Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആവശ്യക്കാർക്ക് സ്പോട്ടിലെത്തി മദ്യം നിർമ്മിച്ച് നൽകും; ഫീസായി ഈടാക്കിയിരുന്നത് 8000 രൂപ വരെ; സ്വയം നിർമ്മിച്ച മദ്യം വിറ്റത് ലിറ്ററിന് 1800 രൂപയ്ക്ക്; ലോക്ഡൗൺ കാലത്തെ മൊബൈൽ വാറ്റുകേന്ദ്രത്തിൽ പൊലീസ് എത്തി വാറ്റുകാരനെ പൊക്കി; പിടിയിലായത് നിരവധി അബ്കാരി കേസുകളിലെ പ്രതി പടയപ്പ

ആവശ്യക്കാർക്ക് സ്പോട്ടിലെത്തി മദ്യം നിർമ്മിച്ച് നൽകും; ഫീസായി ഈടാക്കിയിരുന്നത് 8000 രൂപ വരെ; സ്വയം നിർമ്മിച്ച മദ്യം വിറ്റത് ലിറ്ററിന് 1800 രൂപയ്ക്ക്; ലോക്ഡൗൺ കാലത്തെ മൊബൈൽ വാറ്റുകേന്ദ്രത്തിൽ പൊലീസ് എത്തി വാറ്റുകാരനെ പൊക്കി; പിടിയിലായത് നിരവധി അബ്കാരി കേസുകളിലെ പ്രതി പടയപ്പ

ജാസിം മൊയ്തീൻ

മലപ്പുറം: നിരവധി അബ്കാരി കേസുകളിലെ പ്രതി കൊടക്കാട് പൂവത്തുംതൊടി സുരേഷ് എന്ന പടയപ്പ സുരേഷ് പിടിയിൽ. ആവശ്യക്കാർക്ക് അവർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലെത്തി ചാരായം വാറ്റിക്കൊടുക്കുന്നതായിരുന്നു ഇയാളുടെ പ്രവർത്തന രീതി. ഇതിനാവശ്യമുള്ള സാമഗ്രികളും ലഹരിവസ്തുക്കളുമായി ആവശ്യക്കാരുടെ അടുത്തെത്തി ഇത്തരത്തിൽ മദ്യം നിർമ്മിച്ചു നൽകുന്നതിന് 8000 രൂപ വരെയായിരുന്നു ഫീസ്.

ലോക്ഡൗൺ വേളയിലും അതിന് മുമ്പും ഇയാൾ ഇത്തരത്തിൽ നിരവധി കേന്ദ്രങ്ങളിലെത്തി ആവശ്യക്കാർക്ക് ചാരായം നിർമ്മിച്ചുനൽകിയിട്ടുണ്ട്. ഇതിനു പുറമെ സ്വന്തം കേന്ദ്രങ്ങളിൽ വെച്ച് ഇയാൾ വാറ്റിയ ചാരായം വിൽപന നടത്തുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് 1800 രൂപവരെയാണ് ഒരു ലിറ്റർ ചാരായത്തിന് വിലയുണ്ടായിരുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി അബ്കാരി കേസുകളാണ് പടയപ്പയുടെ പേരിലുള്ളത്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചക്കാലമായി പരപ്പനങ്ങാടി പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

ഇതിനൊടുവിലാണ് താമസസ്ഥലത്ത് നിന്നും ഇയാളെ പൊലീസ് പിടികൂടുന്നത്. താമസസ്ഥലത്ത് നിന്ന് ചാരായവും വാറ്റാൻ ഉപയോഗിക്കുന്ന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. പരപ്പനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ഹണി കെ. ദാസ്, എസ്‌ഐ രാജേന്ദ്രൻ നായർ , സുരേഷ് കുമാർ, സിപിഒ മാരായ ഫൈസൽ, മൻസൂർ, രാജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പടയപ്പയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP