Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയ്ലറിൽ കത്തി കരിഞ്ഞ നിലയിൽ രണ്ട് മാസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിന് ഇനിയും തുമ്പില്ല; കരുതലോടെ പൊലീസ് അന്വേഷണം ഊർജ്ജിതം; സംശയം നീളുന്നത് ഒന്നിലേറെ പേർ ചേർന്ന് നടത്തിയ ക്രൂരതയിലേക്ക്; മരണ കാരണം ഉറപ്പിക്കുന്നതിന് വിദഗ്ധമായ പരിശോധനകൾ തുടരുന്നു

പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയ്ലറിൽ കത്തി കരിഞ്ഞ നിലയിൽ രണ്ട് മാസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിന് ഇനിയും തുമ്പില്ല; കരുതലോടെ പൊലീസ് അന്വേഷണം ഊർജ്ജിതം; സംശയം നീളുന്നത് ഒന്നിലേറെ പേർ ചേർന്ന് നടത്തിയ ക്രൂരതയിലേക്ക്; മരണ കാരണം ഉറപ്പിക്കുന്നതിന് വിദഗ്ധമായ പരിശോധനകൾ തുടരുന്നു

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ; പട്ടിമറ്റത്ത് പ്ലെെവുഡ് കമ്പനിയിലെ ബോയ്ലറിൽ കത്തി കരിഞ്ഞ നിലയിൽ രണ്ട് മാസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. 

അടിപിടിക്കിടെ മരണം നടന്നിട്ടുണ്ടാവുമെന്നും തുടർന്ന് കൃത്യം നടത്തിയ ആൾ കൂട്ടുകാരുടെ സഹായത്തോടെ മൃതദ്ദേഹം പുകക്കുഴലിൽ നിക്ഷേപിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന സംശയം.പുറത്തുനിന്നെത്തിയവർ കമ്പിനിയിലെ തൊഴിലാളികളിൽ ചിലരുടെ സഹകരണത്തോടെയോ അല്ലാതെയോ മൃതദ്ദേഹം പുകക്കുഴലിൽ നിക്ഷേപിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

പുകക്കുഴലിന്റെ താഴ്ഭാഗത്ത് നെട്ടും ബോൾട്ടും ഇട്ട് മുറുക്കിയിരുന്ന ഇരുമ്പ് തകിട് അഴിച്ചുമാറ്റിയ ശേഷമാണ് മൃതദ്ദേഹം ഉള്ളിൽ നിക്ഷേപിച്ചതെന്നും ഇതിന് ശേഷം ഈ തകിട് നേരത്തെ ഇരുന്നിരുന്ന സ്ഥാനത്തുതന്നെ പയതുപോലെ ഉറപ്പിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ പ്രഥാമീക നിഗമനം.

25 നും 40നും ഇടയിലുള്ള പുരുഷന്റെ മൃതദേഹമാണ് രണ്ടു കാലുകളും ശരീരത്തിൽ നിന്ന് വേർപെട്ട നിലയിൽ ജീവനക്കാർ പ്ലൈവുഡ് കമ്പിനിയിലെ ജീവനക്കാർ ബോയ്ലർ ശുചീകരിക്കുന്നതിനിടെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മൃതദ്ദേഹം പുരുഷന്റെതാണെന്നും പ്രായം 25 -നും 40-നും ഇടയിലാണെന്നും സ്ഥിരീകരിച്ചത്.

മൃതദ്ദേഹം ആരുടെതാണെന്ന് തിരിച്ചറിയുക എന്നതാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി.തലയോട്ടി ഉപയോഗപ്പെടുത്തിയുള്ള സൂപ്പർഇംപോസിഷൻ പോലൂള്ള സാങ്കേതിക വിദ്യയിലൂടെ ഇത് സാധ്യമാകുമൈന്നാണ് പൊലീസ് കരുതുന്നത്. സൂപ്പർഇപംപോസിഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ തലയോട്ടിക്ക് അനുയോജ്യമായ മുഖത്തിന്റെ ഡിജിറ്റൽ ഇമേജ് ലഭിക്കുമെന്നും ഇതുവഴി ആളെ തിരിച്ചറിയിനാവുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

മരണകാരണം ഉറപ്പിക്കുന്നതിന് വിദഗ്ധമായ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആന്തരീക അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വിലയിരുത്തിയാലെ ഇക്കാര്യത്തിൽ കൂടുതലെന്തെങ്കിലും പറയാൻ കഴിയു എന്ന് കൂന്നത്തുനാട് സി ഐ വി റ്റി ഷാജൻ മറുനാടനോട് വ്യക്തമാക്കിയത്.

പോസ്റ്റുമോർട്ടത്തിൽ രണ്ടു മാസത്തിൽ താഴെയാണ് മ്യതദേഹത്തിന്റെ പഴക്കം നിർണയിച്ചിട്ടുള്ളത്. 85 അസം തൊഴിലാളികളാണ് ഈ കാലയളവിൽ കമ്പനിയിൽ ഉണ്ടായിരുന്നത്.ഇവരുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP