Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാങ്ങോട്ടെ സൈനിക ക്യാമ്പിലേക്ക് പട്ടാള യൂണിഫോമിൽ എത്തിയത് മധു മോഹൻ; മഹീന്ദ്ര ജീപ്പിലെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത് മിലിറ്ററി ഇന്റലിജൻസ്; പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസിന് കൈമാറി സൈന്യം; മധു മോഹനെ ചോദ്യം ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തും; തീവ്രവാദ ബന്ധമുള്ളയാളാണോ പിടിയിലായതെന്ന് വ്യക്തമാക്കാതെ സൈന്യവും പൊലീസും; തിരുവനന്തപുരത്തെ അറസ്റ്റിന് കാരണമായത് കളിയിക്കാവിളയ്ക്ക് ശേഷമുള്ള ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ഏരിയയിൽ നിന്ന് വ്യാജ പട്ടാള യൂണിഫോമിൽ നിന്നിരുന്ന യുവാവിനെ പിടികൂടി മിൽട്ടറി ഇന്റലിജൻസ്. ഇവരെ കേരളാ പൊലീസിന് മിലിറ്ററി കൈമാറി. പൂജപ്പര പൊലീസിനാണ് കൈമാറിയത്. തമിഴ്‌നാട് സ്വദേശിയായ മധുമോഹനാണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര വാനും പിടിയിലായിട്ടുണ്ട്. ഇതും കേരളാ പൊലീസിന് കൈമാറി.

കുഴിത്തുറയിൽ എസ് ഐയെ വെടിവച്ചു കൊന്നതോടെ തിരുവനന്തപുരത്തും അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന കർശനമാക്കിയത്. ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിയെ കണ്ടത്. മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തു വിടുന്നില്ല. മിലിറ്ററിയും എല്ലാം രഹസ്യമാക്കി സൂക്ഷിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ ഉള്ളയാളെ ചോദ്യം ചെയ്യും. അതിന് ശേഷമേ ഇയാളുടെ ഉദ്ദേശത്തിൽ വ്യക്തത കൈവരൂ. സൂക്ഷമതയോടെയാണ് ഈ വിഷയത്തിൽ പൊലീസും പ്രതികരിക്കുന്നത്.

കളിയിക്കാവിളയിൽ എസ് ഐയെ ആക്രമിച്ച് കൊന്ന ശേഷം പ്രതികൾ കടന്നത് തിരുവനന്തപുരത്തേക്കായിരുന്നു. അൽ ഉമയുടെ പ്രവർത്തകർ തിരുവനന്തപുരത്തുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പാങ്ങോട്ടെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് ഒരാൾ പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP