Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോൺ വാങ്ങി തരില്ലെന്ന് അമ്മ പറഞ്ഞു; എല്ലാം ശരിയാക്കാമെന്ന് പൂവാലൻ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണടച്ച് എല്ലാം വിശ്വസിച്ച് അനുജത്തിയേയും അറിയിച്ചു; മൊബൈൽ ഫോൺ എത്തുമെന്ന് അറിഞ്ഞപ്പോൾ സഹോദരിയുമൊത്ത് അർദ്ധരാത്രി വീട്ടിന് പുറത്തെത്തി; ബൈക്കിൽ കയറ്റി നാലു കിലോ മീറ്റർ അകലെ എത്തിച്ച് പീഡന ശ്രമം; നാട്ടുകാരുടെ സംശയത്തിൽ പൊലീസെത്തിയപ്പോൾ വീട്ടിൽ പെൺ മക്കളില്ലാത്തത് മതാപിതാക്കൾ അറിഞ്ഞത് പുലർച്ചെ; അഖിലേഷ് അഴിക്കുള്ളിലും; കോഴിക്കോട് ചർച്ച ചെയ്യുന്ന പോക്‌സോ കേസ് ഇങ്ങനെ

ഫോൺ വാങ്ങി തരില്ലെന്ന് അമ്മ പറഞ്ഞു; എല്ലാം ശരിയാക്കാമെന്ന് പൂവാലൻ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണടച്ച് എല്ലാം വിശ്വസിച്ച് അനുജത്തിയേയും അറിയിച്ചു; മൊബൈൽ ഫോൺ എത്തുമെന്ന് അറിഞ്ഞപ്പോൾ സഹോദരിയുമൊത്ത് അർദ്ധരാത്രി വീട്ടിന് പുറത്തെത്തി; ബൈക്കിൽ കയറ്റി നാലു കിലോ മീറ്റർ അകലെ എത്തിച്ച് പീഡന ശ്രമം; നാട്ടുകാരുടെ സംശയത്തിൽ പൊലീസെത്തിയപ്പോൾ വീട്ടിൽ പെൺ മക്കളില്ലാത്തത് മതാപിതാക്കൾ അറിഞ്ഞത് പുലർച്ചെ; അഖിലേഷ് അഴിക്കുള്ളിലും; കോഴിക്കോട് ചർച്ച ചെയ്യുന്ന പോക്‌സോ കേസ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മൊബൈൽ വാങ്ങി നൽകാമെന്ന ചതിയിൽ കുടുക്കി സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ചവരെ കുടുക്കിയത് നാട്ടുകാരുടെ ഇടപെടൽ. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പതിനേഴുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. പതിനഞ്ചും പതിനേഴും വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരകളായത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെൺകുട്ടികളുടെ പരാതിയിൽ ചീക്കിലോട് മാവിലകുന്നുമ്മൽ അഖിലേഷ് (26), വേങ്ങേരി സ്വദേശിയായ പതിനേഴുകാരൻ എന്നിവരെ എലത്തൂർ പൊലീസ് പിടികൂടി. അഖിലേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെയാണ് പെൺകുട്ടികളെയും യുവാക്കളെയും ആൾത്താമസമില്ലാത്ത വീട്ടിൽ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചത്. അർദ്ധരാത്രിയിൽ വീട്ടുകാർ പോലും അറിയാതെയാണ് പെൺകുട്ടികളെ മയക്കി കടത്തിക്കൊണ്ട് പോയത്. പ്രണയ ചതിയിൽ മൂത്ത സഹോദരിയെ വീഴ്‌ത്തിയായിരുന്നു പീഡന ശ്രമം. പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പ്രതികൾക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് കേസെടുത്തത്.

സഹോദരിമാർക്കുണ്ടായിരുന്ന മൊബൈൽ ഭ്രമമാണ് പീഡകർ ദുരുപയോഗം ചെയ്തത്. മൊബൈൽ ഫോണിനായി അമ്മയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വാങ്ങിനൽകാൻ തയാറായിരുന്നില്ല. ഇതിനെ മറികടന്ന് ഫോൺ സ്വന്തമാക്കാനുള്ള ശ്രമമാണ് കുഴപ്പങ്ങൾക്ക് കാരണം. പൂവലന്മാരുടെ കണ്ണിൽ ഈ സഹോദരിമാർ കുടുങ്ങി. മൂത്തയാളുടെ മനസ്സ് മനസ്സിലാക്കി കരുക്കൾ നീക്കി. എന്തും വാങ്ങിത്തരാം. സിനിമ കാണിക്കാം. നല്ല ഭക്ഷണം കഴിക്കാമെന്നൊക്കെ പറഞ്ഞ് വട്ടം കൂടി. പ്രണയം അസ്തിക്ക് പിടിച്ചപ്പോൾ മൊബൈൽ ഫോൺ എന്ന ആഗ്രഹവും മുന്നോട്ട് വച്ചു. കാമുകനോട് ഇത് പറഞ്ഞ കാര്യം അനുജത്തിയോടും പറഞ്ഞു. ഫോണിന് വേണ്ടി ഇരുവരും കാത്തിരുന്നു. സിനിമ കാണാനും കൂട്ടുകാരികളെ വിളിക്കാനും അവർ ആഗ്രഹിച്ചത് സ്മാർട്ട് ഫോൺ.

എന്നാൽ അഖിലേഷ് നൽകയത് വിലകുറഞ്ഞ ഫോണായിരുന്നു. ഇതിലൂടെ ഇരുവരും രഹസ്യമായി സംസാരിച്ചു. ഇളയ സഹോദരിയും ഇതിനിടെയിൽ കുടുക്കിലായി. രക്ഷിതാക്കളറിയാതെ ഇരുവരും മൊബൈൽ ഫോണിൽ വിളി തുടരുകയായിരുന്നു. ഇതിനിടെയാണ് സ്മാർട് ഫോൺ വാഗ്ദനം എത്തിയത്. രാത്രി വിലകൂടിയ ഫോണുമായി വീട്ടിനു മുന്നിലെത്താമെന്ന് അഖിലേഷ് പറഞ്ഞു. വിളിക്കുമ്പോൾ പുറത്തിറങ്ങി വന്നാൽ മതിയെന്നായിരുന്നു പറഞ്ഞത്. എന്നാൽ മറ്റൊരു തിരിക്കഥയായിരുന്നു മനസ്സിൽ. ഇതിലേക്ക് പെൺകുട്ടികളും വന്ന് വീണു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴാണു പുറത്തിറങ്ങാൻ വിളി വന്നത്. ഫോൺ വാങ്ങാൻ വീട്ടിൽ മറ്റാരും അറിയാതെ സഹോദരിമാർ പുറത്തെത്തി.

വീടിനു സമീപം ബൈക്കുമായി കാത്തുനിന്നിരുന്നത് അഖിലേഷും സുഹൃത്തായ പതിനേഴുകാരനുമായിരുന്നു. പെൺകുട്ടി മൊബൈൽ നൽകാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലാണു സൂക്ഷിച്ചിട്ടുള്ളതെന്ന് കള്ളം പറഞ്ഞു. അവിടെയെത്തിയാൽ നൽകാമെന്നുമായിരുന്നു വാഗ്ദാനം. സഹോദരിമാർ മടങ്ങാൻ തുടങ്ങിയെങ്കിലും അഖിലേഷ് നിർബന്ധിച്ച് ബൈക്കിൽ കയറ്റി. പിന്നെ സഹോദരിമാരുമായി ബൈക്ക് മുന്നോട്ട്. ുകയായിരുന്നു. പന്ത്രണ്ട് പത്തോടെ ഒരേ ബൈക്കിൽ യാത്ര തുടങ്ങിയ നാലംഗസംഘം അഞ്ച് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തി. ആരുടെയും കണ്ണിൽപ്പെടാതിരിക്കാനുള്ള യാത്ര.

അഖിലേഷിനൊപ്പമുണ്ടായിരുന്ന പതിനേഴുകാരൻ വാടകയ്ക്ക് താമസിച്ചിരുന്നിടത്താണ് നാലുപേരുമെത്തിയത്. മാതാപിതാക്കൾ ബന്ധുവീട്ടിലേക്ക് പോയ തക്കം നോക്കിയായിരുന്നു ഓപ്പറേഷൻ. വീട്ടിലെത്തിയ ഉടൻ നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്ന ഭക്ഷണം ഇവർ കഴിച്ചു. പിന്നീട് കുട്ടികളുടെ വസ്ത്രം മാറ്റാൻ നിർബന്ധിച്ചു. കടന്നുപിടിക്കാനും ശ്രമമുണ്ടായി. കുട്ടികൾ ബഹളം വച്ചു. ഇതെല്ലാം അയൽവാസികൾ ശ്ര്ദ്ധിക്കുന്നുണ്ടായിരുന്നു. പതിവില്ലാതെ വീട്ടിൽ ലൈറ്റ് തെളിഞ്ഞിരിക്കുന്നത് കണ്ടതാണ് യുവതികൾക്ക് രക്ഷയായത്. പതിവില്ലാതെ ബൈക്ക് പോയതും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. അങ്ങനെ വീട്ടിൽ നടന്ന പീഡന ശ്രമം നാട്ടുകാരറിഞ്ഞു.

അയൽവാസികൾ ബഹളം വച്ച് ആളെക്കൂട്ടുന്നതിനിടയിൽ അഖിലേഷും സുഹൃത്തും രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ എല്ലാം പെൺകുട്ടികൾ പറഞ്ഞു. നാലുപേരെയും പുലർച്ചെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പൊലീസ് വിളിച്ചറിയിക്കുമ്പോഴാണ് പെൺകുട്ടികൾ വീടുവിട്ട കാര്യം രക്ഷിതാക്കൾ അറിയുന്നത്. കൃത്യമായി നാട്ടുകാരുടെ ഇടപെടലുണ്ടായതു കൊണ്ട് മാത്രമാണ് മറ്റ് അത്യാഹിതങ്ങളിലേക്കുള്ള അവസ്ഥയുണ്ടാകാത്തതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP