Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്തു; കണ്ണൂർ വനിതാ സബ് ജയിലിലെ കോമ്പൗണ്ടിലെ കശുമാവിൽ തൂങ്ങി നിൽക്കുന്നതു കണ്ട സൗമ്യയെ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; കാമുകന്മാർക്ക് വേണ്ടി സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തി ക്രൂരതയുടെ പര്യായമായ യുവതിയുടെ അസ്വഭാവിക മരണം വിചാരണാ നടപടികൾ തുടങ്ങാനിരിക്കേ

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ആത്മഹത്യ ചെയ്തു; കണ്ണൂർ വനിതാ സബ് ജയിലിലെ കോമ്പൗണ്ടിലെ കശുമാവിൽ തൂങ്ങി നിൽക്കുന്നതു കണ്ട സൗമ്യയെ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; കാമുകന്മാർക്ക് വേണ്ടി സ്വന്തം മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തി ക്രൂരതയുടെ പര്യായമായ യുവതിയുടെ അസ്വഭാവിക മരണം വിചാരണാ നടപടികൾ തുടങ്ങാനിരിക്കേ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തെ നടുക്കിയ പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തു. പ്രതിയെ പാർപ്പിച്ചിരുന്ന കണ്ണൂർ വനിതാ സബ് ജയിലിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. രാവിലെ 9.30തോടെയായിരുന്നു സംഭവം. സൗമ്യയെ തൂങ്ങി നിൽക്കുന്നത് കണ്ട ഉടനെ കുരുക്ക് അഴിച്ച് ജയിൽ അധികൃതർ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സ്വന്തം മക്കളെയും മാതാപിതാക്കളെയും കുട്ടികളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു യുവതി.

വിചാരണാ നടപടികൾ തുടങ്ങാനിരിക്കേയാണ് സൗമ്യയെ തൂങ്ങി മരിച്ചത്. രാവിലെ ജയിൽ വളപ്പിലെ പുല്ലരിയാനായിരുന്നു ജയിൽ അധികൃതർ സൗമ്യയ്ക്ക് നൽകിയ ജോലി. ഇതിനിടെയാണ് അധികൃതരുടെ ശ്രദ്ധമാറിയപ്പോൾ യുവതി കഴുത്തിൽ കുരുക്കിട്ട ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കേരളത്തെ ഞെട്ടിച്ച കൊലക്കേസുകളിലെ പ്രതിയാണ് സൗമ്യ. പൊലീസിനെ പോലും കൂസാതെ കുറ്റകൃത്യത്തിൽ ചാഞ്ചല്യമില്ലാതെ കഴിഞ്ഞ യുവതി കേരളത്തിന് സമ്മാനിച്ച് ജീവനൊടുക്കിയത്. ഇതര ബന്ധങ്ങൾക്ക് തടസംനിന്ന മകളെയും മാതാപിതാക്കളെയുമാണ് അതിക്രൂരമായി സൗമ്യ കൊന്നത്. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും കാരണം മാതാപിതാക്കൾ ആത്മഹത്യചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം.

പിണറായിയിലെ ദുരൂഹ മരണങ്ങളുടെ അന്വേഷണമാണ് ഞെട്ടിക്കുന്ന ക്ലൈമാക്‌സിലെത്തിയത്. സൗമ്യയുടെ മക്കൾക്ക് പിന്നാലെ മരിച്ച മാതാപിതാക്കളുടെ ശരീരത്തിൽ നിന്നും അലുമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാലുപേരുടെ മരണത്തിൽ അന്വേഷണം സൗമ്യയിലേക്ക് എത്തിയത്. സൗമ്യയുടെ മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരിക അവയവങ്ങളിൽ അലൂമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തി. ഇത് എങ്ങനെ ശരീരത്തിന്റെ ഉള്ളിലെത്തിയെന്ന അന്വേഷമം സൗമ്യയെ കുടുക്കുകയായിരുന്നു.

കേസിൽ ഏക പ്രതിയായ സൗമ്യയ്‌ക്കെതിരെ ആദ്യ കുറ്റപത്രം കഴിഞ്ഞ മാസമാണ് സമർപ്പിച്ചത്. മാതാവ് കമലയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എണ്ണൂറ് പേജുള്ള കുറ്റപത്രത്തിൽ അമ്പത്തിയൊമ്പത് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സൗമ്യയുടെ കുറ്റസമ്മത മൊഴിയും ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് കമല തടസമായതാണ് കൊലപാതകത്തിന് കാരണം. ആഹാരത്തിൽ ഏലിവിഷം കലർത്തിയാണ് കമലയെ സൗമ്യ കൊലപ്പെടുത്തിയത്. സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ, മകൾ ഐശ്വര്യ എന്നിവരെ ഇതേ രീതിയിൽ കൊലപ്പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ നിരവധി കാമുകന്മാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ നാലു കാമുകന്മാരെയും കൊലപാതകത്തിൽ പങ്കില്ലെന്ന സൂചനകളെത്തുടർന്നു പൊലീസ് വിട്ടയക്കുകയാണ് ഉണ്ടായത്. എന്നാൽ, കൊലപാതകത്തിൽ ഇവരുടെ പങ്ക് അന്തിമമായി പരിശോധിക്കുന്നതിനായി സൗമ്യയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസിൽ സൗമ്യക്ക് വേണ്ടി വാദിക്കാനും ആരും തയ്യാറായിരുന്നില്ല. നേരത്തെ വിചാരണാ വേളയിൽ മുഴുവൻ സമയവും തലകുനിച്ചു നിൽക്കുകയായിരുന്ന സൗമ്യ മജിസ്‌ട്രേട്ടിനു മുൻപിൽ കുറ്റസമ്മത മൊഴി നിഷേധിച്ചിട്ടുമില്ല. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കി.

മകൾക്കു നൽകിയ എലിവിഷം വാങ്ങിയ ഡപ്പി മുറിയിലിരുന്നു പരിശോധിക്കുമ്പോൾ കാമുകൻ കണ്ടെന്നും അവശേഷിക്കുന്ന എലിവിഷത്തോടൊപ്പം ഈ ഡപ്പി ബലംപ്രയോഗിച്ചു വാങ്ങി വീടിന്റെ മൂലയിൽ കളഞ്ഞെന്നും ഇവരുടെ കുറ്റസമ്മതമൊഴിയിൽ പറഞ്ഞിരുന്നു. കാമുകന്റെ സാന്നിധ്യത്തിൽ വിഷം വാങ്ങിയ കുപ്പി വീട്ടു പരിസരത്തു നിന്നു കണ്ടെത്തിയതായി പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. പിണറായി പടന്നക്കര വണ്ണത്താംവീട്ടിൽ കമല(65), കുഞ്ഞിക്കണ്ണൻ(80), ഐശ്വര്യ(ഒൻപത്) എന്നിവർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടർന്നാണു കഴിഞ്ഞ 24നു സൗമ്യയെ തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രൻ അറസ്റ്റ് ചെയ്തത്.

പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴിൽ മുതൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സഹായിയായി വരെ ജോലി ചെയ്തു. നിലവിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വൻ സാമ്പത്തിക ഇടപാടുകളും ഇവർക്കുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങളിൽ സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്കു പ്രശ്നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.

എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നത്ത വിധം കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി. സൗമ്യയെ ആശ്വസിപ്പിക്കാനെത്തിയ പിണറായിക്ക് എന്തോ പന്തികേട് മണത്തു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആൺ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതോടെ അന്വേഷണത്തിന് പിണറായി ഉത്തരവിട്ടു. പ്രതിയെ അന്ന് തന്നെ മുഖ്യമന്ത്രി തിരിച്ചറിഞ്ഞിരുന്നു. സൂചനകൾ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കൾക്കും നൽകിയ വിഷം സൗമ്യയും കഴിഞ്ഞു. അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനായിരുന്നു ഇത്. തന്നേയും വകവരുത്താൻ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. എന്നാൽ പൊലീസിന് എല്ലാം അതിന് മുമ്പേ മനസ്സിലായിരുന്നു.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP