Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മമ്മിയൂരിൽ കണ്ടെത്തിയ മനോഹരന്റെ മൃതദേഹത്തിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും; പമ്പിൽ നിന്നു 12മണിയോടെ കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; ഫോണിൽ ബന്ധപ്പെട്ട മകളോട് അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തത് അജ്ഞാതൻ; കൊലപാതകം ശ്വാസം മുട്ടിച്ചാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം; കാർ, ആഭരണങ്ങൾ, പഴ്‌സ്, പമ്പിലെ കളക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും അപ്രത്യക്ഷം

മമ്മിയൂരിൽ കണ്ടെത്തിയ മനോഹരന്റെ മൃതദേഹത്തിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും; പമ്പിൽ നിന്നു 12മണിയോടെ കാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; ഫോണിൽ ബന്ധപ്പെട്ട മകളോട് അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തത് അജ്ഞാതൻ; കൊലപാതകം ശ്വാസം മുട്ടിച്ചാണെന്ന നിഗമനത്തിൽ അന്വേഷണ സംഘം; കാർ, ആഭരണങ്ങൾ, പഴ്‌സ്, പമ്പിലെ കളക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും അപ്രത്യക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോൾ പമ്പ് ഉടമയെ ഗുരുവായൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുമ്പോൾ കൈകൾ പിന്നിലേക്ക് കൂട്ടികെട്ടിയ നിലയിലായിരുന്നു. അതേസമയം മനോഹരനെ ശ്വാസം മുട്ടിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ മനോഹരൻ പെട്രോൾ പമ്പിലേക്കു പോയത്. രാത്രി 12.50 ന് പെട്രോൾ പമ്പിൽ നിന്ന് ജോലികഴിഞ്ഞ് മനോഹരൻ കാറിൽ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തിരികെ രണ്ടുമണിക്ക് എത്തേണ്ടയാളെ കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. ഫോണെടുത്തയാൾ സാർ കാറിൽ ഉറങ്ങുകയാണെന്നു പറഞ്ഞു. കാറിൽ തട്ടുന്ന ശബ്ദം കേട്ടു. പിന്നീട് ഫോൺ കട്ടായി. വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ സ്വിച്ച്ഡ് ഓഫ് ആയി. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ രാവിലെ റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ ഫോൺ സ്വച്ച് ഓഫാകുകയും ചെയ്തു. ഉടൻ തന്നെ മകൾ പൊലീസിൽ വിവരമറിയിച്ചു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മനോഹറിന്റെ കാറിൽ പണം ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മനോഹരന്റെ കാറും കാണാതായിട്ടുണ്ട്. ദുരൂഹത തുടരുന്ന മരണത്തിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം തുടങ്ങി. കയ്പമംഗലം സ്വദേശി മനോഹരനാണു മരിച്ചത്. ഇന്ന് രാവിലെയാണു മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ കോളജിന്റെ മുൻവശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.

മനോഹരൻ സഞ്ചരിച്ചിരുന്ന കാർ, ആഭരണങ്ങൾ, പഴ്‌സ്, പമ്പിലെ കളക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും കാണാതായി. കെഎൽ47 ഡി: 8181 നമ്പറിലുള്ള വെള്ള കാറാണ് കാണാതായത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. കൈകൾ പിന്നിലേക്കു കെട്ടിവച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സമീപത്തുനിന്ന് ഒട്ടിക്കുന്ന വലിയ ടേപ്പ് കണ്ടെത്തി. പൊലീസ് നായ, ഫൊറൻസിക് സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

തൃശൂരിൽ സമാനമായ രീതിയിൽ ഇന്നലെ രാത്രി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഊബർ ടാക്‌സി ഡ്രൈവറെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് രണ്ടു പേർ ചേർന്ന് ടാക്‌സി തട്ടിയെടുത്തതും ഇന്നലെ അർധരാത്രിയിലാണ്. ടാക്‌സി പിന്നീട് പൊലീസ് കാലടയിൽ നിന്നു പിടികൂടുകയായിരുന്നു. ഡ്രൈവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൃശൂർ റൂറൽ പൊലീസ് പരിധിയിലാണു രണ്ടു സംഭവങ്ങളും അരങ്ങേറിയത്. രണ്ടും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP