Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊളുത്തു പോയ ജനൽ തുറന്ന് അഴികൾ കല്ലു കൊണ്ട് തകർത്ത് അകത്തു കടന്നു, എതിർത്തപ്പോൾ കെട്ടിയിട്ടു; പിന്നെ നടന്നത് അതിക്രൂരമായ പീഡനം; പത്തനംതിട്ട പ്രക്കാനത്ത് രണ്ടംഗ സംഘം എൺപതുകാരിയെ കൂട്ടബലാൽസംഗം ചെയ്തു; വയോധിക ഗുരുതരാവസ്ഥയിൽ

കൊളുത്തു പോയ ജനൽ തുറന്ന് അഴികൾ കല്ലു കൊണ്ട് തകർത്ത് അകത്തു കടന്നു, എതിർത്തപ്പോൾ കെട്ടിയിട്ടു; പിന്നെ നടന്നത് അതിക്രൂരമായ പീഡനം; പത്തനംതിട്ട പ്രക്കാനത്ത് രണ്ടംഗ സംഘം എൺപതുകാരിയെ കൂട്ടബലാൽസംഗം ചെയ്തു; വയോധിക ഗുരുതരാവസ്ഥയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കി വീണ്ടുമൊരു സ്ത്രീ പീഡനം. വീടിന്റെ ജനാല തകർത്ത അകത്തു കടന്ന രണ്ടംഗസംഘം എൺപതുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. ആന്തരികാവയവങ്ങളിൽ വരെ ക്ഷതമേറ്റ വയോധിക ഗുരുതരാവസ്ഥയിൽ ചികിൽസയിൽ. ഓമല്ലൂർ-ഇലന്തൂർ റോഡരികിൽ പ്രക്കാനം വലിയവട്ടത്തിന് സമീപം ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.

സമീപ വീടുകളിൽ നിന്ന് അധികം ശ്രദ്ധിക്കപ്പെടാതെ തനിച്ചു താമസിക്കുന്ന വയോധികയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അക്രമി സംഘം അകത്തു കടന്നത്. പഴയ വീടിനോട് ചേർന്ന് പുതുതായി കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച ഭാഗത്താണ് വയോധിക കിടന്ന് ഉറങ്ങിയിരുന്നത്. പിൻഭാഗത്തുള്ള പഴവീടിന്റെ ഒരു ജനാലപ്പാളി തുറന്നു കിടക്കുകയാണ്. മരയഴിയാണ് ഇതിനുള്ളത്. കരിങ്കല്ലു കൊണ്ട് മൂന്ന് മരയഴികൾ ഇടിച്ചു തകർത്താണ് രണ്ടംഗസംഘം അകത്തു കടന്നത്. വയോധിക എതിർത്തതോടെ ക്രൂരമായി മർദിച്ച ശേഷം കെട്ടിയിട്ട് പലവട്ടം ബലാൽസംഗം ചെയ്തു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം സ്ഥലം വിട്ടു.

രാവിലെ ഏഴുമണിയോടെ വയോധിക ജനലിലൂടെ അയൽവാസികളെ കൈയാട്ടി വിളിച്ചു. സമീപത്തെ ചില സ്ത്രീകൾ എത്തി നോക്കിയപ്പോഴാണ് വയോധികയെ അവശനിലയിൽ കണ്ടത്. തുടർന്ന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ വിശദപരിശോധനയിൽ വയോധികകൂട്ടമാനഭംഗത്തിന് ഇരയായെന്ന് കണ്ടെത്തി. 1984 ൽ ഇവരുടെ ഭർത്താവ് മരണപ്പെട്ടു. പിന്നീട് മൂന്നുപെൺമക്കളെയും കെട്ടിച്ചു വിട്ടു. പത്തനംതിട്ട, കടമ്മനിട്ട, കുവൈറ്റ് എന്നിവിടങ്ങളിലാണ് പെൺമക്കൾ. നാട്ടിലുള്ള പെൺമക്കളുടെ വീടുകളിൽ ഇടയ്ക്കിടെ ഇവർ പോയി താമസിക്കാറുണ്ട്.

ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിലാണ് വയോധികതാമസിക്കുന്നത്. വീടിന്റെ നിർമ്മാണത്തിലെ പ്രത്യേകത കാരണം ഉറക്കെ നിലവിളിച്ചാലും സമീപവാസികൾ കേൾക്കില്ല. ഈ സാഹചര്യം അറിയാവുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മലയാളം സംസാരിക്കുന്ന രണ്ടുപേരാണ് തന്നെ ഉപദ്രവിച്ചതെന്ന് വയോധിക പൊലീസിനോട് പറഞ്ഞു. ഇവർ നന്നായി മദ്യപിച്ചിരുന്നു. ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ മോഷണം പോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP