന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നു. ഹിന്ദി ഭാഷയിലായിരുന്നു ഇയാൾ സംസാരിച്ചത്. ഇയാൾ പറയുന്ന കാര്യങ്ങളിൽ വ്യക്തത കുറവ് ഉണ്ടായിരുന്നു. പേരും വിലാസവും മറ്റുമൊക്കെ ചോദിച്ച ശേഷമാണ് ഇയാൾ കാർഡിന്റെ വിശദാംശങ്ങൾ ചോദിച്ചത്. കാർഡ് നമ്പരും മറ്റ് വിവരങ്ങളും തിരക്കിയപ്പോൾ പറഞ്ഞ് കൊടുത്തതാണ് ടീച്ചർക്ക് വിനയായത്. രണ്ട് തവണയാണ് ഇയാൾ വിളിച്ചത്.

എസ്‌ബിഐ വിതുര ബ്രാഞ്ചിൽ നേരിട്ടെത്തി പരാതി നൽകിയപ്പോൾ തിരുവനന്തപുരത്തെ എസ്‌ബിഐ ആസ്ഥാനത്ത് എത്തി പരാതി നൽകാനായിരുന്നു നിർദ്ദേശം.ഇതിന് പിന്നാലെ സൈബർ സെല്ലിലും പാരതി നൽകുകയും ചെയ്തു.ബാങ്കിൽ നിന്നുള്ള സ്റ്റേറ്റ്മെന്റ് ഉൾപ്പടെ റൂറൽ എസ്‌പിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ടീച്ചർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP