Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛന്റെ പീഡനം സഹിക്കാനാവാതെ സഹോദരനോട് പറഞ്ഞപ്പോൾ അവനും പീഡിപ്പിക്കാൻ തുടങ്ങി; അമ്മാവനെ കണ്ട് പരാതിപ്പെട്ടപ്പോൾ അതിനേക്കാൾ ക്രൂരമായ ലൈംഗിക പീഡനം; കണ്ണൂരിൽ 11ഉം 12ഉം വയസ്സുള്ള രണ്ട് സഹോദരിമാരെ ദുരുപയോഗിച്ച കേസിൽ അറസ്റ്റിലായത് പിതാവും സഹോദരനും അമ്മാവനും

അച്ഛന്റെ പീഡനം സഹിക്കാനാവാതെ സഹോദരനോട് പറഞ്ഞപ്പോൾ അവനും പീഡിപ്പിക്കാൻ തുടങ്ങി; അമ്മാവനെ കണ്ട് പരാതിപ്പെട്ടപ്പോൾ അതിനേക്കാൾ ക്രൂരമായ ലൈംഗിക പീഡനം; കണ്ണൂരിൽ  11ഉം 12ഉം വയസ്സുള്ള രണ്ട് സഹോദരിമാരെ ദുരുപയോഗിച്ച കേസിൽ അറസ്റ്റിലായത് പിതാവും സഹോദരനും അമ്മാവനും

മറുനാടൻ മലയാളി ബ്യൂറോ

ആലക്കോട്: സഹോദരിമാരും വിദ്യാർത്ഥിനികളുമായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച പിതാവിനെയും സഹോദരനെയും അമ്മാവനെയും പൊലീസ് അറസ്റ്റുചെയ്തു . ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരത. 11, 12 വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. മാതാപിതാക്കളും മൂന്ന് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.

പിതാവായ 48 കാരൻ, 21 കാരനായ സഹോദരൻ, 46 കാരനായ അമ്മാവൻ എന്നിവരാണ് അറസ്റ്റിലാണ്. ഇവർ ചേർന്നാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പെൺകുട്ടികൾ പൊലീസിനു മൊഴി നൽകി. 2017 മുതൽ നിരവധി തവണ സ്വന്തം വീട്ടിൽവച്ചാണ് പിതാവും സഹോദരനും ഇവരെ പീഡിപ്പിച്ചത്. അമ്മാവൻ അയാളുടെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.

പീഡനം അതിരുവിട്ടതോടെ ഇരുവരും സ്വന്തം വീട്ടിൽ നിന്ന് മാറി ഇപ്പോൾ താമസിക്കുന്ന സ്ഥാപനത്തിന്റെ അധികൃതരോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരും വനിതാ എസ്‌ഐയും പെൺകുട്ടികളുടെ മൊഴിയെടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനസംഭവങ്ങൾ പുറത്തുവന്നത്. അച്ഛന്റെ പീഡനം സഹോദരനോട് പറഞ്ഞപ്പോൾ അവനും പീഡനം തുടങ്ങുകയായിരുന്നു. അമ്മവാനോട് പരാതിപ്പെട്ടപ്പോൾ ക്രൂരത ഇരട്ടിയായി. പിന്നീട് ഇവരെല്ലാം ചേർന്ന് പീഡനം തുടങ്ങുകയായിരുന്നു. ഇതോടെയാണ് എല്ലാം തുറന്നു പറയാൻ പെൺകുട്ടികൾ തീരുമാനിച്ചത്.

തങ്ങളോട് കൂടുതൽ ക്രൂരത കാട്ടിയത് അമ്മാവനാണെന്നും പെൺകുട്ടികൾ പറയുന്നു. തുടർന്ന് ആലക്കോട് സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പുകൾ പ്രകാരം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. എസ്‌ഐ മാരായ പി. സുനിൽകുമാർ, കെ. പ്രഭാകരൻ, എഎസ്ഐ ഗോവിന്ദൻ എന്നിവരും സിഐയുടെ അന്വേഷണ സംഘത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP