Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

ഒറ്റക്കു കിടക്കാൻ ഭയമാണെന്നു പറഞ്ഞപ്പോൾ കൂട്ടുകിടക്കാമെന്നും പറഞ്ഞ് അടുത്തു കൂടി; കുശലം പറച്ചിലിനിടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു; എതിർത്തിട്ടും പിന്മാറാതെ ഭയപ്പെടുത്തി പീഡിപ്പിച്ചു; സഹോദരനെ അറിയിച്ചപ്പോൾ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി: 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനയാക്കിയ വൈദികനെ റിമാൻഡു ചെയ്തു

ഒറ്റക്കു കിടക്കാൻ ഭയമാണെന്നു പറഞ്ഞപ്പോൾ കൂട്ടുകിടക്കാമെന്നും പറഞ്ഞ് അടുത്തു കൂടി; കുശലം പറച്ചിലിനിടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു; എതിർത്തിട്ടും പിന്മാറാതെ ഭയപ്പെടുത്തി പീഡിപ്പിച്ചു; സഹോദരനെ അറിയിച്ചപ്പോൾ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി: 10 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനയാക്കിയ വൈദികനെ റിമാൻഡു ചെയ്തു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പത്തു വയസുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെ കിഴക്കമ്പലത്തെ വൈദികൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ഒറ്റയ്ക്ക് കിടക്കാനുള്ള കുട്ടിയുടെ ഭയം മുതലെടുത്താണ്. വൈദികന്റെ പീഡനം പുറത്തുപറയാൻ കഴിയാതെ വിങ്ങിപ്പൊട്ടിയാണ് കുട്ടി കഴിഞ്ഞു കൂടിയതും. ഒറ്റക്കുകിടക്കാൻ ഭയമാണെന്നറിയിച്ചപ്പോൾ കൂട്ടുകിടക്കാമെന്നും പറഞ്ഞ് അടുത്തുകൂടുകയായിരുന്നു. രാത്രി കിടക്കുമ്പോൾ കുശലം പറഞ്ഞ് സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തു. തടഞ്ഞപ്പോൾ ആദ്യം ആരോടും പറയരുതെന്നും പറഞ്ഞു. പിന്നീടാണ് ഭീഷണിയുടെ സ്വരത്തിലേക്കും മാറിയത്. ആരെങ്കിലും വന്ന് രക്ഷിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥനയുമായി മണിക്കൂറുകൾ കഴിച്ചുകൂട്ടി. പുറത്തുകടക്കനായത് ചേട്ടനെത്തിയപ്പോൾ മാത്രം.

65-കാരാനായ വൈദീകൻ കാമഭ്രാന്ത് ശമിപ്പിക്കാൻ തന്നെ ഉപയോഗിച്ചതിനെക്കുറിച്ച് അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിപൊലീസിൽ നൽകിയ മൊഴി ഇങ്ങിനെ. വീട്ടൂരിലെ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ കളമശ്ശേരി കൊച്ചുപുരയ്ക്കൽ ബേസിൽ കുര്യക്കോസിനെതിരെയാണ് (65 )ഇതേ സ്‌കൂളിലെ വിദ്യാർത്ഥിയും കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകനുമായ 11 വയസ്സുകാരൻ കുന്നത്തുനാട് പൊലീസിലാണ് മൊഴി നൽകിയിട്ടുള്ളത്.

ആറു മാസം മുമ്പാണ് ഡൽഹിയിലെ ഒരു പ്രമുഖ ദേവാലയത്തിലെ വികാരിയും മാതാപിതാക്കളുടെ പരിചയക്കാരനുമായ ഈ സ്‌കൂളിലെ മാനേജറുടെ നിർദേശപ്രകാരം കുട്ടിയെ ഇവിടെ ചേർത്തത്. 68 വിദ്യാർത്ഥികളുള്ള സ്‌കൂളിൽ ഈ കുട്ടി മാത്രമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സ്‌കൂളിൽ ചേർത്ത സമയത്ത് സഹോദരനും ഏതാനും ദിവസം ഒപ്പം താമസിച്ചിരുന്നു. പിന്നീട് സഹോദരൻ ഫരീദാബാദിലെ പഠനസ്ഥലത്തേക്ക് തിരിച്ചുപോയി. ഇതോടെ, രാത്രി ഒറ്റയ്ക്ക് കിടക്കാൻ കുട്ടിക്കു പേടിയായി.

തുടർന്നു പ്രിൻസിപ്പലിന്റെ മുറിയിലാണ് കിടന്നിരുന്നത്. ഉറക്കത്തിൽ നിരവധി പ്രാവശ്യം പ്രിൻസിപ്പൽ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. എ ന്നാൽ, കഴിഞ്ഞ 21 ന് രാത്രി ഇയാൾ ഉപദ്രവിച്ചെന്നാണ് പരാതി. തനിക്കുണ്ടായ ദുരനുഭവം യഥാസമയം സഹോദരനെ ഫോണിൽ കുട്ടി അറിയിച്ചു. സഹോദരൻ സംഭവമറിഞ്ഞെന്ന് മനസിലാക്കിയ വൈദികൻ, ഉപദ്രവവിവരം പുറത്തറിഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു.

21-ന് രാത്രി ഹോസ്റ്റലിൽ ഒറ്റക്കായിരുന്ന തന്നോടൊപ്പം കൂട്ടുകിടക്കാമെന്ന് പറഞ്ഞ് അടുത്തുകൂടിയ വൈദീകൻ ഉപദ്രവിക്കുകയായിരുന്നെന്നും ഈ വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തിയതായും വിദ്യാർത്ഥി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കുന്നത്തുനാട് എസ് ഐ ദിലീഷ് അറിയിച്ചു. ക്രിസ്മസ് അവധിയായിരുന്നതിനാൽ മറ്റുകുട്ടികളെ രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.

23-ന് തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാനെത്തിയ സഹോദരനോടാണ് ബാലൻ ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.സഹോദരങ്ങൾ വിവരം ഹരിയാനയിൽ ഡോക്ടർ ആയി പ്രവർത്തിച്ചുവരുന്ന മാതാവിനെ അറിയിക്കുകയും ഇവർ നാട്ടിലെത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.പൊലീസ് കോട്ടയത്തെ വീട്ടിലെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷം കേസ്സ് ചാർജ്ജ് ചെയ്യുകയും തുടർന്ന് താമസ സ്ഥലത്തുനിന്നും വൈദീകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റുചെയ്തു.

യാക്കൊബൈറ്റ് സഭ അംഗമായ ബേസിൽ കുരയക്കോസ് ഇടക്കാലത്ത് സഭ നേതൃത്വമായി തെറ്റിപ്പിരിഞ്ഞിരുന്നെന്നും സമീപ പട്ടണത്തിൽ എയ്ഡഡ് സ്‌കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP