Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരൂഹതയുയർത്തി പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യാകുറിപ്പ്; സൗമ്യ നിരപരാധിയാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ കുറിപ്പിൽ കണ്ടെത്തി; മൂത്ത മകളുടെ പേരിൽ എഴുതിയ കത്തിൽ താൻ 'അവനെ' കൊന്ന് തിരികെ വരുമെന്നും പറയുന്നു; യഥാർഥ പ്രതി കാമുകന്മാരെന്ന സംശയത്തിനോട് അടുത്ത് പൊലീസും; കേസ് പുനരന്വേഷണം നടത്താനും നീക്കം

ദുരൂഹതയുയർത്തി പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യാകുറിപ്പ്; സൗമ്യ നിരപരാധിയാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ കുറിപ്പിൽ കണ്ടെത്തി; മൂത്ത മകളുടെ പേരിൽ എഴുതിയ കത്തിൽ താൻ 'അവനെ' കൊന്ന് തിരികെ വരുമെന്നും പറയുന്നു; യഥാർഥ പ്രതി കാമുകന്മാരെന്ന സംശയത്തിനോട് അടുത്ത് പൊലീസും; കേസ് പുനരന്വേഷണം നടത്താനും നീക്കം

രഞ്ജിത്ത് ബാബു

കണ്ണൂർ: മാതാപിതാക്കളേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി സ്വദേശി വണ്ണത്താൻ വീട്ടിൽ സൗമ്യ ആത്മഹത്യാ കുറിപ്പിലും ഡയറിയിലും പരാമർശിച്ച 'അവൻ' പിണറായി സ്വദേശിയായ കാമുകൻ തന്നെയെന്ന് സൂചന. താനല്ല കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ ജയിലിലെ അന്തേവാസികളായ മറ്റ് സ്ത്രീകളോട് ആവർത്തിച്ച് പറഞ്ഞിരുന്നു. ആരേയും കൊന്നിട്ടില്ലെന്ന് തനിക്ക് തെളിയിക്കാൻ കഴിയുമെന്ന് സൗമ്യ കുറിപ്പിൽ ആവർത്തിക്കുന്നുണ്ട്.

അഞ്ച് നോട്ടു ബുക്കുകളിലും പേപ്പറുകളിലുമായി സൗമ്യയുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. മൂത്ത മകൾ ഐശ്വര്യയോട് പറയുന്ന രീതിയിലാണ് സൗമ്യയുടെ കുറിപ്പ് തുടരുന്നത്. അമ്മ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നും താൻ നിരപരാധിയാണെന്നും കുറിപ്പിൽ പറയുന്നു. ജയിലിൽ നിന്നും ഇറങ്ങിയിട്ട് വീട്ടുകാരെ ഇല്ലാതാക്കിയവനെ തീർത്ത് യഥാർത്ഥ കുറ്റവാളിയായി ജയിലേക്കു തന്നെ വരുമെന്നും സൗമ്യയുടെ കുറിപ്പിൽ പറയുന്നത്.

പിണറായി കൂട്ടക്കൊലക്കേസ്, പൊലീസിപ്പോൾ ഗൗരവത്തോടെയാണ് കാണുന്നത്. കൊലപാതകി ആരെന്ന് സൗമ്യയുടെ കുറിപ്പിൽ വ്യക്തമായി പറയുന്നില്ലെങ്കിലും പിണറായി -പടന്നക്കര ദേശവാസികൾക്ക് സൗമ്യ കുറിപ്പിൽ ഉദ്ദേശിക്കുന്ന വ്യക്തി ആരെന്നറിയാം. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണത്തിന് തയ്യാറെന്ന നിലപാടിലാണ് തലശ്ശേരി എ.എസ്‌പി. ചൈത്ര തെരേസാ ജോൺ മേലുദ്യോഗസ്ഥരിൽ നിന്നും നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് കേസന്വേഷണം നടത്താമെന്ന നിലപാടിലാണ്. തലശ്ശേരി സിഐ. ആയിരുന്ന കെ.ഇ. പ്രേമചന്ദ്രനായിരുന്നു കൂട്ടക്കൊല കേസന്വേഷിച്ചതും സൗമ്യയെ അറസ്റ്റ് ചെയ്തതും. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും തുടർന്ന് അന്വേഷണ ചുമതല ഏറ്റെടുത്തതും തലശ്ശേരി ടൗൺ സിഐ. എംപി. ആസാദ് ആയിരുന്നു.

കുറ്റപത്രം സമർപ്പിച്ച് ഒരാഴ്‌ച്ച കഴിഞ്ഞാണ് സൗമ്യ കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്തത്. കേസിന്റെ ആദ്യഘട്ടിൽ തന്നെ സൗമ്യയുടെ കാമുകർക്ക് നേരെ സംശയമുയർന്നിരുന്നു. പൊലീസ് നാലുപേരെ നിരീക്ഷിച്ചു വരികയും ചെയ്തു. സൗമ്യയുമായും വണ്ണത്താൻ വീടുമായും നിരന്തര ബന്ധമുള്ള രണ്ട് കാമുകന്മാർക്ക് കുറ്റ കൃത്യങ്ങളിൽ പങ്കുണ്ടെന്നാണ് നാട്ടുകാർ കരുതുന്നത്.

സൗമ്യ തനിച്ച് അച്ഛനേയും അമ്മയേയും മകളേയും വിഷം കൊടുത്തുകൊലപ്പെടുത്തിയെന്ന് അധികമാരും വിശ്വസിക്കുന്നില്ല. സൗമ്യ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈൽ ഫോണുകളും അതിലെ സിം കാർഡുകളും ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും കാമുകരെക്കുറിച്ചുള്ള കുറ്റ കൃത്യത്തെ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കൂട്ടക്കൊലകേസിൽ വീണ്ടും സമഗ്ര അന്വേഷണം നടത്തിയാൽ പ്രതികൾ കുടുങ്ങുമെന്ന വിശ്വാസത്തിലാണ് പടന്നക്കരയിലെ നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP