Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരാമ്പ്രയിൽ മൂന്നുകോൺഗ്രസ് പ്രവർത്തകർ ചേർന്ന് കുടിലിലെത്തി അറുപതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് സിപിഎം ആഘോഷമാക്കാൻ വരട്ടെ! റിമാൻഡിലായ സഹോദരന്മാരുടെ പിതാവിനെ കൂടി പ്രതി ചേർത്തതോടെ സംശയം ബലപ്പെട്ടു; പകയായത് സിപിഎം കുടുംബാംഗത്തിന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്തതോടെ; അച്ഛനെയും രണ്ടുമക്കളെയും സിപിഎം കള്ളക്കേസിൽ കുടുക്കിയത് രാഷ്ട്രീയപകപോക്കലിനെന്ന് കോൺഗ്രസ്

പേരാമ്പ്രയിൽ മൂന്നുകോൺഗ്രസ് പ്രവർത്തകർ ചേർന്ന് കുടിലിലെത്തി അറുപതുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് സിപിഎം ആഘോഷമാക്കാൻ വരട്ടെ! റിമാൻഡിലായ സഹോദരന്മാരുടെ പിതാവിനെ കൂടി പ്രതി ചേർത്തതോടെ സംശയം ബലപ്പെട്ടു; പകയായത് സിപിഎം കുടുംബാംഗത്തിന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്തതോടെ; അച്ഛനെയും രണ്ടുമക്കളെയും സിപിഎം കള്ളക്കേസിൽ കുടുക്കിയത് രാഷ്ട്രീയപകപോക്കലിനെന്ന് കോൺഗ്രസ്

കെ വി നിരഞ്ജൻ

പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിലായതോടെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് സിപിഎമ്മെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി.
പീഡനപരാതിയിൽ കൂത്താളി കറുത്ത കുളങ്ങര മുക്കിൽ പാലക്കൂൽ തറയിൽ മനേഷ് (39), സഹോദരൻ പാലക്കൂൽ തറയിൽ മനോജൻ (43) എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

സജീവ കോൺഗ്രസ് പ്രവർത്തകരായ ഇവർ റിമാൻഡിലായതോടെ സി പി എം സംഭവം ആഘോഷമാക്കുകയും ചെയ്തു. സംഭവത്തിൽ മറ്റൊരു പ്രതി സഹോദരങ്ങളുടെ പിതാവാണെന്ന് അറിഞ്ഞതോടെയാണ് സംഭവത്തിൽ സംശയങ്ങൾ ഉടലെടുത്തത്. അച്ഛനും രണ്ടു മക്കളും ചേർന്ന് അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വാദത്തിൽ സംശയം തോന്നിയതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചത്. എന്നാൽ പിടിയിലായവരെക്കുറിച്ച് നാട്ടിൽ അത്ര മോശപ്പെട്ട അഭിപ്രായമായിരുന്നില്ല ലഭിച്ചത്. സംഭവം രാഷ്ട്രീയ പ്രേരിതമാണ് എന്ന സംശയവും ബലപ്പെട്ടു. മറ്റു മാധ്യമങ്ങളെല്ലാം ഏകപക്ഷീയമായ രീതിയിൽ പ്രതികൾക്കെതിരെ വാർത്ത നൽകിയപ്പോൾ അന്വേഷണത്തിൽ വ്യക്തമായ ചില സത്യങ്ങൾ ഉൾപ്പെടുത്തിയാണ് മറുനാടൻ ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫ്- എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ പലയിടത്തും തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതിന്റെ പേരിൽ ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ അടിസ്ഥാന രഹിതവും അവിശ്വസനീയവുമായ കുറ്റം ആരോപിച്ചുകൊണ്ടാണ് കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകർ പരാതിക്കാരനെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസ് രൂപപ്പെട്ടത്.

പിതാവിന്റെയും രണ്ടു മക്കളുടെയും പേരിൽ എഴുതി തയ്യാറാക്കി പഠിപ്പിച്ച മൊഴിയാണ് നൽകിയിരിക്കുന്നത്. വാർഡ് ജാഗ്രതാ സമിതിയിൽ പരാതിപ്പെട്ടു എന്നത് വാസ്തവ വിരുദ്ധമാണ്. വാർഡ് സഭ ജാഗ്രതാ സമിതി ചേരുകയോ വിഷയം ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് വാർഡ് മെമ്പർ അറിയിച്ചിട്ടുണ്ട്. വാർഡ് മെമ്പറെ കരിതേച്ച് കാണിക്കാനുള്ള ശ്രമം ഇതിന് പിന്നിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹൻദാസ് ഓണിയിൽ പറഞ്ഞു. മണ്ഡലം കമ്മിറ്റി യോഗത്തിൽ സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, തണ്ടോറ ഉമ്മർ, രാജൻ കെ പുതിയേടത്ത്, ഇ ടി സത്യൻ, സി കെ ബാലൻ, പി മോഹനൻ, ഷിജു പുല്ല്യേട്ട് തുടങ്ങിയവർ സംസാരിച്ചു. സംഭവത്തിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം.

പീഡിപ്പിച്ചതിന് പുറമെ പ്രതികളുടെ ശല്യം രൂക്ഷമായപ്പോഴാണ് അറുപത്കാരൻ ജാഗ്രതാ സമിതിയെ സമീപിച്ചതെന്നും തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ സി പി എമ്മിന്റെ വ്യക്തമായ അജണ്ടയാണുള്ളതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ഇടപെട്ടിട്ടില്ലെന്നും പരാതി ലഭിച്ചപ്പോഴാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും ഇത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നുമാണ് സി പി എം വാദം.

കൂത്താളി പഞ്ചായത്തിലെ അഗതി ആശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരൻ. പ്രതികൾ മൂന്നൂപേരും ചേർന്ന് ഇയാളുടെ കുടിലിലെത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോൾ ഇയാൾ ജാഗ്രതാ സമിതിയെ ബന്ധപ്പെടുകയും സമിതി ഇയാളെ പേരാമ്പ്ര സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നുവെന്നാണ് മറ്റു മാധ്യമങ്ങൾ വാർത്ത നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും വാർത്തകളിലുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ അവിശ്വസനീയത വല്ലാതെ അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം തന്നെയാണ് കോൺഗ്രസ് നേതാക്കളും വ്യക്തമാക്കുന്നത്. ഏതായാലും വിചിത്രമായ പീഡന പരാതി പേരാമ്പ്രയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP