Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അകത്തു പോയ ഫിജോയുടെ മാനം രക്ഷിക്കാൻ പുറത്ത് സൈബർ ഗുണ്ടകളുടെ വിളയാട്ടം; കോട്ടയം എസ്‌പിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് ഫിജോയുടെ അറസ്റ്റ് വാർത്തയും പടവും നീക്കി; ഉന്നതതല ഇടപെടലെന്ന് ആരോപണം: കൈമലർത്തി എസ്‌പി ഓഫീസ് ജീവനക്കാരും സൈബർ സെല്ലും; ഫിജോയുടെ എതിരാളികളുടെ എഫ്ബി അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു; സൈബർ ക്വട്ടേഷൻ റാണി ജയിലിൽ നിന്നും വിലസുമ്പോൾ ഭീതിയോടെ പരാതിക്കാർ

അകത്തു പോയ ഫിജോയുടെ മാനം രക്ഷിക്കാൻ പുറത്ത് സൈബർ ഗുണ്ടകളുടെ വിളയാട്ടം; കോട്ടയം എസ്‌പിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് ഫിജോയുടെ അറസ്റ്റ് വാർത്തയും പടവും നീക്കി; ഉന്നതതല ഇടപെടലെന്ന് ആരോപണം: കൈമലർത്തി എസ്‌പി ഓഫീസ് ജീവനക്കാരും സൈബർ സെല്ലും; ഫിജോയുടെ എതിരാളികളുടെ എഫ്ബി അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ പൂട്ടിച്ചു; സൈബർ ക്വട്ടേഷൻ റാണി ജയിലിൽ നിന്നും വിലസുമ്പോൾ ഭീതിയോടെ പരാതിക്കാർ

ആർ കനകൻ

കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് ഒമ്പതു ലക്ഷം തട്ടിയ കേസിൽ അകത്തു പോയ സൈബർ ക്വട്ടേഷൻ റാണി ഏറ്റുമാനൂർ ഫിജോയ്ക്കും കൂട്ടാളി ഹാരിഷ് സേട്ടിനും വേണ്ടി പുറത്ത അവരുടെ സൈബർ ഗുണ്ടകളുടെ പൊരിഞ്ഞ പോരാട്ടം. ഫിജോയെ തട്ടിപ്പിന് അറസ്റ്റ് ചെയ്ത വാർത്തയും പടവും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഫേസ് ബുക്ക് പേജിൽ നിന്ന് അപ്രത്യക്ഷമായി. ഫിജോയുമായി നേരത്തേ തന്നെ ഉടക്കിലായിരുന്നവരുടെ ഫേസ് ബുക്ക് പേജ് മാസ് റിപ്പോർട്ടിങ്ങിലൂടെ നിർജീവമാക്കുകയുംചെയ്തു. ഫിജോയുടെ അറസ്റ്റ് സംബന്ധിച്ച് സ്വന്തം വാളിൽ ചെയ്ത പോസ്റ്റാണ് പലർക്കും വിനയായത്. ഇവർക്കെല്ലാം 24 മണിക്കൂർ വിലക്കാണ് ഫേസ് ബുക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ജില്ലാ പൊലീസ് മേധാവിയുടെ ഫേസ് ബുക്ക് പേജിൽ നിന്ന് തന്നെ സംബന്ധിക്കുന്ന ഒരു വാർത്ത, അതും ജയിലിൽ കിടന്നു കൊണ്ട് ഫിജോ നീക്കിച്ചു എന്ന വസ്തുത പരാതിക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദഫലമായിട്ടാണ് എസ്‌പിയുടെ പേജിൽ നിന്ന് പോസ്റ്റ് നീക്കിയത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതേപ്പറ്റി ചോദിക്കാൻ കോട്ടയം എസ്‌പി ഓഫീസിൽ വിളിച്ച യുവാവിന് എങ്ങും തൊടാത്ത മറുപടിയാണ് ലഭിച്ചത്. സൈബർ സെല്ലിൽ അന്വേഷിക്കാനായിരുന്നു നിർദ്ദേശം. അവിടെ ചോദിച്ചപ്പോൾ എസ്‌പി ഓഫീസിൽ തന്നെ ചോദിക്കാൻ പറഞ്ഞു. വീണ്ടും എസ്‌പി ഓഫീസിൽ അന്വേഷിച്ചപ്പോൾ തങ്ങൾക്ക് അറിയില്ല എന്നു കൈമലർത്തുകയാണ് ചെയ്തത്.

എസ്‌പിയുടെ സോഷ്യൽ മീഡിയ ടീമാണിതൊക്കെ ചെയ്യുന്നത് എന്നു പറഞ്ഞ് അഴകൊഴമ്പൻ മട്ടിൽ മറുപടി നൽകുകയും ചെയ്തു. 50 രൂപയുടെ പുകയില വിറ്റവനും ഒരു പൊതി കഞ്ചാവ് വിറ്റവനും കൊടുംകുറ്റവാളിയായി എസ്‌പിയുടെ ഫേസ്‌ബുക്കിൽ പേജിൽ കിടക്കുമ്പോൾ എന്തു കൊണ്ട് ഒമ്പതു ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ സ്ത്രീയുടെ വാർത്തയും ചിത്രവും നീക്കി എന്ന യുവാവിന്റെ ചോദ്യത്തിന് മുന്നിൽ എസ്‌പി ഓഫീസ് ജീവനക്കാർ വിയർക്കുകയാണ്. തങ്ങൾക്ക് പുറത്തു പറയാൻ അനുവാദമില്ലാത്ത കാരണം കൊണ്ടാണ് ഇത് നീക്കിയത് എന്നാണ് ഇവർ സൂചിപ്പിച്ചത്. ഫിജോയുടെ സംഘം മാസ് റിപ്പോർട്ടിങ്ങിലൂടെ നീക്കിയതാകാമെന്നും ഇവർ പറയുന്നു.

പക്ഷേ, അക്കാര്യത്തിൽ ഉറപ്പില്ല. എപ്പോൾ, ഏതു കേസിൽ ഫിജോ പ്രതിക്കൂട്ടിലായാലും സഹായിക്കുന്ന ഐജി തന്നെയാണ് ഇവിടെയും അവർക്ക് വേണ്ടി ഇടപെട്ടത് എന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. ഫേസ് ബുക്കിൽ നിന്ന് പോസ്റ്റ് നീക്കാൻ ഇടയായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം. തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് വേണ്ടി ഇത്തരമൊരു നീക്കം നിയമപാലകരുടെ ഭാഗത്തു നിന്നുമുണ്ടായത് പരാതിക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം ഈ സംഘത്തിനെതിരേ ഏറ്റുമാനൂർ സ്റ്റേഷനിൽ വന്നത് ഒമ്പതു പരാതിയാണ്.

അതും ഇവർ അറസ്റ്റിലായി റിമാൻഡിൽ പോയെന്ന് വിശ്വാസം വന്നതിന് ശേഷമാണ് പരാതിക്കാർ എത്തിയത്. തങ്ങൾക്ക് നഷ്ടമായ പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതു കാരണമാണ് ഇവർ നിശബ്ദരായിരുന്നത്. അതിനിടെയാണ് ജയിലിൽ കിടന്നു കൊണ്ട് ക്വട്ടേഷൻ റാണി കരുക്കൾ നീക്കാൻ തുടങ്ങിയത്. ഇതോടെ പരാതി നൽകിയവർ തന്നെ ഭീതിയിലാണ്. ഉന്നത പൊലീസ് അധികാരികളുമായി ഫിജോയ്ക്കുള്ള ബന്ധമാണ് ഇവരെ പേടിപ്പിക്കുന്നത്. അതിനിടെ ഫിജോയുടെ റിക്രൂട്ടിങ് ഏജൻസി ജീവനക്കാരനായിരുന്ന ആൽബിച്ചൻ മുരിങ്ങയിൽ എന്ന യുവാവ് ഫിജോയുടെ തട്ടിപ്പുകൾ തുറന്നു പറഞ്ഞ് ഫേസ് ബുക്ക് ലൈവിൽ എത്തിയിരുന്നു.

തനിക്ക് പൊലീസ് സംരക്ഷണം ലഭിച്ചാൽ ഫിജോയുടെ തട്ടിപ്പിന്റെ മുഴുവൻ തെളിവും നൽകാമെന്നാണ് ഇയാൾ പറയുന്നത്. 101 പേരിൽ നിന്നായി ഒന്നരക്കോടിയിൽ അധികം ഗുണ്ടാ ദമ്പതികൾ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ഇയാൾ പറയുന്നത്. കൂടുതൽ പരാതികൾ വന്നതോടെ തട്ടിപ്പു ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. ഇവരെ സംബന്ധിച്ച് വാർത്തകൾ പുറത്തു വിടുന്നത് പൊലീസിന് മേൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP