Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16-ാം വയസിൽ ഫാ എബ്രഹാം വർഗീസ് പീഡിപ്പിച്ചു; വിവാഹശേഷം ഫാ ജോബ് മാത്യുവിന്റെ മുമ്പിൽ പാപം ഏറ്റുപറഞ്ഞു; അന്ന് വൈകുന്നേരം തന്നെ ഭർത്താവിന്റെ പേരു പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത് പീഡനം തുടങ്ങി; മനസമാധാനം ഇല്ലാതെ വന്നപ്പോൾ ഫാ ജെയിസിനോട് സങ്കടം പറയാൻ ചെന്നതോടെ മൂന്നാമതൊരാൾ കൂടി പീഡിപ്പിച്ച് തുടങ്ങി; കൗൺസിലിങ്ങിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ ഫാ ജോൺസണും പീഡനം തുടങ്ങി; കുമ്പസരിക്കാൻ പോയി പെട്ടുപോയ വീട്ടമ്മയുടെ മൊഴി സർവ്വ വിശ്വാസികളേയും ഞെട്ടിക്കുന്നത്

16-ാം വയസിൽ ഫാ എബ്രഹാം വർഗീസ് പീഡിപ്പിച്ചു; വിവാഹശേഷം  ഫാ ജോബ് മാത്യുവിന്റെ മുമ്പിൽ പാപം ഏറ്റുപറഞ്ഞു; അന്ന് വൈകുന്നേരം തന്നെ ഭർത്താവിന്റെ പേരു പറഞ്ഞ് ബ്ലാക് മെയിൽ ചെയ്ത് പീഡനം തുടങ്ങി; മനസമാധാനം ഇല്ലാതെ വന്നപ്പോൾ ഫാ ജെയിസിനോട് സങ്കടം പറയാൻ ചെന്നതോടെ മൂന്നാമതൊരാൾ കൂടി പീഡിപ്പിച്ച് തുടങ്ങി; കൗൺസിലിങ്ങിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ ഫാ ജോൺസണും പീഡനം തുടങ്ങി; കുമ്പസരിക്കാൻ പോയി പെട്ടുപോയ വീട്ടമ്മയുടെ മൊഴി സർവ്വ വിശ്വാസികളേയും ഞെട്ടിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഓർത്തഡോക്‌സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തിൽ നാലു വൈദികർക്കെതിരായ മൊഴി കേട്ട് ഞെട്ടി സഭാ വിശ്വാസികൾ. ഇത്തരത്തിലെ മൊഴിയായതിനാൽ വൈദികരെ രക്ഷിക്കാൻ സർക്കാരില്ലെന്ന സൂചന ഇടതു മുന്നണിയും സഭയ്ക്ക് നൽകി കഴിഞ്ഞു. എല്ലാ ഒത്തുതീർപ്പുകളും അടഞ്ഞതായാണ് സൂചന. അതുകൊണ്ട് തന്നെ നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടിൽ ഫാ. എബ്രഹാം വർഗീസ് (സോണി), കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോർജ് എന്നിവർക്കെതിരെ പൊലീസ് അതി ശക്തമായ അന്വേഷണം നടത്തും.

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് ഒന്നാം പ്രതി. തിരുവല്ല സ്വദേശിയായ യുവാവാണ് അഞ്ചുവൈദികർ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനൽകിയത്. എന്നാൽ, യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്തശേഷം നാലുപേരെ മാത്രം പ്രതികളാക്കുകയായിരുന്നു. തിരുവനന്തപുരം ൈക്രംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ഉടൻ ഉണ്ടായേക്കും. നാലുപേർക്കെതിരേയും ബലാത്സംഗം, ഭീഷണപ്പെടുത്തി ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നി വകുപ്പുകൾ ചുമത്തി. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതുകൊണ്ട് തന്നെ ഇവരെ അറസ്റ്റ് ചെയ്യും. എന്നാൽ ഇവർ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വരും വരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കമുണ്ട്.

വിവാഹത്തിനുമുൻപ് 16 വയസ്സുള്ളപ്പോഴാണ് ഫാ. എബ്രഹാം വർഗീസ് പീഡിപ്പിച്ചതെന്ന് യുവതി മൊഴിനൽകിയിട്ടുണ്ട്. 2009-ൽ ഫാദർ ജോബ് മാത്യുവിനുമുന്നിൽ ഇക്കാര്യം കുമ്പസാരിച്ചു. ഇതു പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫാ. ജോബ് മാത്യു പീഡിപ്പിച്ചത്. ഇതേക്കുറിച്ച് പരാതിപറയാൻ മുൻസഹപാഠിയായ ഫാ. ജെയ്സിനെ കണ്ടു. എന്നാൽ, ജെയ്സും ലൈംഗികമായി ചൂഷണംചെയ്തു. തുടർന്ന് കൗൺസലിങ്ങിനായി ഫാ. ജോൺസൺ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങൾ മുതലെടുത്ത് ഫാ. ജോൺസണും പീഡിപ്പിച്ചു. താനുമായി ബന്ധമുള്ളകാര്യം വൈദികർക്ക് പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലുംെവച്ചായിരുന്നു പീഡനമെന്നും യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികർക്കെതിരേ കേസെടുത്തത്. അന്വേഷണം ആരംഭഘട്ടത്തിലാണ്. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് പറയുന്നു. അതിനിടെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് സഭ കടന്നുപോകുന്നത്. വൈദികർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുന്നതിൽ സഭ ഇടപെടില്ല. വിഷയത്തിൽ സഭയ്ക്ക് ഒന്നും ഒളിക്കാനില്ലെന്ന് -, ഓർത്തഡോക്‌സ് സഭാധ്യക്ഷനായ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയും പ്രതികരിച്ചു.

അഞ്ചു വൈദികർ തന്റെ ഭാര്യയെ പീഡിപ്പിച്ചതായി യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടിരുന്നു. എന്നാൽ, നാലുപേർക്കെതിരേയാണു യുവതി മൊഴി നൽകിയത്. എറണാകുളത്തെ നക്ഷത്രഹോട്ടലിൽവച്ച് ഫാ. ഏബ്രഹാം വർഗീസ് തന്നെ ബലാൽസംഗം ചെയ്തതായും അന്നു ഹോട്ടൽ ബില്ല് അടയ്ക്കാതെ വൈദികൻ മുങ്ങിയതിനെത്തുടർന്ന് ഭർത്താവിന്റെ സുഹൃത്തിനെ വീട്ടിൽചെന്ന് ഏഴരപവന്റെ സ്വർണം മോഷ്ടിക്കേണ്ട ഗതികേടുണ്ടായെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പീഡനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദൻ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ്രെകെംബ്രാഞ്ചിനു വിട്ടത്. ആരോപണങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് എസ്‌പി: സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പരാതിക്കാരന്റെ മൊഴിയെടുത്തിരുന്നു. വൈദികരും യുവതിയുമായി ബന്ധമുണ്ടെന്നതിന്റെ തെളിവെന്ന് അവകാശപ്പെടുന്ന രേഖകളുടെ പകർപ്പ് പരാതിക്കാരൻ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷിക്കുന്നതോടെ സഭയുടെ ആഭ്യന്തര അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെടും. അതിനിടെ ഓർത്തഡോക്‌സ് സഭയിലെ നാല് വൈദികർ പ്രതികളായ പീഡനക്കേസിൽനിന്ന് ഒഴിവാക്കപ്പെട്ട വൈദികനെതിരെയും തെളിവുണ്ടെന്ന് യുവതിയുടെ ഭർത്താവ് പ്രതികരിത്തു.ഓർത്തഡോക്‌സ് സഭയിലെ നാല് വൈദികർക്കെതിരായ പീഡനക്കേസ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കോടതിയിൽ എത്തിച്ചുവെന്നാണ് വിവരം. ക്രിമിനൽ നടപടി ക്രമം 164ാം വകുപ്പ് പ്രകാരം ഇരയായ യുവതിയുടെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതിനുശേഷമേ വൈദികരുടെ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുകയുള്ളു. നിലവിൽ ആരോപണ വിധേയരായ നാല് വൈദികരും ഒളിവിലാണെന്നാണ് വിവരം.

ഹൈക്കോടതിയിലുള്ള പ്രമുഖ അഭിഭാഷകർവഴി മുൻകൂർ ജാമ്യത്തിനുള്ള ശ്രമം വൈദികർ ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കോടതിയിലോ, ഹൈക്കോടതിയിലോ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം. ഓര്ത്തഡോക്‌സ് സഭയിലെ അഞ്ചുവൈദികര്‌ക്കെതിരെയായിരുന്നു ലൈംഗികാരോപണമുയര്ന്നതെങ്കിലും നാലുപേര്‌ക്കെതിരെ മാത്രമാണ് യുവതി മൊഴി നല്കിയത്. അതേസമയം വൈദികർക്കെതിരായ സഭാ നടപടികൾ സൂന്നഹദോസ് ചേർന്ന് തീരുമാനിക്കുമെന്നും നിയമനടപടികളിൽ ഇടപെടില്ലായെന്നും ഓർത്തഡോക്‌സ് സഭാ അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP