Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നത് പതിവ് പരിപാടി; വഴിത്തിരിവായത് വാഹന പരിശോധന; പറവൂർ ക്ഷേത്രത്തിൽ തിരുവാഭരണവും പണവും കവർന്ന കേസിലെ ആറ് പ്രതികൾ പിടിയിലായപ്പോൾ ഉരുക്കിയ നിലയിൽ കണ്ടെടുത്തത് 21 പവൻ

മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നത് പതിവ് പരിപാടി; വഴിത്തിരിവായത് വാഹന പരിശോധന; പറവൂർ ക്ഷേത്രത്തിൽ തിരുവാഭരണവും പണവും കവർന്ന കേസിലെ ആറ് പ്രതികൾ പിടിയിലായപ്പോൾ ഉരുക്കിയ നിലയിൽ കണ്ടെടുത്തത് 21 പവൻ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: പറവൂരിലെ ക്ഷേത്രകവർച്ചയിൽ പൊലീസ് പിടിയിലായ ആറംഗസംഘം സംസ്ഥാനാന്തര കവർച്ചാ സംഘത്തിലെ അംഗങ്ങൾ.ഉരുക്കിയ നിലയിൽ 21 പവൻ കണ്ടെടുത്തു.മോഷണത്തിന് ശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നതാണ് സംഘാംഗങ്ങളുടെ പതിവ് രീതി.വനഭാഗത്തുകൂടി ഓടി രക്ഷപെടുന്നതിനുള്ള പ്രതികളുടെ നീക്കം വിഫലമാക്കിയത് തന്ത്രപരമായ ഇടപെടലെന്നും പൊലീസ് വെളിപ്പെടുത്തി.

നോർത്ത് പറവൂർ കോട്ടുവള്ളി തൃക്കപുരം ക്ഷേത്രം, കോട്ടുവള്ളി സൗത്ത് ശ്രീനാരായണപുരം ക്ഷേത്രം എന്നിവിടങ്ങളിലെ തിരുവാഭരണം ഉൾപ്പെടെയുള്ള ആഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതികളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കിയത്.വടക്കേ കര മുനമ്പം കവല കൊണ്ടോളിപ്പറമ്പ്‌വീട്ടിൽഅരുൺ ( 31),കൊല്ലം കരുനാഗപ്പള്ളി വെളുത്ത മണൽ മനുഭവനിൽ അജ്മൽഷാ എന്ന അഖിലേഷ് (24) ,തിരുവനന്തപുരം നെടുമങ്ങാട് കളിത്തട്ട് ഒഴുകപ്പാറ ബ്ലോക്ക് നമ്പർ 122-ൽ സന്തോഷ് (35) ,ചേർത്തല ചേന്നം പള്ളിപുറം അൻപനാട്ട് വീട്ടിൽ മഹേഷ് (44), മണ്ണാർക്കാട് കള്ളമല മുക്കാലിക്കര നാക്കുഴിപ്പാട്ട് വീട്ടിൽ ഷാജി മാത്യു(47), മധുര നൈനാ കോമ്പൗണ്ട് സർവയ്യർ കോളനി ശരവണൻ (32) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഡി.വൈ.എസ്‌പി.എൻ.ആർ.ജയരാജ്, പറവൂർ സി. കെ.അനിൽകുമാർ എസ്‌ഐ. സാബു.കെ.എ, ജോൺസൺ, സി.പി.ഒ മാരായ ബിജു, ജോഷി, സിജൻ, മനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.അന്വേഷണ സംഘത്തെ കബളിപ്പിച്ച് പ്രതികൾ വനത്തിനുള്ളിലേക്ക് കടന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘത്തിന്റെ സമയോചിതമായ ഇടപെലൽ ഇത് വിഫലമായി.

ഈ സംഭവത്തിൽപ്പെട്ട മൂന്ന് പേരെ മോഷണം നടന്ന പിറ്റേന്ന് ശാസ്താംകോട്ട എക്‌സൈസ് സംഘം വാഹന പരിശോധനക്കിടെ പിടികൂടിയിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ള പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.കേരളത്തിൽ മോഷണം നടത്തി വേർതിരിഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് ഇവരുടെ രീതി.ഇവരിൽ നിന്ന് മോഷണമുതലായ ഇരുപത്തി ഒന്ന് പവനും ഉരുക്കിയ നിലയിൽ കണ്ടെടുത്തതായും,കേരളത്തിനകത്തും പുറത്തും നിരവധി മോഷണം നടത്തിയിട്ടുള്ളവരും മുമ്പ് പല കേസിലും ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ് പ്രതികളെന്നും അന്വേഷക സംഘം അറിയിച്ചു.

ഇവർ സംസ്ഥാനത്തെ പല ജില്ലകളിലും മോഷണം നടത്തിയിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന്എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി രാഹുൽ .ആർ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP