Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വട്ടേഷൻ സംഘത്തിന് കൊടുത്തത് പത്ത് ലക്ഷം; പാർട്ടി വിരുദ്ധരെ വകവരുത്താൻ പണം നൽകിയത് ശാസ്താ ഗംഗാധരനും മലഞ്ചരക്കുകാരൻ വത്സരാജും; തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും പൊട്ടക്കിണറ്റിൽ കൊണ്ടിട്ട കുബുദ്ധിക്ക് പിന്നിൽ കേസ് അട്ടിമറിക്കൽ ലക്ഷ്യം; എല്ലാം തെളിയുമെന്നായപ്പോൾ രണ്ട് ഡിവൈഎസ് പിമാരെ സ്ഥലം മാറ്റി സർക്കാർ സഹായം; കണ്ണൂരിലേക്ക് അന്വേഷണം എത്താതിരിക്കാൻ കരുതലോടെ കരുനീക്കം; പെരിയാ ഇരട്ടക്കൊലകേസ് അന്വേഷണം താളംതെറ്റുമ്പോൾ

ക്വട്ടേഷൻ സംഘത്തിന് കൊടുത്തത് പത്ത് ലക്ഷം; പാർട്ടി വിരുദ്ധരെ വകവരുത്താൻ പണം നൽകിയത് ശാസ്താ ഗംഗാധരനും മലഞ്ചരക്കുകാരൻ വത്സരാജും; തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും പൊട്ടക്കിണറ്റിൽ കൊണ്ടിട്ട കുബുദ്ധിക്ക് പിന്നിൽ കേസ് അട്ടിമറിക്കൽ ലക്ഷ്യം; എല്ലാം തെളിയുമെന്നായപ്പോൾ രണ്ട് ഡിവൈഎസ് പിമാരെ സ്ഥലം മാറ്റി സർക്കാർ സഹായം; കണ്ണൂരിലേക്ക് അന്വേഷണം എത്താതിരിക്കാൻ കരുതലോടെ കരുനീക്കം; പെരിയാ ഇരട്ടക്കൊലകേസ് അന്വേഷണം താളംതെറ്റുമ്പോൾ

രഞ്ജിത്ത് ബാബു

കാസർഗോഡ്: യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പെരിയ -കല്യോട്ടെ ശരത്ത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ക്വട്ടേഷൻ നൽകിയത് പത്ത് ലക്ഷത്തിലേറെ രൂപയെന്ന് സൂചന. സിപിഎം. കാരും സമ്പന്നരുമായ ശാസ്താ ഗംഗാധരനും മലഞ്ചരക്കു വ്യാപാരി വത്സരാജുമാണ് ക്വട്ടേഷൻ നൽകാൻ പണം ചിലവഴിച്ചതെന്നാണ് ആരോപണം. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് സൂചിപ്പിച്ചേയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ. എസ്. പി. രഞ്ജിത്തിനെ ഉടൻ സ്ഥലം മാറ്റി.

തുടരന്വേഷണം നടത്തുന്ന സംഘത്തിലെ എസ്‌പി. മുഹമ്മദ് റഫീഖിനേയും കഴിഞ്ഞ ദിവസം സ്ഥലം മാറ്റി. ഔദ്യോദിക തലത്തിൽ ഇരട്ട കൊലക്കേസിലെ അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമം നടത്തുന്നതായുള്ള ആരോപണത്തെ ശരിവെക്കുന്നതാണ് ഈ നീക്കങ്ങൾ. സിപിഎം. ന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥരേയും ദിവസങ്ങൾക്കകം സ്ഥലം മാറ്റിയതെന്ന ആരോപണം കോൺഗ്രസ്സ് ഉയർത്തിക്കൊണ്ടു വരുന്നുണ്ട്.

ആദ്യം തന്നെ ഇരട്ട കൊലക്കേസിൽ സിബിഐ. അന്വേഷണം കോൺഗ്രസ്സ് നേതൃത്വവും കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് ശരിയായ ദിശയിലേക്ക് നീങ്ങുമ്പോഴാണ് തലപ്പത്തുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയത്. അതുകൊണ്ട് അടുത്ത ദിവസം തന്നെ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തെയാണ് പെരിയ കൊലയ്ക്ക് നിയോഗിച്ചതെന്നാണ് സൂചന.

ഇത് പുറത്തു കൊണ്ടു വരാൻ ഏതറ്റം വരേയും പോകാനാണ് കോൺഗ്രസ് തീരുമാനം. നിയമവിദഗ്ദരുമായി ആദ്യ വട്ട ചർച്ച കോൺഗ്രസ്സ് നേതൃത്വം നടത്തി കഴിഞ്ഞു. നിയമപരമായ എല്ലാ സഹായവും കാസർഗോഡ് ഡി.സി.സി. യും സംസ്ഥാന കോൺഗ്രസ്സ് നേതൃത്വവും ചേർന്ന് നൽകും. ലോക്കൽ പൊലീസ് അന്വേഷണം മുതൽ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകിയതും ആരംഭം മുതൽ ഒരാഴ്‌ച്ചക്കകം അഞ്ച് പ്രധാന ഉദ്യോഗസ്ഥരെ മാറ്റിയതുമെല്ലാം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.

ശാസ്താ ഗംഗാധരന്റെ മകൻ ഗിജിൻ, മരുമകൻ അശ്വിൻ എന്നിവർ ഈ ഇരട്ട കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിൽ കഴിയുകയാണ്. കൊലപാതകത്തിൽ ഈ കുടുംബത്തിലെ ആറ് പേർ ഉൾപ്പെട്ടതായാണ് വിവരം. ഗംഗാധരൻ ഉൾപ്പെടെ മറ്റുള്ളവരെല്ലാം ഒളിവിലാണ്. ഇവരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോൾ തന്നെ ഒരു ഡി.വൈ. എസ്. പി.യേയും രണ്ട് സിഐ. മാരേയും സ്ഥലം മാറ്റുകയും ചെയ്തു.

ശാസ്താ ഗംഗാധരന്റെ സഹോദരന്മാരായ മധു, പത്മനാഭൻ എന്നിവരും ബന്ധുവായ മുരളിയും ഈ കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ശാസ്താ ഗംഗാധരനും സുഹൃത്തായ മലഞ്ചരക്കു വ്യാപാരി യുമാണ് ഇരട്ട കൊലക്കേസിലെ പ്രധാന കണ്ണികൾ. ഇവർക്ക് മുകളിൽ നിന്നും ഏത് തലം വരെ സംരക്ഷണം ഉറപ്പിച്ചെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഏരിയാ തലം വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥരെ തുരുതുരാ സ്ഥലം മാറ്റുകയായിരുന്നു.

കൊല്ലപ്പെട്ട ശരത്തലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കൾ ആദ്യം മുതൽ തന്നെ ഈ രണ്ടു പേർക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ലോക്കൽ പൊലീസ് അത് അവഗണിക്കുകയായിരുന്നു. കൊലക്ക് മുമ്പ് തന്നെ ഗംഗാധരനും വത്സരാജും രക്ഷപ്പെടാനുള്ള പഴുതുകൾ തേടിയതായി തെളിവുകൾ സൂചിപ്പിക്കുന്നു. തന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള ഇരുപതോളം വാഹനങ്ങൾ എല്ലാം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വത്സരാജും തന്റെ കടയിലെ റബ്ബറടക്കമുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങൾ കടത്തിക്കൊണ്ടു പോയി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചു.

മാത്രമല്ല 50 ലക്ഷം രൂപക്ക് കട ഇൻഷൂർ ചെയ്യുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ വേണ്ടി ലോക്കൽ കമ്മിറ്റി അംഗവും മുഖ്യപ്രതിയുമായ എ. പീതാംബരനുമായി ചേർന്ന് ഗംഗാധരന്റെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറിൽ തുരുമ്പിച്ച വാളുകളും ഇരുമ്പു ദണ്ഡുകളും കൊണ്ടിട്ടു. ഇതാണ് കൊല നടത്താൻ ഉപയോഗിച്ചതെന്ന് പൊലീസിന്റെ തെളിവെടുപ്പിൽ എ. പീതാംബരനും മൊഴി നൽകി. കേസ് അട്ടിമറിക്കാനാണ് ഇത്.

എല്ലാം മുൻകൂട്ടിയുള്ള ഗൂഢാലോചനയാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. അക്രമത്തിന് പിന്നിൽ കണ്ണൂർ സംഘമെന്ന കണക്കു കൂട്ടലിലാണ് കല്യോട്ടെ ജനങ്ങൾ. എന്നാൽ അതിലേക്ക് പൊലീസിന്റെ അന്വേഷണം എത്തുമോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയം വർദ്ധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP