16കാരിയായ വിദ്യാർത്ഥിനിയൂടെ പിറകെ നടന്ന് 40കാരന്റെ വിവാഹാഭ്യാർഥന; വഴിയിൽ തടഞ്ഞ് നിർത്തി കയ്യിൽ കയറിപ്പിടിച്ചും അതിക്രമം; പെൺകുട്ടിയുടെ ബന്ധുക്കളെത്തി കൈകാര്യം ചെയ്തതോടെ സംഘർഷം; 40കാരനെതിരെ പോക്സോ കേസ്; ആക്രമിച്ച യുവതിയുടെ ബന്ധുക്കളായ എട്ടുപേർക്കെതിരേയും കേസ്
June 18, 2019 | 10:43 PM IST | Permalink

ജംഷാദ് മലപ്പുറം
മലപ്പുറം: 16കാരിയായ വിദ്യാർത്ഥിയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് 40വയസ്സുകാരൻ പുറകെ നടന്ന് ശല്ല്യം ചെയ്തത് മൂന്നു ദിവസം, അവസാനം പൺകുട്ടിയുടെ കയ്യിൽകയറിപ്പിടിച്ചതോടെ യുവതിയുടെ ബന്ധുക്കളെത്തി പ്രതിയെ കൈകാര്യം ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയായ 40കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.അതേ സമയം പ്രതിയെ മർദിച്ച പെൺകുട്ടിയുടെ ബന്ധുക്കളായ എട്ടുപേർക്കെതിരേയുംപൊലീസ് കേസെടുത്തു. പ്രതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്താണ് സംഭവം.
രണ്ടുകേസുകളും രജിസ്റ്റർ ചെയ്തത് ചങ്ങരംകുളം പൊലീസാണ്. തിങ്കളാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം ചിറവല്ലൂർ റോഡിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പതിനാറുകാരിയായ വിദ്യാർത്ഥിയെ പൊന്നാനി സ്വദേശിയായ യുവാവ് പുറകെ നടന്ന് ശല്ല്യം ചെയ്യുന്നതായി പെൺകുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കളായ ഏതാനും പേർ എത്തി ഇയാളെ കൈകാര്യം ചെയ്തത്. വിവാഹാഭ്യാർഥന നടത്തിയാണ് പ്രയാപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ശല്യംചെയ്തിരുന്നതെന്നാണ് പരാതി. തുടർന്ന് ഇയാൾ വഴിയിൽ തടഞ്ഞ് നിർത്തി കയ്യിൽ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പരാതി പറഞ്ഞത. പെൺകുട്ടിയുടെ ബന്ധുക്കൾ 40കാരനെ കൈകാര്യംചെയ്തതോടെ ടൗണിൽ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു.തുടർന്ന് ചങ്ങരംകുളം പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.സാരമായി പരിക്കേറ്റ ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും,ഇയാളെ മർദ്ദിച്ച് പരിക്കേൽപിച്ചതിന് കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയുമാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ കേസെടുത്തത്.
അതേ സമയം വീട്ടിൽ അതിക്രമിച്ചു കയറി അമ്പത്തൊമ്പതുകാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. തിരൂർ സൗത്ത് അന്നാര പള്ളിക്കുന്നത്ത് അർജുൻ ശങ്കർ (33)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാർ പോൾ തള്ളിയത്. 2019 ഫെബ്രുവരി 10 ന് പുലർച്ചെ അഞ്ചര മണിക്ക് പരാതിക്കാരി ഭർത്താവുമൊന്നിച്ച് താമസിച്ചു വരുന്ന തൃക്കണ്ടിയൂർ അന്നാരയിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭർത്താവു വീട്ടിൽ നിന്നും പുറത്തുപോയ സമയം നോക്കി അതിക്രമിച്ചു കയറിയ യുവാവ് കിടപ്പറയിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മയെ ബാലാൽസംഗം ചെയ്തുവെന്നാണ് കേസ്. തിരുവനന്തപുരം പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റിന്റെ അനുമതിയോട് കൂടി പ്രതിയുടെ ഫോട്ടോ ദൃശ്യ പത്ര മാധ്യമങ്ങളിലും മറ്റും പരസ്യപ്പെടുത്തിയിട്ടും പ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചിട്ടും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്ന് തിരൂർ പൊലീസ് കോടതി മുമ്പാകെ ബോധിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ പ്രതിയുടെ വാച്ച് സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോട്ടക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി മുളഞ്ഞിപുലാക്കൽ മമ്മദിന്റെ (50) ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. ഇക്കഴിഞ്ഞ ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം.