Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പകലുറങ്ങി രാത്രി മാത്രം പുറത്തിറങ്ങുന്ന കഞ്ചാവുകാരുടെ കണ്ണിലുണ്ണി ശ്രീജിത്ത് ഉണ്ണി; ലഹരി മൂത്താൽ സ്വന്തം തല അടിച്ചു പൊട്ടിക്കുന്ന സാഹസികൻ; ദൗത്യം പൂർത്തിയാക്കിയ ശേഷം മാത്രം പണം കൈപ്പറ്റുന്ന ഗുണ്ടകൾക്കിടയിലെ മാന്യനും കുടുങ്ങി; സെക്രട്ടറിയേറ്റിന് തൊട്ടു താഴെ താവളമൊരുക്കിയ മൊട്ട പ്രദീപിന്റെ വിശ്വസ്തരെല്ലാം ഫ്രീക്കന്മാർ; തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഗുണ്ടാതലവന്മാരെ ഗുരുഡിനും കൂട്ടരും കുടുക്കിയത് അതിസാഹസികന്മാർ; തലസ്ഥാനത്ത് സമാധാനമെത്തിക്കാൻ ഓപ്പറേഷൻ ബോൾട്ട് പുരോഗമിക്കുമ്പോൾ

പകലുറങ്ങി രാത്രി മാത്രം പുറത്തിറങ്ങുന്ന കഞ്ചാവുകാരുടെ കണ്ണിലുണ്ണി ശ്രീജിത്ത് ഉണ്ണി; ലഹരി മൂത്താൽ സ്വന്തം തല അടിച്ചു പൊട്ടിക്കുന്ന സാഹസികൻ; ദൗത്യം പൂർത്തിയാക്കിയ ശേഷം മാത്രം പണം കൈപ്പറ്റുന്ന ഗുണ്ടകൾക്കിടയിലെ മാന്യനും കുടുങ്ങി; സെക്രട്ടറിയേറ്റിന് തൊട്ടു താഴെ താവളമൊരുക്കിയ മൊട്ട പ്രദീപിന്റെ വിശ്വസ്തരെല്ലാം ഫ്രീക്കന്മാർ; തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഗുണ്ടാതലവന്മാരെ ഗുരുഡിനും കൂട്ടരും കുടുക്കിയത് അതിസാഹസികന്മാർ; തലസ്ഥാനത്ത് സമാധാനമെത്തിക്കാൻ ഓപ്പറേഷൻ ബോൾട്ട് പുരോഗമിക്കുമ്പോൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ലഹരി മാഫിയ അടക്കി വാഴുന്ന തിരുവനന്തപുരം നഗരത്തിൽ ഒരു ശുദ്ധി കലശത്തിനും സേനയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മുഖം രക്ഷിക്കാനുമായി സിറ്റി പൊലീസ് കമ്മീഷണർ കോറി സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ബോൾട്ടിൽ കുടുങ്ങിയവരിൽ കുപ്രസിദ്ധ ഗുണ്ടകളായ മൊട്ട പ്രദീപും ശ്രീജിത്ത് ഉണ്ണിയും. പൂജപ്പുര പൊലീസ് പിടികൂടിയ ശ്രീജിത് ഉണ്ണിക്ക് എതിരെ 16 ക്രിമിനൽ കേസുകളാണ് ഉള്ളത്. രണ്ടു പ്രവിശ്യം കാപ്പ ചുമത്തപ്പെട്ട് ജയിലിലായ ശ്രീജിത് ഉണ്ണി നഗരത്തിലെ കഞ്ചാവു വ്യാപാരത്തിൽ വലിയ നെറ്റ് വർക്കുള്ള ഗുണ്ടയാണ്.

കരമനയിലെ അനന്തു കൊലപാതകവും ശ്രീവരാഹം കൊലയും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലിനെ തുടർന്നാണ് സംഭവിച്ചത്. ഇത് പൊലീസിന് വലിയ നാണക്കേടായി. ഈ സാഹചര്യത്തിലാണ് ഗുണ്ടാവേട്ടയ്ക്ക് പൊലീസ് ഇറങ്ങിയത്. സിറ്റി പൊലീസ് കമ്മീഷണർ കോറി സഞ്ജയ് കുമാർ ഗരുഡിൻ തന്നെ എല്ലാത്തിനും നേതൃത്വം നൽകി. ഇതോടെ അതീവ രഹസ്യമായി കാര്യങ്ങൾ നടന്നു. ഗുണ്ടാതലവന്മാരുടെ താവളത്തിൽ പോയി പൊലീസ് ഇവരെ പൊക്കി. വരും ദിനങ്ങളിലും ഇത് തുടരും. ഇതോടെ തലസ്ഥാനത്ത് വീണ്ടും സമാധാനമെത്തുമെന്നാണ് വിലയിരുത്തൽ.

രാത്രി മാത്രം പുറത്തിറങ്ങുന്ന ശ്രീജിത് ഉണ്ണി കാമ്പസുകളും സ്‌ക്കൂളുകളും കേന്ദ്രീകരിച്ച് ഇടനിലക്കാരെ വെച്ചും കഞ്ചാവു വിൽപ്പന നടത്താറുണ്ട്. പകലുറക്കം രാത്രി പുറത്തിറങ്ങിയാൽ ഗുണ്ടകളുമായി കറക്കം ഇടക്ക് ചില്ലറ അടിപിടി. എതിരാളി ശക്തനെങ്കിൽ തല അടിച്ചു പൊട്ടിക്കുന്ന പ്രകൃതം. കൂടാതെ കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ കൂടെയുള്ളവരെ വരെ ഞെട്ടിച്ച് ശ്രീജിത് സ്വയം തലയടിച്ചു പൊട്ടിക്കും കത്തി കൊണ്ട് ദേഹത്ത് വരയ്ക്കും. തടയാൻ ശ്രമിച്ചാൽ അവരുടെ തല അടിച്ചു പൊട്ടിക്കും-ഇങ്ങനെ അസ്വാഭാവിക പ്രകൃതക്കാരനായ ശ്രീജിത്തിനെ കുടുക്കാനും പൊലീസ് പാടു പെട്ടു. പലപ്പോഴും പൊലീസ് വലയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ശ്രീജിത്തിനെ ഓപ്പറേഷൻ ബോൾട്ടിൽ കുടുക്കിയത് ഒളിസങ്കേതം വളഞ്ഞ് അതി സാഹസികമായി.

ശ്രീജിത് എതിരെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ ഉള്ളതിൽ കൂടുതൽ കേസും കഞ്ചാവുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടി ഒളിയാക്രമണം കേസുകളാണ്.മൊട്ട പ്രദീപ് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ട. ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതി എല്ലാം ക്വട്ടേഷൻ കേസുകൾ തന്നെ, നഗരത്തിലെ രാജാജി നഗർ കോളനിയിൽ താമസക്കാരനാണെങ്കിലും പൊലീസിന്റെ കണ്ണിൽ പെടാറില്ല പ്രമുഖർക്ക് വേണ്ടിയുള്ള ക്വട്ടേഷനുകളാണ് കൂടുതലും ഏറ്റെടുക്കുന്നത് മൊട്ട പ്രദീപിന്റൈ ഒരു പ്രത്യേകത ക്വട്ടേഷൻ കഴിഞ്ഞെ പണം കൈപറ്റാറുള്ളു.

ചെറുതും വലുതുമായ ക്വട്ടേഷനുകൾ ഏറ്റെടുക്കുന്ന മൊട്ട പ്രദീപിനും ലഹരിമാഫിയയുമായി ബന്ധമുണ്ട്. കോളനികൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവു വിൽപ്പനക്കാരിൽ നിന്നും കപ്പം കൈപറ്റിയിരുന്ന മൊട്ട കെണിവച്ചാണ് ക്വട്ടേഷൻ ഒരുക്കുന്നത് മൊട്ടയുടെ സംഘാംഗങ്ങൾക്ക് വേണ്ടിയും പൊലീസ് വലവിരിച്ചിട്ടുണ്ട്. ചെറിയ ക്വട്ടേഷനുകൾക്ക് മൊട്ട പ്രദീപ് ഫ്രീക്കന്മാരായ ന്യു ജൻ പിള്ളാരെയാണ് മിക്കവാറും കൂട്ടിയിരുന്നത്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ബോൾട്ടിൽ ആദ്യദിനം 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ കെ. സഞ്ചയ് കുമാർ അറിയിച്ചു. ഓപ്പറേഷൻ ബോൾട്ടിന്റെ ഫലമായി നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ241 റെയിഡിൽ 41 പേരെ അറസ്റ്റ് ചെയ്തു.

പൊലീസ് സ്വമേധയാ എടുത്ത 292 കേസുകളിലായി 292 പേരെയും, വാറണ്ട് കേസിലെ പ്രതികളായ 68 പേരെയും സിറ്റി പൊലീസിന് കീഴിലെ 41 സ്റ്റേഷൻ പരിധികളിൽ നിന്നായി അറസ്റ്റ് ചെയ്തു. 1250 ഓളം വാഹനങ്ങളും പൊലീസ് പരിശോധിച്ചു. രാത്രി വൈകിയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയേറെ പേരെ അറസ്റ്റ് ചെയ്തത്. പരസ്യമായി മദ്യപാനം നടത്തുക, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷൻ ബോൾട്ടിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

തലസ്ഥാനത്ത് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായി ആക്ഷേപമുയർന്നിരുന്നു. കഞ്ചാവുമായി നിരവധി ചെറുപ്പക്കാർ അടുത്തയിടെ പൊലീസ് പിടിയിലായിരുന്നു.അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് യുവാക്കൾ വിവിധ അക്രമസംഭവങ്ങളിലായി കൊല്ലപ്പെട്ടിരുന്നു. കൊലപാതകങ്ങൾക്ക് പിന്നിൽ കഞ്ചാവ്ലഹരിമരുന്ന് മാഫിയകളുടെ സാന്നിദ്ധ്യം സംശയിക്കപ്പെട്ടിരുന്നു. അക്രമികൾ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ പൊലീസ് നിഷ്‌ക്രിയമാകുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ ബോൾട്ടിന് പൊലീസ് രൂപം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP