Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്റ്റേറ്റ് ഉടമയോട് സിപിഎം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് വല്ലാത്ത അടുപ്പം; ഉടമ പോക്‌സോ കേസിൽ പ്രതിയായപ്പോൾ സഹായിക്കാതെ വയ്യ; ലൈംഗിക അതിക്രമത്തിന് ഇരയായ ഇടുക്കി പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് തന്നെ അയച്ചതിന് പിന്നിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം; പെൺകുട്ടിയെ അയച്ചത് രക്ഷാകർത്താവാകാൻ അൺഫിറ്റ് എന്ന് ഇടുക്കി സിഡബ്ല്യൂസി മുദ്രകുത്തിയ സഹോദരന് ഒപ്പം; കുട്ടിയെ സംരക്ഷിച്ചിരുന്ന മഹിള സമഖ്യയെ അറിയിക്കാതെയുള്ള നീക്കത്തിന് പിന്നിൽ ഒത്തുകളി തന്നെ

എസ്റ്റേറ്റ് ഉടമയോട് സിപിഎം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് വല്ലാത്ത അടുപ്പം; ഉടമ പോക്‌സോ കേസിൽ പ്രതിയായപ്പോൾ സഹായിക്കാതെ വയ്യ; ലൈംഗിക അതിക്രമത്തിന് ഇരയായ  ഇടുക്കി പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് തന്നെ അയച്ചതിന് പിന്നിൽ  മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം; പെൺകുട്ടിയെ അയച്ചത് രക്ഷാകർത്താവാകാൻ അൺഫിറ്റ് എന്ന് ഇടുക്കി സിഡബ്ല്യൂസി മുദ്രകുത്തിയ സഹോദരന് ഒപ്പം; കുട്ടിയെ സംരക്ഷിച്ചിരുന്ന മഹിള സമഖ്യയെ അറിയിക്കാതെയുള്ള നീക്കത്തിന് പിന്നിൽ ഒത്തുകളി തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ഇരയായി മഹിളാ സമഖ്യയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഇടുക്കി പെൺകുട്ടിയെ രക്ഷാകർത്താവാകാൻ അൺഫിറ്റായ സഹോദരനൊപ്പം പ്രതികളുടെ അടുത്തേക്ക് വിട്ടയച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് ഉന്നത കരങ്ങൾ. ഇന്നലെയാണ് പെൺകുട്ടിയുടെ സഹോദരന് ഒപ്പം പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി ഇടുക്കിയിലെ വീട്ടിലേക്ക് അയച്ചത്. കുട്ടിയുടെ അമ്മയും ഒരു എസ്റ്റേറ്റ് ഉടമയുമാണ് കേസിലെ പ്രതികൾ. സഹോദരൻ കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് പ്രതിയായ അമ്മയുടെ അടുത്തേക്ക് തന്നെയാണ്. ഒരു പ്രമുഖ സിപിഎം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഒത്താശയാണ് പെൺകുട്ടിയെ പ്രതികൾക്കടുത്തേക്ക് വിടാൻ കാരണമായത് എന്നാണ് അറിയുന്നത്. കുട്ടിയെ സംരക്ഷിച്ചിരുന്ന മഹിളാ സമഖ്യ കൂടി അറിയാതെയാണ് ഈ നീക്കം നടന്നിരിക്കുന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ തന്നെയാണ് കുട്ടിയെ വിട്ടിരിക്കുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞത്. കുട്ടിയെ റിലീസ് ചെയ്യുന്നതിനു മുമ്പ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാർ കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം എന്നൊരു നടപടിയും സാധാരണയുണ്ട്. ഈ നടപടിയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. എല്ലാം ഒരുഒത്തുകളിയിലേക്കാണ് വിരൽചൂണ്ടുന്നത്..

പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന മഹിളാ സമഖ്യയുടെ ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുട്ടിയെ സഹോദരന്റെ കൂടെ വിട്ടയച്ചത്. പ്രതികളെ സഹായിക്കാനുള്ള ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ നേരിട്ടുള്ള നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. 18 തികഞ്ഞു എന്ന കാരണത്താലാണ് പെൺകുട്ടിയെ വിട്ടയച്ചത് എന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ സംഭവത്തിൽ ഒത്തുകളി വ്യക്തമാണ്.

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും പ്രതിയും തമ്മിൽ നിലനിന്ന അടുപ്പമാണ് ഈ കേസിൽ പേഴ്സണൽ സ്റ്റാഫ് നേരിട്ട് ഇടപെടാൻ ഇടയായത് എന്നാണ് അറിയുന്നത്. ഈ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെയാണ് കുട്ടിയെ നേരത്തെ മൊഴിമാറ്റിക്കാനുള്ള നീക്കങ്ങളിൽ ഇടപെട്ടതും. ഒരു എസ്റ്റേറ്റ് ഉടമയാണ് ഈ കുട്ടിയെ പീഡിപ്പിച്ചത്. എസ്റ്റേറ്റ് ഉടമയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം. പോക്‌സോ കേസുകളിലെ പ്രതികളെ രക്ഷിക്കാൻ അതിശക്തമായ സമ്മർദ്ദമാണ് ഇടത് സർക്കാരിന്റെ ഭാഗത്തും നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉയരുന്നത് എന്ന് ആരോപണം ഉയരവെ തന്നെയാണ് ഈ നീക്കവും നടന്നിരിക്കുന്നത്.

ഇടുക്കിയിലെ ഈ പെൺകുട്ടിയെ സഹോദരന് കൂടെ അയക്കാൻ കഴിയില്ലെന്നു മുൻപ് തന്നെ മുൻപ് തന്നെ അധികൃതർ തീരുമാനം എടുത്തിരുന്നതാണ്. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് കുട്ടിയുടെ സഹോദരൻ അൺഫിറ്റാണ് എന്നും ഈ സഹോദരന്റെ കൂടെ കുട്ടിയെ അയക്കാൻ കഴിയില്ലാ എന്നും കണ്ടുപിടിച്ചത് ഇടുക്കി ചൈൽഡ് വെൽഫയർ കമ്മറ്റിയാണ്. ഇടുക്കി കളക്ടർ ഇടപെട്ടാണ് ഈ കുട്ടിയെ മുൻപ് വീട്ടിൽ നിന്നും രക്ഷപ്പെടുത്തി മഹിളാ സമഖ്യയുടെ കീഴിലാക്കിയത്.

മുൻപ് ഒരു ഓണത്തിന് ഈ പെൺകുട്ടിയെ വീട്ടിലേക്ക് എത്തിച്ചിരുന്നു. അന്ന് ഒന്നാം പ്രതിയായ, ഈ കുട്ടിയെ പീഡിപ്പിച്ച എസ്റ്റേറ്റ് ഉടമയും ഈ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. കുട്ടി വീട്ടിൽ നിന്നും കരഞ്ഞു പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് നിർഭയാ ഹോമിൽ നിന്ന് ആളുപോയാണ് കുട്ടിയെ തിരികെ കൊണ്ടുവന്നത്. മൂത്ത സഹോദരിയുടെ കല്യാണത്തിന് എന്ന് പറഞ്ഞു ഈ കുട്ടിയെ വീട്ടിലേക്ക് അയച്ച സമയത്തും ഒന്നാം പ്രതി വീട്ടിലെത്തി ഈ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷനിലും ഈ കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു ഒരു കേസ് നിലനിൽക്കുന്നുണ്ട്. കുട്ടി വീട്ടിലെത്തിയപ്പോൾ പീഡനത്തിനു ശ്രമിച്ചതിനെ തുടർന്നുള്ള കേസാണ് മുണ്ടക്കയം കോടതിയിലുള്ളത്. പൊൻകുന്നം കോടതിയിൽ ഈ കുട്ടിയെ ഹാജരാക്കാൻ ശ്രമിക്കുന്ന സമയത്ത് കുട്ടിയുടെ അച്ഛൻ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൊഴി മാറ്റാൻ ശ്രമിച്ചാണ് അച്ഛനിൽ നിന്നും ഭീഷണി വന്നത്. ഇതിനെ തുടർന്നാണ് ഈ പെൺകുട്ടിയെ തിരുവനന്തപുരം സമഖ്യയുടെ സംരക്ഷണയിൽ ആക്കിയത്.

ഈ ഘട്ടത്തിൽ തന്നെയാണ് കുട്ടിയെ അൺഫിറ്റായ സഹോദരന് ഒപ്പം പ്രതികളുടെ വീട്ടിലേക്ക് ചൈൽഡ് വെൽഫയർ കമ്മറ്റി വിട്ടയക്കുന്നത്. കുട്ടിയുടെ സഹോദരന് ഒപ്പം കുട്ടിയെ അയക്കാമോ എന്ന് പരിശോധിച്ചില്ല. കുട്ടിക്ക് വീട്ടിൽ സംരക്ഷണമുണ്ടോയെന്നു ഉറപ്പ് വരുത്തിയില്ല. കുട്ടിയെ ആരെ എങ്ങിനെ സംരക്ഷിക്കും എന്ന കാര്യവും കുട്ടിയെ വിട്ടയച്ച ചൈൽഡ് വെൽഫയർ കമ്മറ്റി അന്വേഷിച്ചിട്ടില്ല. തിരുവനന്തപുരം സിഡബ്ല്യുസിയുടെ ഏകപക്ഷീയമായ നടപടിയാണ് ഈ പെൺകുട്ടിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. മിക്ക ജില്ലകളിലെയും ചൈൽഡ് വെൽഫെയർ കമ്മറ്റികൾ ഈ കഴിഞ്ഞ ദിവസങ്ങളിലായി സിപിഎം പിടിച്ചെടുത്തിരിക്കെയാണ്. ചൈൽഡ് വെൽഫെയർ കമ്മറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ തലപ്പത്ത് എത്തിയത് സിപിഎമ്മുമായി അടുപ്പമുള്ള, പാർട്ടിയുമായി ബന്ധപ്പെട്ടവർ തന്നെയാണ്. ഇങ്ങിനെ നിലവിൽ വന്ന ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് ഇടുക്കിയിലെ പെൺകുട്ടിയേയും ഒത്തുകളിയുടെ ഭാഗമായി പ്രതികളുടെ അടുത്തേക്ക് തന്നെ അയച്ചിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP