Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് ശ്രമിച്ചതും പായിപ്പാട് മോഡൽ; ട്രെയിനുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് അന്യ സംസ്ഥാനക്കാരെ സംഘടിപ്പിക്കാൻ; ഒത്തു ചേരുന്നവരു കൊണ്ട് പ്രതിഷേധം തീർക്കുന്നത് ലോക് ഡൗൺ പൊളിഞ്ഞെന്ന സന്ദേശം പുറം ലോകത്ത് ചർച്ചയാക്കാൻ; മുഹമ്മദ് റിഞ്ചുവിന്റെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സംസ്ഥാനത്തു ഉടനീളം സുരക്ഷ ശക്തമാക്കും; മുഴുവൻ അതിഥി തൊഴിലാളികളും ഇനി പൊലീസ് നിരീക്ഷണത്തിൽ; കൂട്ടം കൂടിയാൽ ഉടൻ അറസ്റ്റ് ചെയ്യും

കോഴിക്കോട് ശ്രമിച്ചതും പായിപ്പാട് മോഡൽ; ട്രെയിനുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് അന്യ സംസ്ഥാനക്കാരെ സംഘടിപ്പിക്കാൻ; ഒത്തു ചേരുന്നവരു കൊണ്ട് പ്രതിഷേധം തീർക്കുന്നത് ലോക് ഡൗൺ പൊളിഞ്ഞെന്ന സന്ദേശം പുറം ലോകത്ത് ചർച്ചയാക്കാൻ; മുഹമ്മദ് റിഞ്ചുവിന്റെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സംസ്ഥാനത്തു ഉടനീളം സുരക്ഷ ശക്തമാക്കും; മുഴുവൻ അതിഥി തൊഴിലാളികളും ഇനി പൊലീസ് നിരീക്ഷണത്തിൽ; കൂട്ടം കൂടിയാൽ ഉടൻ അറസ്റ്റ് ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ലോക് ഡൗൺ ലംഘനത്തിന് ഇവരെ പ്രേരിപ്പിക്കുന്ന തീവ്ര സംഘനടകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. പായിപ്പാട്ടെ കൂട്ടം കൂടലിൽ മുഹമ്മദ് റിഞ്ചു പറഞ്ഞ വിവരങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്. സംസ്ഥാനത്തുടനീളം ഇവർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിലാണ് നിരീക്ഷണം നടത്തുന്നത്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ഇവരെ ഇളക്കിവിടാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി. ഇതരസംസ്ഥാന തൊഴിലാളികൾ ഇനി കൂട്ടം കൂടിയാൽ ഉടൻ അവരെ അറസ്റ്റ് ചെയ്യും.

കോട്ടയത്ത് പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത് പൊലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ജില്ലാ ഭരണകൂടം കോട്ടയത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കോഴിക്കോട്ടും സമാന സാഹചര്യമുണ്ടായി. അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയെന്ന വ്യാജ സന്ദേശമാണ് പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ ഇവർ കൂട്ടത്തോടെ റോഡിലിറങ്ങുന്നത് തടയാൻ പൊലീസ് നടപടി തുടങ്ങിയിരുന്നു. ഈ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ബോധപൂർവ്വം ചില സംഘടനകൾ ഇത് പ്രചരിപ്പിക്കുന്നുവെന്നാണ് സൂചന.

ലോക് ഡൗൺ ആഹ്വാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് വരുത്താനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. കേരളത്തിൽ വേരുകളുള്ള സംഘടനകളാണ് ഇതിന് പിന്നിൽ. ഡൽഹിയിലെ കൂട്ടപലായനത്തിന് പിന്നിലും ഈ സംഘടനകളെ കേന്ദ്ര സർക്കാർ സംശയിക്കുന്നുണ്ട്. ഇതിനിടെയാണ് സമാന നീക്കങ്ങൾ കേരളത്തിലും നടക്കുന്നത്. ട്രെയിൻ ഉണ്ടെന്ന സന്ദേശം അയച്ച് ആളുകളെ കൂട്ടാനാണ് പദ്ധതി. അതിന് ശേഷം തീവണ്ടി ഇല്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുക. ഇതോടെ സർക്കാരുകൾ പ്രതിസന്ധിയിലാകും. അങ്ങനെ ലോക് ഡൗണിനെ പൊളിക്കാനാണ് വ്യാജ സന്ദേശ പ്രചരണം. മുഹമ്മദ് റിഞ്ചുവിന്റെ ഫോൺ പരിശോധനയിൽ പൊലീസിന് ഇതെല്ലാം മനസ്സിലായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സന്ദേശം വ്യാജമാണെന്ന് നിരവധി ഭാഷകളിലൂടെ പൊലീസ് ഇവരെ അറിയിക്കാൻ ശ്രമിക്കുന്നുണ്ട്. തൃശൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി ഡിഐജി സുരേന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു. താമസിക്കാനും ഭക്ഷണത്തിനും ഉള്ള ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് തൊഴിലാളികളെ പൊലീസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും നിരീക്ഷണം ശക്തമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിലും ആലുവയിലും പ്രത്യേക ജാഗ്രതയും പുലർത്തുന്നുണ്ട്.

ഞായറാഴ്ച കോട്ടയം പായിപ്പാട് അതിഥിത്തൊഴിലാളികൾ കൂട്ടം കൂടിയിരുന്നു. വിവിധ ക്യാന്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എന്നാൽ ഇതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് കണ്ടെത്തൽ.

പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ അതിഥി തൊഴിലാളികളെ ഡിഐജിയടക്കമുള്ളവർ നേരിട്ടെത്തി കണ്ടു. രാവിലെ കുട്ടനെല്ലൂരിലെ ബൈപാസിന് സമീപമുള്ള അടിപ്പാതയ്ക്കരികിൽ വച്ചാണ് ഡിഐജി സുരേന്ദ്രൻ ഇവരെ കണ്ടത്. അതിഥി തൊഴിലാളികൾ സാധാരണയായി കൂട്ടംകൂടാറുള്ള സ്ഥലമാണിത്. തൃശൂരിൽ അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അവർക്കാവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. നാട്ടിൽ പോകാൻ തത്ക്കാലം നിർവാഹമില്ലെന്നും ഇപ്പോൾ കഴിയുന്നിടത്തു തന്നെയോ അല്ലെങ്കിൽ തങ്ങളൊരുക്കുന്ന സ്ഥലത്തോ താമസിക്കുകയേ നിർവാഹമുള്ളൂവെന്നും അധികൃതർ തൊഴിലാളികളോടു പറഞ്ഞു.

എങ്ങിനെയും നാട്ടിലേക്ക് പോകണമെന്ന ആവശ്യം തന്നെയാണ് തൊഴിലാളികൾ ഡിഐജി അടക്കമുള്ളവർക്കു മുന്നിൽ ഉന്നയിച്ചത്. അതിഥി തൊഴിലാളികളെ കൊണ്ടുവന്ന കരാറുകാർക്ക് ഇവരുടെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഡിഐജി വ്യക്തമാക്കി. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് ചില തീവ്ര സംഘടനകൾ മുതലെടുപ്പിന് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP