Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരിയ ഇരട്ടക്കൊലപാതകം: പിന്നിൽ പയ്യന്നൂരിലെ ധനരാജ് സംഘമോ തലശേരി സംഘമോ എന്ന സംശയത്തിൽ കോൺഗ്രസ്; കൊലയാളികൾക്കായി പാർട്ടി തലത്തിലും അന്വേഷണം ശക്തം; കണ്ണൂർ രജിസ്ട്രേഷൻ ജീപ്പും ശാസ്താ ഗംഗാധരന്റെ പങ്കും വെളിയിൽ വരണം; ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ മാറ്റിയതോടെ സിബിഐയിൽ കുറഞ്ഞ ഒരന്വേഷണവും വേണ്ടെന്ന് കെ.സുധാകരൻ; സിബിഐ വന്നാൽ കണ്ണൂരിലെ സിപിഎം നേതൃത്വം ദുർബലമാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുമ്പോൾ രാഷ്ട്രീയപ്പോരും മുറുകുന്നു

പെരിയ ഇരട്ടക്കൊലപാതകം: പിന്നിൽ പയ്യന്നൂരിലെ ധനരാജ് സംഘമോ തലശേരി സംഘമോ എന്ന സംശയത്തിൽ കോൺഗ്രസ്; കൊലയാളികൾക്കായി പാർട്ടി തലത്തിലും അന്വേഷണം ശക്തം; കണ്ണൂർ രജിസ്ട്രേഷൻ ജീപ്പും ശാസ്താ ഗംഗാധരന്റെ പങ്കും വെളിയിൽ വരണം; ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ മാറ്റിയതോടെ സിബിഐയിൽ കുറഞ്ഞ ഒരന്വേഷണവും വേണ്ടെന്ന് കെ.സുധാകരൻ;  സിബിഐ വന്നാൽ കണ്ണൂരിലെ സിപിഎം നേതൃത്വം ദുർബലമാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുമ്പോൾ രാഷ്ട്രീയപ്പോരും മുറുകുന്നു

എം മനോജ് കുമാർ

 കാസർകോട്: പെരിയ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റിയതോടെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങില്ലെന്നു കോൺഗ്രസ് വിലയിരുത്തൽ. നിഷ്പക്ഷ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്‌പി .മുഹമ്മദ് റഫീഖ് നീങ്ങിയതിനാലാണ് ഈ മാറ്റം എന്നാണ് പാർട്ടി കണക്കുകൂട്ടൽ. എസ്‌പി: വി എം.മുഹമ്മദ് റഫീഖിന് പകരം ക്രൈംബ്രാഞ്ച് എസ്‌പി: സാബു മാത്യുവിനാണ് അന്വേഷണച്ചുമതല നൽകിയിട്ടുള്ളത്. ഒപ്പം സിഐയേയും അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ട്. ഇതോടെ ഷുഹൈബ് വധത്തിലെ പോലെ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടില്ലെന്ന അനുമാനത്തിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്.

പെരിയ കൊലപാതക അന്വേഷണ സംഘം മുഴുവൻ സിപിഎംവത്ക്കരിച്ചതായാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സിപിഎം അനുഭാവികളെ കുത്തിനിറച്ച ഈ അന്വേഷണ സംഘത്തിൽ നിന്ന് നീതി ലഭിക്കില്ലാ എന്ന വിശ്വാസത്തിലാണ് കോൺഗ്രസും പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും. ഷുഹൈബ് വധത്തിൽ ഏർപ്പെട്ട ക്രിമിനൽ സംഘം തന്നെയാണ് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിയത്, ഒരേ ക്രിമിനൽ സംഘമാണ് ഈ കൊലകൾക്ക് എല്ലാം പിന്നിൽ. ശുഹൈബിന്റെ ഘാതകർ അറസ്റ്റിലായാൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകികളും അറസ്റ്റിലാകും. ഈ ക്രിമിനൽ സംഘത്തെ സർക്കാർ സംരക്ഷിക്കുകയാണ്. ഇവരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്‌പിയെ മാറ്റിയിരിക്കുന്നത്. ഇതോടെ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാക്കാനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്. അതിനായി പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ശക്തമായി നീങ്ങും.

രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരകളുടെ ആവശ്യത്തിന് അനുസരിച്ച് അന്വേഷണ ഏജൻസികളിൽ മാറ്റം ആവാം എന്ന് ഹൈക്കോടതി വിധി തന്നെയുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ ഇപ്പോൾ സിബിഐ അന്വേഷണത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. . അന്വേഷണം തുടങ്ങി നാലാം ദിവസം തന്നെ അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്‌പിയെ തന്നെ മാറ്റിയത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയതായി കോൺഗ്രസിനൊപ്പം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും വിശ്വസിക്കുന്നുണ്ട്. . ഷുഹൈബ് വധത്തിനു പിറകെ നടന്ന പെരിയ ഇരട്ടക്കൊലപാതകത്തിലും പ്രതികൾ സുരക്ഷിതരായി നിലകൊള്ളുന്നു. കസ്റ്റഡിയിൽ ഉള്ളവർ ആരും യഥാർത്ഥ പ്രതികൾ അല്ല. സിപിഎമ്മിന്റെ പാർട്ടി സർജന്മാർ തന്നെയാണ് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്. ഇതാണ് പാർട്ടി വിലയിരുത്തുന്നത്.

അന്വേഷണം കൊലപാതക സംഘങ്ങളിലേക്ക് നീങ്ങാൻ സർക്കാരും സിപിഎമ്മും സമ്മതിക്കില്ല. അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ മാറ്റം. പെരിയ കൊലപാതകങ്ങളിൽ കോൺഗ്രസ് സിബിഐ അന്വേഷണത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദീകരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്‌പിയെ മാറ്റിയതോടെ സർക്കാരിന്റെ ലക്ഷ്യം വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒക്കെ കൊല്ലപ്പെട്ടവരുടെ കുടുംബം പരാതി നൽകും. കോൺഗ്രസ് ഈ നീക്കത്തിന് പിന്നിലുണ്ടാകും. ഇനി ക്രൈംബ്രാഞ്ച് സംഘം പെരിയ ഇരട്ടക്കൊലപാതകങ്ങൾ അന്വേഷിക്കുന്നതിൽ പാർട്ടി വിശ്വസിക്കുന്നില്ല.അന്വേഷണം സിബിഐയിലേക്ക് നീക്കണം-കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഷുഹൈബ് വധത്തിലെ ക്രിമിനൽ സംഘം സുരക്ഷിതരാണ്. പാർട്ടിയും സർക്കാരും ഈ സംഘത്തെ സംരക്ഷിക്കുകയാണ്. ഈ സംഘം പിടിയിലാകേണ്ടതുണ്ട്-സുധാകരൻ പറയുന്നു. പീതാംബരനും സംഘവുമൊന്നുമല്ല പെരിയ കൊലപാതകങ്ങൾക്ക് പിന്നിൽ. അങ്ങിനെ പീതാംബരന്റെ കുടുംബം കൂടി വിശ്വസിക്കുന്നില്ല. പക്ഷെ കൊലപാതകങ്ങളിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരന് പങ്കുണ്ട്. പെരിയ സിപിഎമ്മിനും ഇപ്പോഴത്തെ എംഎൽഎ കുഞ്ഞിരാമനും മുൻ എംഎൽഎ കുഞ്ഞിരാമനും പങ്കുണ്ട്. അതിലൊന്നും കോൺഗ്രസിന് സംശയമില്ല. ആസൂത്രണത്തിലല്ല ഇവരുടെ പങ്ക്. കൊലയാളി സംഘത്തെ സുരക്ഷിതരായി സംരക്ഷിച്ചു നിർത്തിയതിനുള്ള സഹായങ്ങൾ ആണ് പീതാംബരൻ അടക്കമുള്ളവർ ചെയ്തത്. പക്ഷെ ഇവരെ കൊലയാളികൾ ആയാണ് മുദ്ര കുത്തിയിരിക്കുന്നത്. ഇതിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. കൊലപാതകികൾ പിടിക്കപ്പെടണം.

കൊലപാതകം നടത്തിയത് ട്രെയിൻഡ് സിപിഎം ക്രിമിനൽ സംഘമാണ്. ഒരു കണ്ണൂർ രജിസ്ട്രേഷൻ ജീപ്പ് കല്യാട്ടെ പെരുങ്കളിയാട്ട മഹോത്സവ ഒരുക്കങ്ങൾക്കിടയിൽ വന്നിട്ടുണ്ട്. ഈ കൊലപാതകം നടന്ന ദിവസം കണ്ണൂർ രജിസ്ട്രേഷൻ ഉള്ള ജീപ്പ് ഉണ്ട്. എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സംഘം ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ല. കുഞ്ഞിരാമന്മാരെ ചോദ്യം ചെയ്യുന്നില്ല. ശാസ്താ ഗംഗാധരന്റെ കുടുംബത്തിൽ ഉള്ള അഞ്ചു വണ്ടികൾ ആണ് ഈ കൊലയാളി സംഘങ്ങൾക്ക് വേണ്ടി കൊല നടന്ന ദിവസം ഓടിയത്. എന്തുകൊണ്ട് ശാസ്താ ഗംഗാധരനെ ചോദ്യം ചെയ്യുന്നില്ല. സിപിഎമ്മിന്റെ വലിയ മുതലാളിയാണ് ഈ ശാസ്ത ഗംഗാധരൻ. ഒട്ടുവളരെ ക്വാറികളുണ്ട്. വണ്ടികൾ ഉണ്ട്. ബിസിനസ് സംരംഭങ്ങൾ ഉണ്ട്. എല്ലാം സിപിഎമ്മിന് വേണ്ടിയുള്ളതാണ്. പെരിയ കൊലപാതകങ്ങളിൽ ശാസ്താ ഗംഗാധരന്റെ പങ്കും വെളിയിൽ വരേണ്ടതുണ്ട്-സുധാകരൻ പറയുന്നു.

തലശേരി സംഘമാണോ അതോ പയ്യന്നൂർ സംഘമാണോ കൊല നടത്തിയത് എന്നുള്ള സംശയത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിൽ പയ്യന്നൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്കാണ് അന്വേഷണം ഇവർ കൂടുതൽ കേന്ദ്രീകരിക്കുന്നത്. പയ്യന്നൂരിൽ കൊല്ലപ്പെട്ട ധനരാജി്‌ന്റെ ടീമാണോ എന്ന സംശയവും ഒപ്പം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് രാഷ്ട്രീയ എതിരാളികളാൽ സിപിഎം നേതാവ് ധനരാജൻ വധിക്കപ്പെടുന്നത്. ധനരാജിന്റെ സംഘം പക്ഷെ പയ്യന്നൂരിൽ ധനരാജ് സംഘം ഇപ്പോഴും സജീവമാണ്. ഈ വധത്തിനു പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കൊലപാതക സംഘത്തിലേക്ക് പാർട്ടി തലത്തിൽ കോൺഗ്രസ് അന്വേഷണം നീക്കുമ്പോൾ തന്നെ ഒപ്പം പെരിയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്കും കോൺഗ്രസ് നീങ്ങുകയാണ്. ഷുഹൈബ് വധം പോലെ തന്നെ വരും നാളുകൾ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലേക്ക് കൂടി കോൺഗ്രസ് നീങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP