Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദിത്യയും ദിപിനേഷും വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; നല്ലൊരു ജീവിതം പ്രതീക്ഷിച്ച് ഭർതൃവീട്ടിലേക്ക് കാലെടുത്തു വെച്ച ആദിത്യയ്ക്ക് നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ കുത്തുവാക്കുകളും നിരന്തര പീഡനങ്ങളും; ജീവിതം നരകതുല്യമായതിന് പിന്നാലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയപ്പോൾ ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റു ചെയ്ത് പൊലീസ്

ആദിത്യയും ദിപിനേഷും വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; നല്ലൊരു ജീവിതം പ്രതീക്ഷിച്ച് ഭർതൃവീട്ടിലേക്ക് കാലെടുത്തു വെച്ച ആദിത്യയ്ക്ക് നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ കുത്തുവാക്കുകളും നിരന്തര പീഡനങ്ങളും; ജീവിതം നരകതുല്യമായതിന് പിന്നാലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയപ്പോൾ ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റു ചെയ്ത് പൊലീസ്

കെ വി നിരഞ്ജൻ

പേരാമ്പ്ര: നാട്ടുകാരുടെ നിരന്തരമായ പോരാട്ടത്തിനൊടുവിൽ വാളൂരിലെ ആയോളി മോഹൻദാസിന്റെ മകൾ ആദിത്യ (20) യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഭർത്താവ് ചാലിൽ ദിപിനേഷിനെയും ഭർത്തൃ മാതാവിനെയുമാണ് നാദാപുരം ഡി. വൈ.എസ്‌പി ജി. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രതികളെ പേരാമ്പ്ര ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ കഴിഞ്ഞ ജൂൺ 20നാണ് ഭർത്തൃ വീട്ടിൽ കിടപ്പുമുറിയുടെ ജനാലയിൽ കെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഭർത്തൃവീട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റുടെ നേതൃത്വത്തിൽ നാട്ടുകാർ പേരാമ്പ്ര സി ഐ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

ബന്ധുക്കളും തുടർന്ന് ആക്ഷൻ കമ്മിറ്റിയും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃവീട്ടിൽ യുവതി ക്രൂരമായ ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിച്ചതായും കാണിച്ച് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മരണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. മകളെ കൊല ചെയ്തതാണെന്നാണ് മോഹൻദാസും ഭാര്യയും ഉറപ്പിച്ചു പറയുന്നത്.

ആദിത്യയും കായണ്ണ ചാലിൽ ദിപിനേഷും പ്രണയ വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരിയും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നതായി ഇവർ ആരോപിച്ചു. പല ദിവസങ്ങളിലും മകളെ പട്ടിണിക്കിട്ടു. ഭർതൃമാതാവ് തൊഴിലുറപ്പിനു പോകുമ്പോൾ അടുക്കള പൂട്ടിയാണ് പോകാറ്. അതുകൊണ്ട് മകൾക്ക് താനാണ് ചോറു കൊണ്ടുക്കൊടുക്കാറുണ്ടായിരുന്നതെന്നും മോഹൻദാസ് പറഞ്ഞു.

വീട്ടിലെ പീഡന വിവരം അയൽക്കാരോടും കുടുംബശ്രീ പ്രവർത്തകരോടുമെല്ലാം ആദിത്യ പറഞ്ഞിരുന്നു. ഇവരുടെ ഇടപെടൽ ഉണ്ടായിട്ടും പീഡനം തുടർന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപണം. ഒടുവിൽ കഴിഞ്ഞ ദിവസം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ഐ ഓഫീസിലേക്ക് മാർച്ച് നടത്തുകയായിരുന്നു. മാർച്ച് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണനാണ് ഉദ്ഘാടനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP